- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില വർധന ഉഴുന്നിന്റേയും പപ്പടകാരത്തിന്റെയും വില ഉയർന്നു; പുതുവർഷത്തിൽ പപ്പടത്തിന് വില വർധിപ്പിച്ച് നിർമ്മാതാക്കൾ
തിരുവനന്തപുരം: ഉഴുന്നിന്റേയും പപ്പടകാരത്തിന്റെയും വിലയിലുണ്ടായ വർധന മൂലം പപ്പടത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. പപ്പട വ്യവസായത്തിൽ ബഹുഭൂരിപക്ഷവും സ്വയം തൊഴിലായും കുടുംബത്തോടെയുമുള്ള പപ്പട നിർമ്മാണവും വിതരണവും ചെയ്യുന്നവരാണ്.
കേരളത്തിലെ പപ്പടം ഉഴുന്നു കൊണ്ടാണ് നിർമ്മിക്കുന്നത്. എന്നാൽ മൈദ കൊണ്ട് പപ്പടം നിർമ്മിച്ച് കുറഞ്ഞ വിലയിൽ വിപണി കയ്യടക്കുന്നവരുമുണ്ട്. മായം ചേർത്ത പപ്പടങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പാക്കിങ് കമ്മോദിറ്റി ആക്ട് പ്രകാരമുള്ള പപ്പടത്തിന്റെ പേരും നിർമ്മാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകൾ വാങ്ങണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ പപ്പടത്തിന്റെ വില വർധിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി
മറുനാടന് മലയാളി ബ്യൂറോ