- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനിയെ കെണിയൊരുക്കി പീഡിപ്പിച്ച കോളേജ് അദ്ധ്യാപകന്റെ ശിക്ഷ ശരിവച്ച് സുപ്രീംകോടതിയും; മറ്റൊരു അദ്ധ്യാപകന്റേയും സീരിയൽ നിർമ്മാതാവിന്റേയും ശിക്ഷ കുറച്ചു; പന്തളം പീഡനക്കേസിൽ പ്രതികളുടെ മുന്നിൽ ഇനി തടവല്ലാതെ വേറെ വഴയില്ല
ന്യൂഡൽഹി: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ശിക്ഷയിളവു തേടി അദ്ധ്യാപകർ ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പീഡനം നടന്നെന്ന് തെളിഞ്ഞതായി ജഡ്ജിമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കോളേജ് അദ്ധ്യാപകനും ഒന്നാം പ്രതിയുമായ കെ. വേണുഗോപാൽ, നാലാം പ്രതി കോൺട്രാക്ടർ വേണുഗോപാൽ, അഞ്ചാം പ്രതി പലചരക്ക് കടയുടമ ജ്യോതിഷ് കുമാർ എന്നിവരുടെ ശിക്ഷയാണ് സുപ്രീംകോടതി ശരിവച്ചത്. പ്രതികൾക്ക് ഹൈക്കോടതി വിധിച്ച പിഴയിൽ മാറ്റമില്ല. അതേസമയം, കേസിലെ മൂന്നാം പ്രതി അദ്ധ്യാപകനായ സി.എം. പ്രകാശ്, ആറാം പ്രതി തഴക്കര മുൻ പഞ്ചായത്ത് അംഗം മനോജ് കുമാർ, ഏഴാം പ്രതി സീരിയൽ നിർമ്മാതാവായ ഷാ ജോർജ് എന്നിവർക്ക് ഹൈക്കോടതി വിധിച്ച ഏഴുവർഷത്തെ തടവ് അഞ്ചുവർഷമായി കുറച്ചു. കേസിലെ പ്രതിസ്ഥാനത്തുണ്ടായിരുന്ന അദ്ധ്യാപകരായ രാധാകൃഷ്ണൻ, ബി. രവീന്ദ്രനാഥപിള്ള എന്നിവർ വിചാരണവേളയിൽ മരിച്ചു. ബിരുദവിദ്യാർത്ഥിനിയെ 1997 ജൂലൈ മുതൽ ഒക്ടോബർ വരെ എട്ടുതവണ കോളജിലെ നാല് അദ്ധ്യാപകരും അവരുടെ സുഹൃത്തുക്കളും പീഡിപ്പിച്ചുവെ

ന്യൂഡൽഹി: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ശിക്ഷയിളവു തേടി അദ്ധ്യാപകർ ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പീഡനം നടന്നെന്ന് തെളിഞ്ഞതായി ജഡ്ജിമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കോളേജ് അദ്ധ്യാപകനും ഒന്നാം പ്രതിയുമായ കെ. വേണുഗോപാൽ, നാലാം പ്രതി കോൺട്രാക്ടർ വേണുഗോപാൽ, അഞ്ചാം പ്രതി പലചരക്ക് കടയുടമ ജ്യോതിഷ് കുമാർ എന്നിവരുടെ ശിക്ഷയാണ് സുപ്രീംകോടതി ശരിവച്ചത്. പ്രതികൾക്ക് ഹൈക്കോടതി വിധിച്ച പിഴയിൽ മാറ്റമില്ല.
അതേസമയം, കേസിലെ മൂന്നാം പ്രതി അദ്ധ്യാപകനായ സി.എം. പ്രകാശ്, ആറാം പ്രതി തഴക്കര മുൻ പഞ്ചായത്ത് അംഗം മനോജ് കുമാർ, ഏഴാം പ്രതി സീരിയൽ നിർമ്മാതാവായ ഷാ ജോർജ് എന്നിവർക്ക് ഹൈക്കോടതി വിധിച്ച ഏഴുവർഷത്തെ തടവ് അഞ്ചുവർഷമായി കുറച്ചു. കേസിലെ പ്രതിസ്ഥാനത്തുണ്ടായിരുന്ന അദ്ധ്യാപകരായ രാധാകൃഷ്ണൻ, ബി. രവീന്ദ്രനാഥപിള്ള എന്നിവർ വിചാരണവേളയിൽ മരിച്ചു. ബിരുദവിദ്യാർത്ഥിനിയെ 1997 ജൂലൈ മുതൽ ഒക്ടോബർ വരെ എട്ടുതവണ കോളജിലെ നാല് അദ്ധ്യാപകരും അവരുടെ സുഹൃത്തുക്കളും പീഡിപ്പിച്ചുവെന്നതാണു കേസ്. പെൺകുട്ടി പ്രിൻസിപ്പലിനു നൽകിയ പരാതി പൊലീസിനു വിടുകയായിരുന്നു. കോട്ടയം അഡീഷനൽ സെഷൻസ് കോടതി 2002 ജനുവരിയിൽ പ്രതികൾക്കു നൽകിയ ശിക്ഷ പിന്നീടു കേരള ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെയാണു പ്രതികൾ സുപ്രീം കോടതിയിലെത്തിയത്.
പെൺകുട്ടിയുടെ മൊഴി സ്വാഭാവികവും വിശ്വസനീയവും ശക്തവുമാണെന്നു കീഴ്‌ക്കോടതിയും ഹൈക്കോടതിയും കണ്ടെത്തിയതു സുപ്രീം കോടതിയും ശരിവച്ചു. കേരള സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ കെ.എൻ.ബാലഗോപാലും സ്റ്റാൻഡിങ് കോൺസൽ ജി.പ്രകാശും ഹാജരായി. പന്തളത്ത് കോളേജ് വിദ്യാർത്ഥിനിയെ കെണിയിൽ കുടുക്കി പീഡിപ്പിച്ച അദ്ധ്യാപകരുടെ പ്രവൃത്തി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി വിധി ശരിയവയ്ക്കുന്നതാണ് സുപ്രീംകോടതി വിധിയും.
കോളേജിലെ മലയാളം ഡിപ്പാർട്ട്മെന്റ് അദ്ധ്യാപകനായ രാധാകൃഷ്ണൻ കേസ് നടക്കുമ്പോൾ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു അദ്ധ്യാപകനും രണ്ടാം പ്രതിയുമായ ബി. രവീന്ദ്രനാഥൻ പിള്ള ഹൈക്കോടതിയിൽ അപ്പീൽ പരിഗണിക്കവേ മരിച്ചു. ശേഷിച്ച ആറ് പേരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. കീഴ്ക്കോടതി പ്രതികൾക്ക് കഠിന തടവാണ് വിധിച്ചിരുന്നത്.

