- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ടമെഡൽ നേട്ടം; സ്വർണവും വെള്ളിയും ഇന്ത്യൻ താരങ്ങൾക്ക്; മനീഷ് നാർവാൾ സ്വർണം നേടിയപ്പോൾ സിങ്രാജ് അധാന വെള്ളി സ്വന്തമാക്കി
ടോക്യോ: പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ഇരട്ടമെഡൽ നേട്ടം. സ്വർണവും വെള്ളിയും വെടിവെച്ചിട്ട് ഇന്ത്യൻ താരങ്ങൾ. മനീഷ് നാർവാൾ സ്വർണം നേടിയപ്പോൾ സിങ്രാജ് അധാന വെള്ളി സ്വന്തമാക്കി. 50 മീറ്റർ പിസ്റ്റളിലാണ് ഇരുവരുടേയും നേട്ടം. പാരാലിമ്പിക്സ് റെക്കോഡ് നേട്ടത്തോടെയാണ് മനീഷ് നാർവാൾ സ്വർണം നേടിയത്.
ഫെനലിൽ മനീഷ് 218.2 എന്ന സ്കോർ നേടിയപ്പോൾ സിങ്ഹരാജ് അധാന 216.7 എന്ന സ്കോർ നേടി. യോഗ്യത റൗണ്ടിൽ ഭേദപ്പെട്ട പ്രകടനം നടത്തിയാണ് ഇരുവരും ഫൈനലിലേക്ക് മുന്നേറിയത്. സിങ്ഹരാജ് നാലാമതായി ഫിനിഷ് ചെയ്തപ്പോൾ യോഗ്യത റൗണ്ടിന് ശേഷം മനീഷ് ഏഴാമതായി ഫൈനലിലേക്ക് മുന്നേറി. എന്നാൽ മറ്റൊരു ഇന്ത്യൻ താരമായ ആകാശിന് ഫൈനലിലേക്ക് മുന്നേറാനായില്ല.
ശനിയാഴ്ചയിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡൽ നേട്ടമാണ് ഷൂട്ടിങ് റേഞ്ചിൽ നിന്നും ഉണ്ടാവുന്നത്. നേരത്തെ ബാഡ്മിന്റണിൽ ഇന്ത്യയുടെ പ്രമോദ് ഭാഗത് മെഡലുറപ്പിച്ചിരുന്നു.
മറുനാടന് ഡെസ്ക്