- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളകുടിശ്ശികയുടെ പേരിൽ മുൻ ജീവനക്കാരും ഹോട്ടലുടമകളും തമ്മിൽ ഏറ്റുമുട്ടിയ പപ്പടവട റെസ്റ്റോറന്റ് തല്ലി തകർത്തു; പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചതിന് പിന്നാലെ വീണ്ടും അക്രമം; പൊലീസ് ഒത്താശ ചെയ്തുള്ള ആക്രമമെന്ന് 'പപ്പടവട' ഉടമ മിനുവിന്റെ ഭർത്താവ്
കൊച്ചി: പപ്പടവട റെസ്റ്റൊറന്റും നന്മ മരവും പരസ്യമായി തല്ലി തകർത്തു. വൈകിട്ട് 5.45 ഓടെയാണ് ആദ്യ അക്രമം നടക്കുന്നത്. പൊലീസിനെ അറിയിച്ചിട്ടും അര മണിക്കൂറിന് ശേഷമാണ് എത്തിയതെന്നും മിനു പരാതിപ്പെടുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തുകൊണ്ടുപോയതിന് ശേഷം വീണ്ടും ഇവർ 7 മണിയോടെ എത്തി അക്രമം നടത്തിയെന്നും മിനു പറയുന്നു. നേരത്തെ അക്രമം നടത്തിയ സംഘത്തിലെ ഷിന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് അക്രമം നടത്തിയതെന്നാണ് വിവരം. ഒരു നേരം ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവർക്ക് വിശപ്പ് അകറ്റാനാണ് നന്മമരം എന്ന പേരിൽ റെസ്റ്റൊറന്റിന് മുന്നിൽ ഫ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. റെസ്റ്റൊറന്റിന്റെ ഉടമ മിനു പൗളിൻ തന്നെയാണ് ഇക്കാര്യം ഫേസ് ബുക്കിലുടെ പുറം ലോകത്തെ അറിയിച്ചത്. ഇത് രണ്ടാം വട്ടമാണ് റെസ്റ്റൊറന്റിന് നേരെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം നാല് പേർ ചേർന്നാണ് പ്രശ്നമുണ്ടാക്കിയത്. അന്ന് ആ വിഷയത്തിൽ റെസ്റ്റോറന്റിലെ മുൻ ജീവനക്കാരനും ഉൾപ്പെട്ടിരുന്നു. ഇന്ന് പപ്പടവടയുമായി ഒരു ബന്ധവുമില്ലാത്തവരാണ് കട ആക്രമിക്കാൻ എത്ത
കൊച്ചി: പപ്പടവട റെസ്റ്റൊറന്റും നന്മ മരവും പരസ്യമായി തല്ലി തകർത്തു. വൈകിട്ട് 5.45 ഓടെയാണ് ആദ്യ അക്രമം നടക്കുന്നത്. പൊലീസിനെ അറിയിച്ചിട്ടും അര മണിക്കൂറിന് ശേഷമാണ് എത്തിയതെന്നും മിനു പരാതിപ്പെടുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തുകൊണ്ടുപോയതിന് ശേഷം വീണ്ടും ഇവർ 7 മണിയോടെ എത്തി അക്രമം നടത്തിയെന്നും മിനു പറയുന്നു. നേരത്തെ അക്രമം നടത്തിയ സംഘത്തിലെ ഷിന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് അക്രമം നടത്തിയതെന്നാണ് വിവരം.
ഒരു നേരം ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവർക്ക് വിശപ്പ് അകറ്റാനാണ് നന്മമരം എന്ന പേരിൽ റെസ്റ്റൊറന്റിന് മുന്നിൽ ഫ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. റെസ്റ്റൊറന്റിന്റെ ഉടമ മിനു പൗളിൻ തന്നെയാണ് ഇക്കാര്യം ഫേസ് ബുക്കിലുടെ പുറം ലോകത്തെ അറിയിച്ചത്. ഇത് രണ്ടാം വട്ടമാണ് റെസ്റ്റൊറന്റിന് നേരെ ആക്രമണം ഉണ്ടാകുന്നത്.
