കൊച്ചൗവ്വ പൗല അയ്യപ്പ കൊയിലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അബേനി ആദി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പന്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫുട്‌ബോൾ പശ്ചാത്തലത്തിൽ ഒരു ഗ്രാമീണ കഥ പറയുന്ന ചിത്രമാണ് പന്ത്.

അബനിയുടെ അച്ഛൻ ആദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിയുടെ ആദ്യ സംവിധാന സംരംഭമാണ് ഇത്.വിനിത്, ഇന്ദ്രൻസ്, നെടുമുടി വേണു, അജു വർഗീസ്, സുധീഷ്, സുധീർ കരമന, പ്രസാദ് കണ്ണൻ, വിനോദ് കോവൂർ തുടങ്ങി അഭിനേതാക്കളുടെ വലിയ നിര അണിനിരക്കുന്നുണ്ട് ചിത്രത്തിൽ.

പെൺകുട്ടിയുടെ ഉമ്മുമ്മയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഇരുവരും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ പ്രമേയത്തിൽ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. റാബിയ ബീഗമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.