- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനത്തെ കുറിച്ച് പഠിക്കാൻ എംഎൽഎമാർ കൂട്ടത്തോടെ കാടുകയറുന്നു; 140 നിയമസഭാ സമാജികർക്കും കാട്ടിനുള്ളിൽ ക്ലാസെടുക്കാൻ മന്ത്രി രാജു; എത്രപഠിപ്പിച്ചാലും അതിരിപ്പള്ളി പദ്ധതി കൈവിടില്ലെന്ന് മന്ത്രി മണി; കാടറിയാം വനയാത്രയ്ക്ക് പിന്നിലെ ബുദ്ധി കേന്ദ്രം കാനമെന്ന് സംശയിച്ച് സിപിഎം എംഎൽഎമാർ; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ഈ ധൂർത്ത് വേണമോ എന്ന് ചോദിച്ച് പ്രതിപക്ഷവും: പറമ്പിക്കുളത്തേക്കുള്ള വിവിഐപി യാത്ര വിവാദത്തിൽ
തിരുവനന്തപുരം. എന്തു വന്നാലും ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച വൈദ്യൂതി മന്ത്രി എം എം മണി കാടല്ല വികസനമാണ് നമുക്ക് വലുതെന്ന പറഞ്ഞത് വലിയ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. മുന്നണി ബന്ധത്തിന് പോലും ഉലച്ചിൽ തട്ടുന്നവിധം പദ്ധതിക്കെതിരെ ജനകീയ ബദൽ ഉയർത്തി സിപിഐ പ്രതിഷേധിച്ചതും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. പരിസ്ഥിതി , വനം വിഷയങ്ങളിലെ സി പി എം സിപിഐ ഭിന്നതയ്ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യം കൂടി മുന്നിൽ നിർത്തിയാണ് മന്ത്രിമാരെയും എം എൽ എ മാരെയും വനത്തിനുള്ളിൽ എത്തിക്കുന്നത്.പ്രത്യേകിച്ച് മന്ത്രി എം എം മണിയുടെ സാന്നിധ്യം വനം വകുപ്പ് പ്രതീക്ഷിക്കുന്നു. അടുത്ത ബുധനാഴ്ചയാണ് വനം മന്ത്രിയുടെ ക്ഷണപ്രകാരം മന്ത്രിമാരും എം എൽ എ മാരും കാടിനെ അറിയാനായി പറമ്പികുളത്തേക്ക് പുറപ്പെടുന്നത്. മന്ത്രിമാരും എം എൽ എ മാരും സ്പീക്കറും ഉൾപ്പെടുന്ന സംഘം ബുധനാഴ്ച ഉച്ചയ്ക്ക് പറമ്പികുളത്ത്് എത്തുന്ന വിധമാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. വനം മന്ത്രി നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറഞ്ഞപ്
തിരുവനന്തപുരം. എന്തു വന്നാലും ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച വൈദ്യൂതി മന്ത്രി എം എം മണി കാടല്ല വികസനമാണ് നമുക്ക് വലുതെന്ന പറഞ്ഞത് വലിയ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. മുന്നണി ബന്ധത്തിന് പോലും ഉലച്ചിൽ തട്ടുന്നവിധം പദ്ധതിക്കെതിരെ ജനകീയ ബദൽ ഉയർത്തി സിപിഐ പ്രതിഷേധിച്ചതും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
പരിസ്ഥിതി , വനം വിഷയങ്ങളിലെ സി പി എം സിപിഐ ഭിന്നതയ്ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യം കൂടി മുന്നിൽ നിർത്തിയാണ് മന്ത്രിമാരെയും എം എൽ എ മാരെയും വനത്തിനുള്ളിൽ എത്തിക്കുന്നത്.പ്രത്യേകിച്ച് മന്ത്രി എം എം മണിയുടെ സാന്നിധ്യം വനം വകുപ്പ് പ്രതീക്ഷിക്കുന്നു. അടുത്ത ബുധനാഴ്ചയാണ് വനം മന്ത്രിയുടെ ക്ഷണപ്രകാരം മന്ത്രിമാരും എം എൽ എ മാരും കാടിനെ അറിയാനായി പറമ്പികുളത്തേക്ക് പുറപ്പെടുന്നത്. മന്ത്രിമാരും എം എൽ എ മാരും സ്പീക്കറും ഉൾപ്പെടുന്ന സംഘം ബുധനാഴ്ച ഉച്ചയ്ക്ക് പറമ്പികുളത്ത്് എത്തുന്ന വിധമാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്.