കഴിഞ്ഞ മാസം നാല് പേർ ചേർന്നാണ് പ്രശ്നമുണ്ടാക്കിയത്. അന്ന് ആ വിഷയത്തിൽ റെസ്റ്റോറന്റിലെ മുൻ ജീവനക്കാരനും ഉൾപ്പെട്ടിരുന്നു. ഇന്ന് പപ്പടവടയുമായി ഒരു ബന്ധവുമില്ലാത്തവരാണ് കട ആക്രമിക്കാൻ എത്തിയതെന്നും മിനുവിന്റെ ഭർത്താവ് അമൽ പറയുന്നു. പൊലീസ് ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും അമൽ ആരോപിക്കുന്നു. ആക്രമണത്തിൽ റെസ്റ്റോറന്റിന്റെ ഭൂരിഭാഗവും തകർന്നിട്ടുണ്ട്. അക്രമികളെ പിടിച്ചു വെയ്ക്കാൻ ചെന്നപ്പോൾ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്.
നഗരത്തിലെ പ്രമുഖ ഹോട്ടലായ പപ്പടവടയിൽ ശമ്പളം ചോദിച്ചെത്തിയ ജീവനക്കാരെ ഉടമയുടെ ഭർത്താവും മറ്റ് ജീവനക്കാരും ചേർന്ന് മർദ്ദിച്ചുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം ചോദിച്ചെത്തിയപ്പോൾ തരാൻ കഴിയില്ല എന്നും പറഞ്ഞ് വാക്ക് തർക്കമുണ്ടാകുകയും ഉടമ മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ തൊഴിലാളികൾ പ്രകോപിതരായി തിരിച്ച് അടിക്കുകയും ചെയ്തിരുന്നു. ഇരു വിഭാഗവും തമ്മിലുള്ള സംഘർഷത്തിനൊടുവിൽ ഹോട്ടലിനകം തല്ലി തകർത്ത അവസ്ഥയിലായിരുന്നു. സംഭവത്തിൽ ഇരു വിഭാഗങ്ങൾക്കെതിരെയും കേസെടുത്തിരുന്നു മിനു പൗളിൻ എന്ന യുവതിയുടെ പേരിലാണ് ഹോട്ടൽ നടത്തുന്നത്. ഇവരുടെ ഭർത്താവ് അമൽ നായരാണ് തൊഴിലാളികളെ മർദ്ദിച്ചത്. ഇതാദ്യമായിട്ടല്ല ശമ്പളം നൽകാതെ തൊഴിലാളികളുമായി പ്രശ്‌നം ഉണ്ടാകുന്നതും
കഴിഞ്ഞ നാല് മാസമായ ആറോളം ജീവനക്കാർക്കാണ് ഇവർ ശമ്പളം നൽകാതിരുന്നത്. ഒരു ദിവസം 330 രൂപ എന്ന കണക്കിൽ നാല് മാസത്തെ ശമ്പളം കിട്ടാനുണ്ട്. ഇത് പല തവണ നേരിട്ട് പോയി ചോദിച്ചപ്പോഴും തരാം എന്ന സ്ഥിര പല്ലവിയാണ് ഉടമയായ മിനു പൗളിൻ ആവർത്തിച്ചത്. എറണാകുളം കലൂരിലെ റെസ്റ്റോറന്റ് ആരംഭിച്ചത് അഞ്ച് വർഷം മുൻപാണ്. അന്ന് മുതൽ തന്നെ കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങളാണ് ഇവർ സ്വീകരിക്കുന്നത്. ശമ്പളം നൽകാതിരിക്കുന്നത് പതിവായതോടെ പല ജീവനക്കാരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇത് സാമ്പത്തിക ഇടപാടാണെന്നും ഇതിൽ പൊലീസിനെന്ത് കാര്യം എന്ന് ചോദിച്ചും മിനുവും സംഘവും രക്ഷപ്പെടുമായിരുന്നു.ഈ സംഭവുമായി ബന്ധപ്പെട്ടാണ് ഇന്നും അക്രമം നടന്നതെന്ന് എന്നാണ് ഉടമകൾ ആക്ഷേപിക്കുന്നത്.