- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടാലിക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് കുടുംബാംഗത്തെപ്പോലെ കരുതിയവരെ; ശിക്ഷ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് നീചപ്രവർത്തികൾ ഉണ്ടാകാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പ്; പാറമ്പുഴ കേസിൽ നരേന്ദ്രകുമാറിനു വധശിക്ഷ വിധിച്ചു ജഡ്ജി പറഞ്ഞത് വാക്കുകൾ ഇങ്ങനെ
കോട്ടയം: പാറമ്പുഴ കൂട്ടകൊലക്കേസിലെ വിധി കോട്ടയത്തെ ഞെട്ടിച്ചു. കോട്ടയം പാറമ്പുഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീൺ ലാൽ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദർ കുമാറിനാണു(32) വധശിക്ഷ വിധിച്ചത്. കോട്ടയത്ത് 2010 നവംബറിലാണ് അവസാനമായി വധശിക്ഷ വിധിച്ചത്. ഇന്ന് രാവിലെ 11.05ന് കോടതി ചേർന്നത് മുതൽ വിധി എന്തെന്ന് അറിയാൻ എല്ലാവരും അക്ഷമരായിരുന്നു. നൂറുകണക്കിന് ആളുകളാണ് വിധി അറിയാൻ കോടതിയിലും പരിസരത്തുമായി കൂടിയിരുന്നത്.11.14 ഓടെ 12-ാംമത്തെ കേസായിയാട്ടാണ് പരിഗണിച്ചത്. അഞ്ച് പേജുള്ള വിധി ന്യായം കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരി വായിച്ചു. 11.20 ഓടെ വായിച്ച് പൂർത്തിയാക്കി ഒപ്പുവച്ചു. തുടർന്ന് ദിഭാഷിയായ അഡ്വ. ശ്രീകുമാറിനോട് പ്രതിയെ വിധി അറിയിക്കാൻ നിർദ്ദേശിച്ചു. വിധിന്യായം മൂന്ന് മിനിറ്റുകൊണ്ട് അറിയിച്ചു. തുടർന്ന് ജഡ്ജി കോടതിയിൽ നിന്നും മടങ്ങി. കഴിഞ്ഞ ആഴ്ച പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്നത്തെ മുഖത്തെ മ്ളാ

കോട്ടയം: പാറമ്പുഴ കൂട്ടകൊലക്കേസിലെ വിധി കോട്ടയത്തെ ഞെട്ടിച്ചു. കോട്ടയം പാറമ്പുഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീൺ ലാൽ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദർ കുമാറിനാണു(32) വധശിക്ഷ വിധിച്ചത്. കോട്ടയത്ത് 2010 നവംബറിലാണ് അവസാനമായി വധശിക്ഷ വിധിച്ചത്.
ഇന്ന് രാവിലെ 11.05ന് കോടതി ചേർന്നത് മുതൽ വിധി എന്തെന്ന് അറിയാൻ എല്ലാവരും അക്ഷമരായിരുന്നു. നൂറുകണക്കിന് ആളുകളാണ് വിധി അറിയാൻ കോടതിയിലും പരിസരത്തുമായി കൂടിയിരുന്നത്.11.14 ഓടെ 12-ാംമത്തെ കേസായിയാട്ടാണ് പരിഗണിച്ചത്. അഞ്ച് പേജുള്ള വിധി ന്യായം കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരി വായിച്ചു. 11.20 ഓടെ വായിച്ച് പൂർത്തിയാക്കി ഒപ്പുവച്ചു. തുടർന്ന് ദിഭാഷിയായ അഡ്വ. ശ്രീകുമാറിനോട് പ്രതിയെ വിധി അറിയിക്കാൻ നിർദ്ദേശിച്ചു. വിധിന്യായം മൂന്ന് മിനിറ്റുകൊണ്ട് അറിയിച്ചു. തുടർന്ന് ജഡ്ജി കോടതിയിൽ നിന്നും മടങ്ങി.
കഴിഞ്ഞ ആഴ്ച പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്നത്തെ മുഖത്തെ മ്ളാനത ഇന്നും നിഴലിച്ചിരുന്നു.വിധി അറിഞ്ഞ ശേഷവും കൂടുതൽ ഭാവമാറ്റം ഒന്നും ഉണ്ടായില്ല. 302 വകുപ്പ് പ്രകാരം വധശിക്ഷയും 457,397 വകുപ്പുകൾ പ്രകാരം രണ്ട് ജീവപര്യന്തവും 380 പ്രകാരം ഏഴ് വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് വര്ഷം കൂടി അധിക തടവ് അനുഭവിക്കണം. 461 വകുപ്പ് പ്രകാരം 2വർഷം കഠിനതടവും 25000 രൂപ പിഴയും അടയ്ക്കണം. പിഴ ഒടിക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി കുടുംബത്തിലെ ജീവിച്ചിരിക്കുന്ന വിപിൻലാലിന് നൽകണം.
