- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ദബുദ്ധികളും ഷണ്ഡന്മ്മാരുമായ ജനതയെ സൃഷ്ടിക്കാനും മുസ്ലിം ജനസംഖ്യ കുറക്കുന്നതിനുമായി നടത്തുന്ന അമേരിക്കയുടെ ഗൂഢാലോചനയെന്ന് ആരോപണം; പന്നിയുടെ കൊഴുപ്പുകൊണ്ടുള്ളതാണ് മരുന്നെന്ന് പറയുന്ന വിഡീയോയും പ്രദർശിപ്പിച്ചു; എതിർപ്പ് മറികടക്കാൻ ആരോഗ്യ വകുപ്പ് ഒരു മണിക്കൂർ മെനക്കെട്ടിട്ടും ഫലമുണ്ടായില്ല; പരപ്പിൽ സ്കൂളിലെ പ്രതിരോധ കുത്തിവയ്പ്പ് അലങ്കോലമായത് ഇങ്ങനെ
കോഴിക്കോട്: വാക്‌സിനുകൾ നൂറുശതമാനം അപകടരഹിതവും രോഗങ്ങൾ നിർമ്മാർജനം ചെയ്യാനുള്ള ഏറ്റവും നല്ല ഉപാധിയാണെന്നും സർക്കാറും ആരോഗ്യവകുപ്പും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഒരു വിഭാഗം ജനങ്ങളുടെ ഭീതി അകലുന്നില്ല. ചില രക്ഷിതാക്കൾ ബഹളം വെച്ചതിനെതുടർന്ന് ഇന്നലെ കോഴിക്കോട് നഗരത്തിലെ പരപ്പിൽ എം.എം ഹയർസെക്കൻഡറി സ്‌കൂളിൽ മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. സ്‌കൂളിൽ ആരോഗ്യവകുപ്പ് അധികൃതർ എത്തി കുട്ടികൾക്ക് കുത്തിവെപ്പ് കൊടുത്തു തുടങ്ങിയപ്പോൾ തന്നെ അഞ്ചുപേരോളം അടങ്ങുന്ന ഒരു സംഘം ബഹളം ഉണ്ടാക്കുകയയിരുന്നു. ഈ വാക്‌സിൻ മുസ്ലിം ജനസംഖ്യ കുറക്കുന്നതിനായി അമേരിക്കയുടെ ഗൂഢാലോചനയാണെന്നും, മന്ദബുദ്ധികളും ഷണ്ഡന്മ്മാരുമായ ഒരു ജനതയെയാണ് ഇത് സൃഷ്ടിക്കുകയെന്നും ഇവർ ആധികാരികമായി പറഞ്ഞതോടെ കുത്തിവെപ്പ് ക്‌ളാസുകൾക്കായി എത്തിയ നൂറോളംവരുന്ന രക്ഷിതാക്കളും അങ്കലാപ്പിലായി. എന്നാൽ ആരോഗ്യവകുപ്പ് അധികൃതർ കൃത്യമായി ഒരു മണിക്കൂറോളം വിശദമായി ഇവർക്ക് ക്‌ളാസ് എടുത്തിട്ടും ഇവർ തങ്ങളുടെ
കോഴിക്കോട്: വാക്‌സിനുകൾ നൂറുശതമാനം അപകടരഹിതവും രോഗങ്ങൾ നിർമ്മാർജനം ചെയ്യാനുള്ള ഏറ്റവും നല്ല ഉപാധിയാണെന്നും സർക്കാറും ആരോഗ്യവകുപ്പും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഒരു വിഭാഗം ജനങ്ങളുടെ ഭീതി അകലുന്നില്ല. ചില രക്ഷിതാക്കൾ ബഹളം വെച്ചതിനെതുടർന്ന് ഇന്നലെ കോഴിക്കോട് നഗരത്തിലെ പരപ്പിൽ എം.എം ഹയർസെക്കൻഡറി സ്‌കൂളിൽ മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
സ്‌കൂളിൽ ആരോഗ്യവകുപ്പ് അധികൃതർ എത്തി കുട്ടികൾക്ക് കുത്തിവെപ്പ് കൊടുത്തു തുടങ്ങിയപ്പോൾ തന്നെ അഞ്ചുപേരോളം അടങ്ങുന്ന ഒരു സംഘം ബഹളം ഉണ്ടാക്കുകയയിരുന്നു. ഈ വാക്‌സിൻ മുസ്ലിം ജനസംഖ്യ കുറക്കുന്നതിനായി അമേരിക്കയുടെ ഗൂഢാലോചനയാണെന്നും, മന്ദബുദ്ധികളും ഷണ്ഡന്മ്മാരുമായ ഒരു ജനതയെയാണ് ഇത് സൃഷ്ടിക്കുകയെന്നും ഇവർ ആധികാരികമായി പറഞ്ഞതോടെ കുത്തിവെപ്പ് ക്‌ളാസുകൾക്കായി എത്തിയ നൂറോളംവരുന്ന രക്ഷിതാക്കളും അങ്കലാപ്പിലായി. എന്നാൽ ആരോഗ്യവകുപ്പ് അധികൃതർ കൃത്യമായി ഒരു മണിക്കൂറോളം വിശദമായി ഇവർക്ക് ക്‌ളാസ് എടുത്തിട്ടും ഇവർ തങ്ങളുടെ നിലപാടിൽനിന്ന് മാറാൻ തയാറായില്ല.
