- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിയുടേതു അഭിസാരികയുടെ ചാരിത്ര്യപ്രസംഗം; സീറ്റ് വില്പന ആരോപണം തലനാരിഴ കീറി പരിശോധിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തിയ കാര്യം; മാണിയെപ്പോലൊരു തട്ടിപ്പുകാരന് കയറിയിറങ്ങാനുള്ളതല്ല ഇടതുമുന്നണി...; പന്ന്യൻ രവീന്ദ്രൻ മറുനാടനോട്
ആലപ്പുഴ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഐ സീറ്റ് വിറ്റു കാശുണ്ടാക്കിയെന്നു കെ എം മാണി ആരോപിക്കുന്നത് അഭിസാരിക ചാരിത്ര്യപ്രസംഗം നടത്തുന്നതിനു തുല്യമാണെന്ന് സിപിഐ നേതാവും മുൻസംസ്ഥാനസെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ. മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടതുമുന്നണിയിലേക്ക് മാണിയെ സിപിഐ(എം) സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ എന്ത് വിലകൊടുത്തും ഇതിനെ എതിർക്കാനാണ് സിപിഐ തീരുമാനം. ഇത് തന്നെയാണ് പന്ന്യനും വാക്കുകളിലൂടെ പങ്കുവയ്ക്കുന്നത്. മാണിയെ ഇടതു പക്ഷത്ത് എടുക്കാതിരിക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാട് പ്രഖ്യാപനം കൂടിയാണ് മറുനാടൻ അനുവദിച്ച പ്രത്യേക അഭിമുഖം. പന്ന്യന്റെ നിലപാട് വിശദീകരണം ഇങ്ങനെ: കെ എം മാണിയിൽനിന്നും വിട്ടുപോയ ഫ്രാൻസീസ് ജോർജ് പറഞ്ഞത് മാണി കേട്ടില്ലെന്ന് തോന്നുന്നു. അതോ കേട്ടിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നതാണോ? ഞങ്ങൾക്കിടിയിൽ സീറ്റിനെ ചൊല്ലി വിവാദം ഉണ്ടായപ്പോൾ പാർട്ടി തലനാരിഴ കീറി പരിശോധിച്ച് എവിടെയാണ് പാളിച്ച പറ്റിയതെന്ന് കണ്ടെത്തിയതാണ്. കാര്യങ്ങൾ വ്യക
ആലപ്പുഴ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഐ സീറ്റ് വിറ്റു കാശുണ്ടാക്കിയെന്നു കെ എം മാണി ആരോപിക്കുന്നത് അഭിസാരിക ചാരിത്ര്യപ്രസംഗം നടത്തുന്നതിനു തുല്യമാണെന്ന് സിപിഐ നേതാവും മുൻസംസ്ഥാനസെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ. മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടതുമുന്നണിയിലേക്ക് മാണിയെ സിപിഐ(എം) സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ എന്ത് വിലകൊടുത്തും ഇതിനെ എതിർക്കാനാണ് സിപിഐ തീരുമാനം. ഇത് തന്നെയാണ് പന്ന്യനും വാക്കുകളിലൂടെ പങ്കുവയ്ക്കുന്നത്. മാണിയെ ഇടതു പക്ഷത്ത് എടുക്കാതിരിക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാട് പ്രഖ്യാപനം കൂടിയാണ് മറുനാടൻ അനുവദിച്ച പ്രത്യേക അഭിമുഖം.
