- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിക്ക് വി എസിനോളം എത്താനായില്ല; മൂന്നാർ എം എൽ എ രാജേന്ദ്രൻ സബ് കളക്ടറെ ഭയക്കുന്നതെന്തിന്? മടിയിൽ കനമുള്ളവർ മാത്രം കള്ളനെ ഭയന്നാൽ മതി; മൂന്നാർ വിവാദത്തിൽ സിപിഐ നിലപാട് വിശദീകരിച്ച് പന്ന്യൻ മറുനാടനോട്
ആലപ്പുഴ : മടിയിൽ കനമുള്ളവൻ മാത്രമേ കള്ളനെ പേടിക്കേണ്ടതുള്ളു. മൂന്നാർ സബ് കളക്ടറെ എം എൽ എ രാജേന്ദ്രൻ ഭയക്കുന്നതെന്തിന് ? നീതി നടപ്പിലാക്കാൻ പോകുന്നവർ ആരെയും ഭയക്കേണ്ടതില്ലെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ മറുനാടനോട് പറഞ്ഞു. ഇന്നലെ റവന്യു അഡീഷണൽ സെക്രട്ടറി വിളിച്ചുചേർത്ത കൈയേറ്റ വിഷയം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ എസ് രാജേന്ദ്രൻ എം എൽ എ തനിക്ക് സബ് കളക്ടറെ കാണുന്നത് തന്നെ പേടിയാണെന്ന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പന്ന്യൻ. ഇപ്പോൾ മൂന്നാറിൽ നടക്കുന്ന പ്രശ്നത്തിൽ അഭിപ്രായം പറയാൻ താനില്ല. സിപിഐ നേതാവ് സി എ കുര്യൻ പരാതിയിൽ ഒപ്പിട്ടത് അവിടത്തെ വ്യാപാരികളെ സഹായിക്കാൻ വേണ്ടിയാണ്. ടൂറിസം മേഖലയായ മൂന്നാറിൽ 120 ഓളം പേർ കച്ചവടത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അവിടെ അവർ ആശങ്കയിലുമാണ്. ജനങ്ങളെയും കച്ചവടക്കാരെയും പൊതുവായി ബാധിക്കുന്ന വിഷയത്തിൽ കുര്യൻ ഇടപെട്ടുവെന്നു മാത്രമെയുള്ളു. കുര്യൻകൂടി ഒപ്പിട്ട പരാതി പരിഹരിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽനിന്നും സിപിഐ വിട്ട
ആലപ്പുഴ : മടിയിൽ കനമുള്ളവൻ മാത്രമേ കള്ളനെ പേടിക്കേണ്ടതുള്ളു. മൂന്നാർ സബ് കളക്ടറെ എം എൽ എ രാജേന്ദ്രൻ ഭയക്കുന്നതെന്തിന് ? നീതി നടപ്പിലാക്കാൻ പോകുന്നവർ ആരെയും ഭയക്കേണ്ടതില്ലെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ മറുനാടനോട് പറഞ്ഞു.
ഇന്നലെ റവന്യു അഡീഷണൽ സെക്രട്ടറി വിളിച്ചുചേർത്ത കൈയേറ്റ വിഷയം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ എസ് രാജേന്ദ്രൻ എം എൽ എ തനിക്ക് സബ് കളക്ടറെ കാണുന്നത് തന്നെ പേടിയാണെന്ന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പന്ന്യൻ. ഇപ്പോൾ മൂന്നാറിൽ നടക്കുന്ന പ്രശ്നത്തിൽ അഭിപ്രായം പറയാൻ താനില്ല. സിപിഐ നേതാവ് സി എ കുര്യൻ പരാതിയിൽ ഒപ്പിട്ടത് അവിടത്തെ വ്യാപാരികളെ സഹായിക്കാൻ വേണ്ടിയാണ്.
ടൂറിസം മേഖലയായ മൂന്നാറിൽ 120 ഓളം പേർ കച്ചവടത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അവിടെ അവർ ആശങ്കയിലുമാണ്. ജനങ്ങളെയും കച്ചവടക്കാരെയും പൊതുവായി ബാധിക്കുന്ന വിഷയത്തിൽ കുര്യൻ ഇടപെട്ടുവെന്നു മാത്രമെയുള്ളു. കുര്യൻകൂടി ഒപ്പിട്ട പരാതി പരിഹരിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽനിന്നും സിപിഐ വിട്ടുനിന്നുവെന്ന് പറയുന്നതിന് വലിയ പ്രചാരം കൊടുക്കേണ്ടതില്ല. കുര്യന്റെ ഒപ്പിടലിനെ ചൊല്ലി വരികൾക്കുള്ളിൽ വായിക്കേണ്ടതില്ലെന്നും പന്ന്യൻ പറഞ്ഞു.
സർക്കാർ നിലപാടും സിപിഐ നിലപാടും പത്തുസെന്റ് ഭൂമിവരെയുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കേണ്ടെന്നു തന്നെയാണ്. ആ നിലപാട് തുടരുക തന്നെ ചെയ്യുമെന്നും പന്ന്യൻ പറഞ്ഞു. മൂന്നാറിൽ കൈയേറ്റങ്ങൾ പിടിച്ചെടുക്കുന്ന നടപടി ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ധീരമായി ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യത്തിൽ വി എസ്സിന്റെ നിലപാട് ശ്ലാഘനീയവുമായിരുന്നു. അത് പൊളിച്ചടുക്കിയത് സംഘത്തിലെ മൂന്നാമൻ സുരേഷ് കുമാറായിരുന്നു. അന്ന് സിപിഐയുടെ ഓഫീസ് കൈയേറ്റ ഗണത്തിൽപ്പെടുത്തി പൊളിച്ചു നീക്കാൻ അയാൾ എത്തിയതാണ് ഒഴിപ്പിക്കലിന് തടസമായത്.
അവിടെ സുരേഷ് കുമാർ ചെയ്തത് വി എസ്സിന്റെ ഇമേജ് തകർക്കാനും ഒഴിപ്പിക്കൽ നിർത്തിക്കാനുമുള്ള തന്ത്രവുമായിരുന്നു. ഞങ്ങളുടെ ഓഫീസ് നിൽക്കുന്ന സ്ഥലം സ. പി കെ വാസുദേവൻ നായർ വിലകൊടുത്തുവാങ്ങിയതായിരുന്നു. ഈ സ്ഥലം തിരഞ്ഞുപിടിക്കാനാണ് സുരേഷ് ശ്രമിച്ചത്. മാത്രമല്ല മറ്റ് 50 ഓളം കൈയേറ്റങ്ങൾ മറികടന്നാണ് സിപിഐ ഓഫീസ് പിടിച്ചെടുക്കാൻ സുരേഷ് എത്തിയത്; പന്ന്യൻ ഓർമിപ്പിച്ചു.
സി പി എം സമ്മർദ്ദത്തെ തുടർന്നാണ് യോഗം ചേർന്നതെന്ന് തരത്തിലായിരുന്നു പന്ന്യൻ പ്രതികരണം. റവന്യു മന്ത്രിയോ പാർട്ടിയോ അറിയാതെ വിളിച്ച യോഗത്തിൽ എന്തിന് പങ്കെടുക്കണമെന്ന സൂചനയും ഉണ്ടായിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് തനിക്ക് കൂടുതൽ പറയാനില്ലെന്ന ധ്വനി സംസാരത്തിലുടനീളം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.