വനം മന്ത്രി നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറഞ്ഞപ്പോഴാണ് മന്ത്രിമാരെയും എം എൽ എ മാരെയും കാടറിയാനായി വനത്തിലേക്ക് ക്ഷണിച്ചത്. ആ ക്ഷണത്തിന് പിന്നിൽ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ രാഷ്ട്രീയ കൗശലം കൂടി ഉണ്ടായിരുന്നു. കാടിനെയും കാട്ടരുവിയേയും കാടിന്റെ മക്കളെയും അടുത്ത് അറിയുന്ന സാമാജികർ പ്രത്യേകിച്ച് സി പി എം എൽ എ മാരും മന്ത്രിമാരും ആതിരപ്പിള്ളിയിൽ നിലപാടു മാറ്റിയാലോ. പദ്ധതി തന്നെ വേണ്ടന്ന് വച്ചാലോ .. അതിനായി മുഖ്യമന്ത്രിയെ കൂടി പങ്കെടുപ്പിക്കാൻ വനം മന്ത്രി ശ്രമിച്ചുവെങ്കിലും നടന്നില്ല.മുഖ്യമന്ത്രി അടക്കം ചില മന്ത്രിമാർ ഔദ്യോഗിക തിരക്കുകളും ആസൂത്രണ ബോർഡ് യോഗവും കാരണം യാത്രയിൽ പങ്കെടുക്കില്ല.
യാത്രയിൽ സാമാജികർ ഉൾപ്പെടെ അൻപതോളം പേരെ ഉണ്ടാകുവെന്നാണ് എറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. പറമ്പികുളത്ത് ഉച്ചയോടെ എത്തുന്ന മന്ത്രിമാർക്കും എം എൽ എ മാർക്കു വിഭവ സമൃദ്ധമായ സസ്യാഹാരം കഴിക്കാം. അതിന് ശേഷം പതിനായിരകണക്കിന് രൂപ മുടക്കി നിർമ്മിച്ച ടെന്റുകളിൽ വിശ്രമിക്കാം. ടെന്റുകൾക്കുള്ളിൽ ലഭിക്കാവുന്ന സുഖ സൗകര്യങ്ങളും അത്യധുനിക സംവിധാനങ്ങളും ഏർപ്പെടുത്തനാണ് പറമ്പികുളം സി സി എഫിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.പ്രത്യേക ഫെൻസിംഗും കിടങ്ങുകളും തീർത്തശേഷം അതി സുരക്ഷ ഒരുക്കിയാണ് എം എൽ എ മാർക്കും മന്ത്രിമാർക്കും ടെന്റ് ഒരുക്കുന്നത്.
രാത്രിയിൽ ക്യമ്പ് ഫയറും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ വന്യമൃഗങ്ങളെ അടുത്ത കാണാനുള്ള ചെറിയ രീതിയിലുള്ള ട്രക്കിംഗും പ്ലാൻ ചെയ്തിട്ടുണ്ട്. അപൂർവ്വ ഇനത്തിൽപ്പെട്ട പക്ഷിമൃഗാദികളും, സസ്യജാലങ്ങളുമാണ് ഇവിടെയുള്ളത്. . സിംഹവാലൻ കുരങ്ങുകൾ, വരയാട്, കടുവ, പുള്ളിമാൻ, ആന തുടങ്ങി ഒട്ടേറെ ജീവികൾ ഇവിടെയുണ്ട്. വിവിധയിനത്തിൽപ്പെട്ട ഉരഗങ്ങളും പക്ഷികളും ഇവിടെയുണ്ട്. തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ മരങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കന്നിമാരി എന്ന പഴക്കമേറെയുള്ള തേക്കുവൃക്ഷം ഈ കാടിനുള്ളിലാണ്. പറമ്പിക്കുളം റിസർവോയറിലെ ബോട്ടിങ്ങാണ് മറ്റൊരു ആകർഷണം.