പന്ന്യന്റെ നിലപാട് വിശദീകരണം ഇങ്ങനെ: കെ എം മാണിയിൽനിന്നും വിട്ടുപോയ ഫ്രാൻസീസ് ജോർജ് പറഞ്ഞത് മാണി കേട്ടില്ലെന്ന് തോന്നുന്നു. അതോ കേട്ടിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നതാണോ? ഞങ്ങൾക്കിടിയിൽ സീറ്റിനെ ചൊല്ലി വിവാദം ഉണ്ടായപ്പോൾ പാർട്ടി തലനാരിഴ കീറി പരിശോധിച്ച് എവിടെയാണ് പാളിച്ച പറ്റിയതെന്ന് കണ്ടെത്തിയതാണ്. കാര്യങ്ങൾ വ്യക്തമായതോടെ അത് ജനങ്ങളെ അറിയിക്കുകയും നടപടിയെടുക്കുകയും ചെയ്തതാണ്. അവിടെയുണ്ടായതു സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ പിഴവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരം കാര്യങ്ങൾ സിപിഐയുടെ കെട്ടുറപ്പിനെയോ വിശ്വാസ്യതയോ നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് മാണിയുടെ പാർട്ടിയുടെ സ്ഥിതി അതാണോ?
പുറംചട്ട മാത്രമുള്ള പാർട്ടിയാണ് ഇന്ന് കേരള കോൺഗ്രസ്. അകത്ത് ആരാണുള്ളത്. അടുത്ത ഒരു തെരഞ്ഞെടുപ്പിനെ നേരിടാൽ ഈ പാർട്ടിയിൽ ആരൊക്കെ ഉണ്ടാകുമെന്ന് പറയാൻ മാണിക്ക് തന്നെ ധൈര്യം പോരാ. മാണി ഇപ്പോൾ പറയുന്ന സീറ്റുവിവാദം തിരിച്ചൊന്ന് ആലോചിച്ചുനോക്കണം. ഫ്രാൻസീസ് ജോർജ് വ്യക്തമാക്കിയ രണ്ടു സീറ്റിൽ ഒന്ന് മാണി എന്തു ചെയ്തുവെന്നു പറയണം. ആർക്ക് നൽകി, എങ്ങനെ നൽകിയെന്ന് വ്യക്തമാക്കണം.
മാത്രമല്ല കേരളത്തിലെ പ്രശ്നം സീറ്റ് വിഭജനമൊന്നുമല്ല. അഴിമതി നടത്തിയവരെ പുറംതള്ളുകയെന്നതാണ്. തട്ടിപ്പുകാരനായ മാണി പറയുന്നതെന്തും കേരളത്തിലെ ജനങ്ങൾ പുച്ഛിച്ചുതള്ളുന്ന സ്ഥിതി. അത് മാണിക്കുതന്നെ അറിയാം. ഇപ്പോൾ കാട്ടുന്ന സമ്മർദ്ദം എന്തിനുവേണ്ടിയായിരുന്നു, ഇടതുമുന്നണിയിൽ കയറിപ്പറ്റാൻ. അത് സിപിഐ ഉള്ളിടത്തോളം നടക്കില്ല. കേസുകളിൽനിന്നും രക്ഷ നേടാനാണെങ്കിൽ അതും നടക്കില്ല. അത് ശരിയായ വിധത്തിൽ നടക്കും. ഇപ്പോൾ മാണി നടത്തുന്ന കവലപ്രസംഗത്തിന് സിപിഐ മറുപടി പറയേണ്ടതില്ല. അത് മുഖവിലയ്‌ക്കെടുക്കുന്നുമില്ല. മാണിയുടെ പാർട്ടിയെ കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് നല്ലതുപോലെ അറിയാം. എന്തുലക്ഷ്യമിട്ടാണ് മാണി നയിക്കുന്ന കേരള കോൺഗ്രസ് മുന്നോട്ടു പോകുന്നതെന്നും ആർക്കും മനസിലാക്കാവുന്നതേയുള്ളു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് മെക്കിട്ട് കയറിയിട്ട് കാര്യമില്ല.