ആപൂർവ്വങ്ങളിൽ അപൂർവ്വത്തിൽ പെട്ട കേസായി പരിഗണിച്ചാണ് കടുത്ത ശിക്ഷ വിധിച്ചത്. കുടുംബത്തിലെ അംഗത്തെ പോലെ കരുതി പരിപാലിച്ചവരെയാണ് നിഷ്‌കരുണം കൊലപ്പെടുത്തിയതെന്നും കോടതി നിരിക്ഷിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ധാരാളം എത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരിൽ നിന്നും ഉണ്ടാക്കുന്ന ഇത്തരം നീചമായ പ്രവർത്തികൾക്കുള്ള ഒരു സന്ദേശം കൂടിയാണ് വിധിയെന്നും പറയുന്നു.
വിധിപറയുന്നത് കേൾക്കാൻ വിപിൻലാൽ എത്തിയിരുന്നു. വിധിയിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ച രീതിയിലുള്ള ഒരു ശിക്ഷയാണ് നല്കിയതെന്നുമാണ് വിപിൻലാൽ പ്രതികരിച്ചത്. നാളെ രാവിലെതന്നെ വിയൂർ സെന്റർ ജയിലിലേയ്ക്ക് നരേന്ദ്രർ കുമാറിനെ മാറ്റും. മുപ്പത് ദിവസത്തിനകം അപ്പിൽ നല്കും.
പ്രതിയെ അവിടെ അറസ്റ്റുചെയ്യാൻ കേരള പൊലീസിനെ സഹായിച്ച ഉത്തർപ്രദേശ് പൊലീസിലെ രണ്ടു ഉദ്യോഗസ്ഥർ കോട്ടയത്തെ കോടതിയിൽ വിചാരണവേളയിൽ സാക്ഷിമൊഴി നൽകാൻ എത്തിയിരുന്നു. പ്രോസിക്യൂഷൻ 56 സാക്ഷികളെ വിസ്തരിച്ചു. 60 പ്രമാണങ്ങളും 42 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. 84 ദിവസംകൊണ്ടു പൊലീസ് കുറ്റപത്രം തയാറാക്കി. 2015 ഓഗസ്റ്റ് 10നാണു കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 16നു വാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി രഞ്ജിത് ജോണും പ്രതിക്കു വക്കീൽ ഇല്ലാതെ വന്ന സാഹചര്യത്തിൽ സർക്കാർ ലീഗൽ സർവീസ് സൈസൈറ്റി നിയോഗിച്ച ജിതേഷ് ജെ. ബാബുവും വി എസ്. മനുലാലുമാണു കോടതിയിൽ ഹാജരായത്.
അവസനമായി 2010 നവംബറിലാണ് വധശിക്ഷ വിധിച്ചത്. കോട്ടയം റെയിൽവേയ്ക്ക് സമീപം വിഷുവിന് തലേന്ന് നടന്ന ഒഡീഷ ദമ്പതികളുടെ കൊലപാതകത്തിൽ പ്രതിയായ പ്രദീപ് ബോറയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചതാണ്. ഈ കൊലപാതകകേസിലെ ആരോപണ വിധയരായ പ്രശാന്ത് പുകാൻ ,ദീപകർ ചർക്കമ, ദിലീപ് ഗോഗി എന്നിവർക്ക് 10000രൂപ പിഴയും 2 വർഷത്തെ തടവും കോടതി വിധിച്ചു.
കോട്ടയം നാഗമ്പടത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ശ്രീധരനെയും ഭാര്യ ലക്ഷ്മിയെയും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. 2010 എപ്രിൽ 13ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം.അന്വോഷണ കാലയളവിൽ പ്രതികളിൽ ഒരാളായ ദിനകർ ആത്മഹത്യ ചെയ്യതിരുന്നു. ശ്രീധരൻ നടത്തിയിരുന്ന റബ്ബർ മാറ്റ് ഫാകടറിയിലെ ജീവനക്കാർ ആയിരുന്നു പ്രദീപ് ബോറയും, ദിനകർ .കമ്പനിയിലെ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. കോട്ടയം ഫാസ്റ്റാക്ക് കോടതി രണ്ടിന്റെ ആയിരുന്നു ആ വിധി.


