- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി മുന്നേറ്റം തടയാൻ ഇടതുമുന്നണിക്കായില്ല; ന്യൂജെൻ വോട്ടുകളും ലഭിച്ചില്ല; ഇതുവരെ നടക്കാത്ത തിരുത്ത് ഇക്കുറിയുണ്ടാകും: പന്ന്യൻ രവീന്ദ്രൻ മറുനാടനോട്
ആലപ്പുഴ: അരുവിക്കരയിൽ ബിജെപിയുടെ മുന്നേറ്റം തടയാൻ ഇടതുമുന്നണിക്കു കഴിഞ്ഞില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ന്യൂജനറേഷൻ വോട്ടുകൾ നേടാനും ഇടതുമുന്നണിക്കു പറ്റിയില്ല. കാലങ്ങളായി ലഭിക്കുന്ന വോട്ടുകളിൽ മാറ്റംവന്നില്ലെങ്കിലും പുതുതലമുറയെ ഒപ്പം നിർത്താൻ കഴിയാതിരുന്നത് വീഴ്ചയാണെന്നും സിപിഐ മുൻ സംസ്ഥാന സെക്രട്ടറി മറുനാടന് അ
ആലപ്പുഴ: അരുവിക്കരയിൽ ബിജെപിയുടെ മുന്നേറ്റം തടയാൻ ഇടതുമുന്നണിക്കു കഴിഞ്ഞില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ന്യൂജനറേഷൻ വോട്ടുകൾ നേടാനും ഇടതുമുന്നണിക്കു പറ്റിയില്ല. കാലങ്ങളായി ലഭിക്കുന്ന വോട്ടുകളിൽ മാറ്റംവന്നില്ലെങ്കിലും പുതുതലമുറയെ ഒപ്പം നിർത്താൻ കഴിയാതിരുന്നത് വീഴ്ചയാണെന്നും സിപിഐ മുൻ സംസ്ഥാന സെക്രട്ടറി മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
സർക്കാരിനെതിരായ ഭരണവിരുദ്ധ തരംഗങ്ങളൊന്നും ഏശിയില്ല. ഇതിനു കാരണമായത് ബിജെപിയുടെ കടന്നുകയറ്റമാണ്. ഈ പ്രവണത ചെറുക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇടതുമുന്നണിയിൽ തിരുത്ത് അനിവാര്യമാണെന്ന നിലപാടാണ് സിപിഐക്കുള്ളത്. ഇതിനെകുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പാർട്ടി സെക്രട്ടറി കഴിഞ്ഞദിവസം നടത്തിക്കഴിഞ്ഞു.
എന്നാൽ നെയ്യാറ്റിൻകരയിൽ പരാജയപ്പെട്ടപ്പോൾ പറഞ്ഞ തിരുത്ത് ഇതുവരെയും നടന്നില്ലായെന്നത് യാഥാർത്ഥ്യമാണ്. പക്ഷെ ഇക്കുറി തിരുത്താൻ തന്നെയാണ് തീരുമാനം. സിപിഐ അതിനായി മുന്നിട്ടിറങ്ങുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
താൻ ഇത്തരം ആവശ്യവുമായി നേരത്തെ പോരാടിയിട്ടുള്ള ആളാണ്. പോരാട്ടം ഇനിയും തുടരും. തിരുത്ത് ഏതുതരത്തിലുള്ളതാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എങ്കിലും തിരുത്താൻ ശക്തമായ സമ്മർദ്ദം നടത്തും. തെരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ വിജയിക്കാൻ കഴിയില്ലെന്ന് പറയുന്നത് ഉചിതമല്ലാത്തതുകൊണ്ടാണ് അരുവിക്കരയിൽ ജയം ഉറപ്പാണെന്ന് പിണറായി പ്രഖ്യാപിച്ചത്. അല്ലാതെ പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതല്ല. മറിച്ച് സ്ഥിരമായി യുഡിഎഫ് ജയിക്കുന്ന സീറ്റിൽ ജയസാധ്യത കുറവാണെന്ന് പറഞ്ഞാൽ പ്രവർത്തകരുടെ ആത്മവീര്യം ചോരുമെന്നത് തീർച്ചയാണ്. അതുകൊണ്ടുതന്നെയാണ് വിജയ പ്രഖ്യാപനം വിജയൻ ആവർത്തിച്ചത്.
അരുവിക്കരയിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മൽസരമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ട്. അധികാരത്തിന്റെ മുഴുവൻ സ്വാധീനങ്ങളും നടത്തി ജയിച്ച യുഡിഎഫിന് വിജയം ഭരണത്തുടർച്ചയ്ക്കായുള്ള അംഗീകാരമാണെന്ന് പറയാൻ അവകാശമില്ല. ഇടുതുമുന്നണിക്ക് പുതുവോട്ടുകൾ നേടാനായില്ലെങ്കിലും അത് ബിജെപിക്ക് ലഭിച്ചതിൽ ആശങ്കയുണ്ട്. എന്നാൽ അത് ഇരുമുന്നണിയെയും വെറുത്ത കേരളത്തിലെ ജനങ്ങളുടെ മൂന്നാം ഓപ്ഷനായി പരിഗണിക്കരുത്.
ഇത്തരത്തിൽ ബിജെപി നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. തൊഗാഡിയ നാഡിഞരമ്പുകൾ പരിശോധിച്ച് കേരളത്തിലെ ജനങ്ങളെ കൈയിലെടുക്കാമെന്ന് വ്യാമോഹിക്കണ്ട. വർഗീയവീഷം ചീറ്റുന്ന തൊഗാഡിയയെ നിലയ്ക്ക് നിർത്തേണ്ട സർക്കാർ വളം വച്ചുകൊടുക്കുകയാണെന്നും പന്ന്യൻ പറഞ്ഞു.