ഇടതുമുന്നണി കെട്ടുറപ്പുള്ള മുന്നണിയാണ്. ആർക്കും വലിഞ്ഞു കയറാനുള്ളതല്ല. ഏറെ ത്യാഗങ്ങൾ സഹിച്ചാണ് മുന്നണി ഉണ്ടാക്കിയത്. മാണിയെ പോലൊരു തട്ടിപ്പുകാരന് കയറിയിറങ്ങാനുള്ളതല്ല ഇടതുമുന്നണി. തെരഞ്ഞെടുപ്പിൽ ഒപ്പം നിന്നവർ തള്ളിപ്പറഞ്ഞു പടിയിറങ്ങി. ബാക്കിയുള്ളവർ ഇപ്പോൾ രണ്ടു തട്ടിലായി. ഇതെല്ലാം മാണിയുടെ കൈയിലിരുപ്പ് കൊണ്ടുമാത്രം സംഭവിച്ചതാണ്. താനും തന്റെ മകനും കഴിഞ്ഞാൽ കേരള കോൺഗ്രസിൽ പ്രളയമാണെന്നാണ് മാണി കരുതുന്നത്. സത്യം അതല്ലെന്ന് മാണി തിരിച്ചറിയണം. യു ഡി എഫിൽനിന്നും കട്ടുമൂടിച്ച് ഭരണവും കളഞ്ഞ മാണി ഇപ്പോൾ മറുകണ്ടം ചാടി ഇടതുമുന്നണിയിൽ കയറി അടുത്ത ഭരണത്തിന്റെ മധുരം നുണയാനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ് വിട്ടത്. കാലങ്ങളായി യു ഡി എഫിലെ മുഴുവൻ ആനുകൂല്യങ്ങളുംപറ്റി മുഴുവൻ അധികാരങ്ങളും അച്ഛനും മകനും ചില ഒത്താശക്കാരും നേടിയെടുക്കുകയായിരുന്നു. ഇപ്പോൾ എങ്ങടവും ഇല്ലാതായി. അതുകൊണ്ടുതന്നെ അന്തസുള്ള ആരും മാണിക്കൊപ്പം ആ പാർട്ടിയിൽ തുടരില്ല. ഇതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം അവസാനഘട്ടത്തിൽ പാർട്ടി പിളർത്തി പലരും പടിയിറങ്ങിയത്.
മാണിയുടെ എൽ ഡി എഫ് പ്രവേശനം തടഞ്ഞത് സിപിഐ ആണ്. പാർട്ടി അത് ചെയ്തത് കേരളത്തിലെ ജനങ്ങൾക്കുവേണ്ടിയാണ്. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ എൽ ഡി എഫിനെ ഭരണത്തിലെത്തിച്ചത്. ജനങ്ങളുടെ ആ വിശ്വാസം മാണിയെപ്പോലൊരു തട്ടിപ്പുകാരനെ കയറ്റി നശിപ്പിക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചതാണ്. ഇതാണ് മാണി പ്രകോപിതനാകാൻ കാരണവും. കേരളത്തിലെ ജനങ്ങൾ മാണിയുടെ കുതന്ത്രങ്ങളെല്ലാം നോക്കി കാണുന്നുണ്ട്. മാണി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഉപ്പു തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല ഇടത് മുന്നണി പ്രവേശനം മാണി ഇനിയൊരിക്കലും പ്രതീക്ഷിക്കേണ്ടെന്ന് മാത്രമെ ഇപ്പോൾ പറയാൻ കഴിയുകയുള്ളുവെന്നും പന്ന്യൻ വ്യക്തമാക്കി.
പാർലമെന്റ് സീറ്റ് വിൽപ്പന ചരക്ക് ആക്കിയ സിപിഐ പോലുള്ള പാർട്ടി കേരള കോൺഗ്രസ്എമ്മിനെ ഉപദേശിക്കേണ്ടെന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി പ്രതികരിച്ചിരുന്നു. കേരള കോൺഗ്രസ് എന്നു കേൾക്കുമ്പോൾ സിപിഐ എന്തിനു വിറളിപിടിക്കുന്നുവെന്ന് അറിയില്ല. കേരള കോൺഗ്രസ് ഒരിടത്തേക്കുമില്ല. പാർലമെന്റ് സീറ്റു വിറ്റവരുടെ സ്വഭാവം ഞങ്ങൾക്കില്ല. ഒറ്റയ്ക്ക് നിൽക്കാനാണ് പാർട്ടിയുടെ തീരുമാനം. ഈ തീരുമാനത്തിന് മാറ്റമില്ലെന്നും കെ.എം.മാണി കൂട്ടിച്ചേർത്തിരുന്നു.