സാമാജികർക്കും മന്ത്രിമാർക്കും ഗ്രൂപ്പ് തിരിഞ്ഞ് ഉല്ലാസ യാത്ര നടത്താനും റിസർവോയറിൽ പ്രത്യേക സജജ്ീകരണങ്ങൽ ഏർപ്പെടുത്തിയിട്ടുണ്ട്. മലയർ, മുതവാന്മാർ, കാടർ തുടങ്ങിയ ആദിവാസി ജനവിഭാഗവും ഈ വനത്തിനുള്ളിൽ ജീവിക്കുന്നുണ്ട്. ഇവരുടെ ജീവതവും സാഹചര്യങ്ങളും അടുത്തറിയാനായി ഊരു സന്ദർശനവും ഒരുക്കിയിട്ടുണ്ട്. ഇതിനിടയിൽ വന സംരക്ഷണത്തയേയും പരിസ്ഥിതിയേയും പറ്റി കൽസ് എടുക്കാൻ അദ്ധ്യാപകന്റെ റോളിൽ വനം മന്ത്രി എത്തും. സഹപ്രവർത്തകർക്ക് വന സംരക്ഷണത്തിന്റെ ആവിശ്യകത സംബന്ധിച്ച് ക്ലാസ് എടുക്കുന്ന വനം മന്ത്രി പി രാജു വനം നശിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾ ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചവിശദമായി സംസാരിക്കും.
സംസാരത്തിനിടയിൽ ആതിരിപ്പിള്ളി പദ്ധതിയെ കുറിച്ചും പറയും കൂടാതെ വനം വകുപ്പിലെ വിദഗ്ദരുടെ ക്ലാസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉച്ചയോടെ പാലക്കാട്ടേക്ക് തിരിക്കു വിധമാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. യാത്ര കവർ ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് പറമ്പികുളത്തിന്റെ ചുമതലയുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു പ്രതികരിച്ചു. യാത്രയ്ക്കായി ലക്ഷങ്ങൾ പൊടിപൊടിക്കേണ്ടി വരുമെന്ന് മനസിലാക്കി പ്രതിപക്ഷ എം എൽ എ മാർ യാത്രയിൽ നിന്നും പിൻവാങ്ങുമെന്നാണ് സൂചന.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ സാമാജികർ ധൂർത്ത് നടത്തുന്നത് ശരിയല്ലന്ന പക്ഷമാണ് പ്രതിപക്ഷത്തെ ബഹുഭൂരുപക്ഷം എം എൽ എ മാർക്കും ഉള്ളത്, വനത്തിനുളൽലെ സുഖവാസവും യാത്രയും പിന്നീട് മാധ്യമങ്ങൾ വാർത്തയാക്കിയാൽ നാണക്കേട് ആകുമെന്ന പേടിയും പ്രതിപക്ഷ എം എൽ എമാർക്ക് ഉണ്ട് ബിജെപി എം എൽ എ ഒ രാജഗോപാലും വനയാത്രയിൽ നിന്നു വിട്ടു നിൽക്കുമെന്നാണ് അറിയുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ അടുത്ത മാസം 6000കോടി കേന്ദ്രത്തിൽ നിന്നും കടം എടുക്കാൻ ധനവകുപ്പ് വഴിതേടുമ്പോഴാണ് വനം മന്ത്രിയും കൂട്ടരും ധൂർത്ത് നടത്തുന്നതെന്നാണ് ആക്ഷേപം.