ട്വിറ്ററിന്റെ അമരത്തേക്ക് ഇന്ത്യക്കാരന് നിയമനം. മുംബൈ ഐഐടിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ പരാഗ് അഗർവാളിനെ ചീഫ് ടെക്‌നോളജി അഡൈ്വസറായി ട്വിറ്റർ നിയമിച്ചു. ഇനി സാങ്കേതിക രംഗത്ത് ട്വിറ്ററിന് ഉണ്ടാകുന്ന കുതിപ്പിൽ മുഖ്യ ഉപദേശകന്റെ റോളി്ൽ ആയിരിക്കും ഈ ഇന്ത്യക്കാരന്റെ പ്രകടനം.

ഐഐടി ബോംബെയിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം സ്റ്റാൻഫോർഡ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും നേടിയ അഗർവാൾ അഡം മെസഞ്ചർ എന്ന കമ്ബനിയിലാണ് എൻജിനിയറങ് കരിയർ ആരംഭിച്ചത്.

2011-ൽ പരസ്യവിഭാഗം എൻജിനിയറായാണ് അഗർവാൾ ട്വിറ്ററിലെത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയവയിൽ ട്വിറ്റർ നടത്തുന്ന ഗവേഷണങ്ങൾക്ക് ഇനി നേതൃത്വം നൽകുന്നത് അഗർവാളായിരിക്കും. ഈ മേഖലയിൽ പുതു പരീക്ഷണങ്ങൾക്ക ഒരുങ്ങുകയാണ് ട്വിറ്റർ. ആ സാഹചര്യത്തിൽ അഗർവാളിന്റെ നിയമനത്തിന് വലിയ പ്രാധാന്യവുമുണ്ട്.