- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും തമിഴ്നാട്ടിൽ പന്നീർശെൽവം യുഗം വരുന്നു; അമ്മയുടെ മനസ്സറിഞ്ഞ് മന്നാർഗുഡി മാഫിയയെ പുറത്താക്കി ശുദ്ധികലശത്തിന് ഒരുങ്ങി അണ്ണാ ഡിഎംകെ; എടപ്പാടി പളനിസ്വാമി പാർട്ടി ജനറൽ സെക്രട്ടറിയാകുമെന്നും സൂചനകൾ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒ.പനീർശെൽവം വീണ്ടും എത്താൻ സാധ്യത തെളിയുന്നു. പനീർശെൽവം വിഭാഗവും എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെയുടെയും ലയന ചർച്ചകൾ ഫലപ്രദമായതായും മുതിർന്ന അണ്ണാ ഡി.എം.കെ നേതാവിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. ജയലളിതയുടെ മരണത്തിനു ശേഷം അണ്ണാ ഡിഎംകെയിൽ പിടിമുറുക്കിയ ശശികലയുടെയും ദിനകരന്റെയും നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയയെ തൂത്തെറിഞ്ഞാണ് സംഘടന പുതുജീവൻ കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി അമ്മ മനസ്സറിഞ്ഞ് നിയോഗിച്ച പന്നീർ ശെൽവത്തെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. ചർച്ചകളുടെ ഫലമായി നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തും. ലയനത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് തിങ്കളാഴ്ചയാണ് നടത്തുക. ആർ.കെ നഗർ വോട്ടർമാർക്ക് കോഴ വാഗ്ദാനം ചെയ്ത ആരോഗ്യ മന്ത്രി വിജയഭാസ്‌ക്കറിനെ പുറത്താക്കുമെന്നും മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു. മുൻ മന്ത്രിയും എംഎൽഎയുമായ സെന്തിൽ ബാലാജിയെയും മറ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒ.പനീർശെൽവം വീണ്ടും എത്താൻ സാധ്യത തെളിയുന്നു. പനീർശെൽവം വിഭാഗവും എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെയുടെയും ലയന ചർച്ചകൾ ഫലപ്രദമായതായും മുതിർന്ന അണ്ണാ ഡി.എം.കെ നേതാവിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.
ജയലളിതയുടെ മരണത്തിനു ശേഷം അണ്ണാ ഡിഎംകെയിൽ പിടിമുറുക്കിയ ശശികലയുടെയും ദിനകരന്റെയും നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയയെ തൂത്തെറിഞ്ഞാണ് സംഘടന പുതുജീവൻ കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി അമ്മ മനസ്സറിഞ്ഞ് നിയോഗിച്ച പന്നീർ ശെൽവത്തെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം.
ചർച്ചകളുടെ ഫലമായി നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തും. ലയനത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് തിങ്കളാഴ്ചയാണ് നടത്തുക. ആർ.കെ നഗർ വോട്ടർമാർക്ക് കോഴ വാഗ്ദാനം ചെയ്ത ആരോഗ്യ മന്ത്രി വിജയഭാസ്‌ക്കറിനെ പുറത്താക്കുമെന്നും മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു. മുൻ മന്ത്രിയും എംഎൽഎയുമായ സെന്തിൽ ബാലാജിയെയും മറ്റ് രണ്ടുപേരെയും ക്യാബിനറ്റിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അണ്ണാ ഡി.എം.കെ (അമ്മ) വിഭാഗത്തിന് തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില നിലനിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് 50 കോടി കൈക്കൂലി നൽകാൻ ശ്രമിച്ച കേസ് വിവാദമായതോടെയാണ് ശശികലയെയും ദിനകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതും ലയന ചർച്ചകൾക്ക് തുടക്കം കുറിച്ചതും.
അതിനിടെ, രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് കോഴ നൽകാൻ ശ്രമിച്ച കേസിൽ അണ്ണാ ഡിഎംകെ ശശികല വിഭാഗം നേതാവ് ടി.ടി.വി. ദിനകരൻ ഡൽഹി പൊലീസിനു മുന്നിൽ ഹാജരായി. കോഴ നൽകിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച സുകാഷ് ചന്ദ്രനെ അറിയില്ലെന്നും അന്വേഷണത്തെ സഹായിക്കാനാണ് ഡൽഹിയിലെത്തിയതെന്നും ദിനകരൻ പറഞ്ഞു. അതേസമയം സുകാഷുമായി ദിനകരൻ നടത്തിയ ഫോൺ സംഭാഷണങ്ങൾ പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. ദിനകരനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സുകാഷ് ചന്ദ്രൻ നേരത്തെ അറസ്റ്റിലായിരുന്നു.
വെള്ളിയാഴ്ചയാണ് പൊലീസിനു മുന്നിൽ ഹാജരാകാൻ ടി.ടി.വി. ദിനകരന് സമൻസ് കൈമാറിയത്. ചെന്നൈ അഡയാറിലെ വീട്ടിലെത്തി നേരിട്ടു കൈമാറുകയായിരുന്നു. സമൻസ് കൈമാറുന്നതിനിടെ ദിനകരന്റെ അനുയായി രവിചന്ദ്രൻ പെട്രോൾ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ദിനകരൻ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ഡൽഹി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥന് ദല്ലാൾ വഴി 50 കോടി രൂപ നൽകാൻ ശ്രമിച്ചുവെന്നാണ് കേസ്. മൂൻകൂറായി പത്തു കോടി രൂപ നൽകിയിരുന്നുവെന്നും ഇതിൽ ഒന്നര കോടിയാണ് അറസ്റ്റിലായ സുകാഷ് ചന്ദ്രശേഖറിൽനിന്ന് പിടികൂടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ശശികലയെക്ക്തിരെ വിമതസ്വരം ഉയർത്തിയ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. പാർട്ടി പിളർന്നതിനെ തുടർന്ന് രണ്ടില ചിഹ്നഹ്നം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് 50 കോടി രുപ കോഴ നൽകാൻ പദ്ധതിയിടുന്നതിനിടെയാണ് ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അറസ്റ്റിലായത്.
ടിടിവി ദിനകരനു വേണ്ടിയാണിതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാളിൽ നിന്ന് 1.3 കോടി രൂപയും രണ്ട് ആഡംബര കാറുകളും മറ്റും പിടിച്ചെടുത്തിരുന്നു. ശശികലയുടെ അനന്തിരവാണ് ടി.ടി.വി. ദിനകരൻ. പനീർശെൽവവും മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും അനുരജ്ഞനത്തിലാകുന്നതിനിടെയാണ് ദിനകരൻ കേസിൽ കുടുങ്ങിയത്. ഇതോടെ അണ്ണാ ഡിഎംകെ പുതുജീവനിലേക്ക് നീങ്ങുകയാണ്. ഇപ്പോഴത്തെ നീക്കങ്ങൾ വിജയിച്ചാൽ പന്നീർ ശെൽവംതന്നെ വീണ്ടും മുഖ്യമന്ത്രിയായേക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