വാക്കേറ്റം മുറുകിയതോടെ വിവിരമറിഞ്ഞ് മാധ്യമ പ്രവർത്തകരും എത്തി. ഇതോടെ പ്രതിഷേധക്കാർക്ക് ആവേശവും വർധിച്ചു. പ്രകൃതി ചികിൽസകനായ ഡോ.ജേക്കബ് വടക്കൻചേരി വാക്‌സിൻ ഗൂഢാലോചനയാണെന്നും പന്നിയുടെ കൊഴുപ്പുകൊണ്ട് ഉണ്ടാക്കുന്നതാണെന്നും ഒക്കെ പറയുന്ന ഒരു വീഡിയോയാണ് പ്രതിഷേധക്കാർ തെളിവായി കാണിക്കുന്നത്. എന്നാൽ ഇതെല്ലാം ശുദ്ധ അസംബന്ധങ്ങളാണെും കുത്തിവെപ്പ് എടുക്കായെ സൗദി അറേബ്യയെപ്പോലുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പ്രവേശിക്കാൻ പോലുമാവില്ലെന്നും തെളിവ് സഹിതം ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിച്ചിട്ടും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതോടെയാണ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുന്നത്. പൊലീസ് എത്തിയതോടെ സംഘം തന്ത്രപരമായി മുങ്ങുകയും ചെയ്തു.
വന്ന രക്ഷിതാക്കളിൽ 80 ശതമാനവും കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കുന്നതിന് സമ്മതം അറിയിച്ചു. എന്നാൽ ഒരു വിഭാഗം രക്ഷിതാക്കൾ തങ്ങളുടെ സമ്മതം ഇല്ലാഞ്ഞിട്ടും ആരോഗ്യവകുപ്പ് അധികൃതർ കുട്ടികൾക്ക് കുത്തിവെപ്പ് കൊടുക്കുയാണെന്ന് മാധ്യമ പ്രവർത്തകരോട് പരാതിപ്പെട്ടു. എന്നാൽ സ്‌കൂളിൽനിന്ന് രക്ഷിതാവിന് രേഖാമൂലം കത്തുകൊടുത്തിട്ടുണ്ടെന്നെും ഇത് പ്രകാരം സമ്മതം നൽകാതതവർക്ക് കുത്തിവെപ്പ് നൽകിയിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ അറിയിച്ചു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വളരെ കുറച്ച് പേർ മാത്രമാണ് എതിർപ്പുമായി ഇത്തവണ രംഗത്തുവന്നത് എന്നതുതന്നെ തങ്ങളുടെ പ്രവർത്തനം വിജയമായതിന്റെ തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം വാക്‌സിനെതിരെ പ്രതിഷേധിക്കുന്നവർക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യവും പൊലീസ് നിഷേധിച്ചു. ഇവർക്കെതിരെ പരാതി കിട്ടിയാൽ കേസ് എടുക്കുമെന്നാണ് പൊലീസ് നിലപാട്. നേരത്തെ ഡിഫ്ത്തീരിയപോലുള്ള നിർമ്മാർജനം ചെയ്യപ്പെട്ട രോഗങ്ങൾ തരിച്ചു വരികയും മലപ്പുറം ജില്ലയിൽ മൂന്ന് കൗമാരക്കാർ മരിക്കയും ചെയ്തതോടെ വാക്‌സിനെതിരെയുള്ള പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു.
പ്രതിരോധ കുത്തിവെപ്പുകൾക്കെതിരെ പ്രചാരണം നടത്തുന്നത് ജാമ്യമില്ലാത്ത കുറ്റമാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ കഴിഞ്ഞവർഷം അഭിപ്രായപ്പെട്ടിരുന്നു. മലപ്പുറം, കാസർകോട് ജില്ലകൾ ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗങ്ങളിലും ഇമ്യൂണൈസേഷൻ ശതമാനം വളരെ കുറഞ്ഞുപോവുകയും ഡിഫ്തീരിയ രോഗം പടർന്നുപിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്ന കമീഷൻ ഇങ്ങനെ വിലയിരുത്തിയത്.
ശിശുസംരക്ഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രോഗപ്രതിരോധ കുത്തിവെപ്പ് സമ്പൂർണമാക്കണമെന്നും അല്ലാത്തപക്ഷം ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്നും കാണിച്ച് സാമൂഹികനീതിവകുപ്പ് ഡയറക്ടർ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകണമെന്നും കമീഷൻ നിർദേശിച്ചിരുന്നു.പക്ഷേ ഇപ്പോഴും വാക്‌സിനേഷനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ അധികൃതർ നിയമനടപടി എടുക്കാറില്ല. ഇത കുപ്രാചരകർക്ക് വളംവെക്കുന്നെന്നാണ് പൊതുവെയുള്ള ആക്ഷേപം.