കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതിയിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ സെക്സ്‌റാക്കറ്റിന്റെ കെണിയിൽ വേറെയും പെൺകുട്ടികൾ അകപ്പെട്ടതായി പൊലീസിന് സൂചന ലഭിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പീഡനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. പത്താംക്ലാസുകാരിയെ അതിക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്. വ്യാജ ഫെയ്‌സ് ബുക്ക് പ്രൊഫുകളിലൂടെയാണ് ചതിക്കെണി ഒരുക്കിയത്. ഈ സാഹചര്യത്തിലാണ് ഈ സംഘത്തെ കുറിച്ച് വിശദ അന്വേഷണം തളിപറമ്പ് പൊലീസ് നടത്തിയത്. ഇതിൽ പല ഞെട്ടിക്കുന്ന വിവരങ്ങളും കിട്ടിയെന്നാണ് സൂചന.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കണ്ടതിനെതുടർന്ന് സഹോദരനും അമ്മയും ചോദ്യംചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തായത്. പൊലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് പ്രതികളെ കുടുക്കിയത്. കഴിഞ്ഞ ദിവസം രാത്രിതന്നെ വിവരങ്ങൾ ലഭിച്ചത് പ്രകാരം ഡിവൈ.എസ്‌പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രധാനപ്രതികളായ സന്ദീപ്, ഷംസു എന്നിവർ കസ്റ്റഡിയിലായത്. പിടികൂടിയ പ്രതികളെ ഇന്നലെ മുഴുവൻ ചോദ്യംചെയ്തു. ഇവരിൽ നിന്നും നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

ഇവരുടെ ഫോണിലേക്ക് വന്ന നമ്പറിലേക്ക് ലൊക്കേഷൻ സ്ഥീരീകരിക്കാൻ പൊലീസ് വിളിച്ചപ്പോൾ ഫോണെടുത്ത വ്യക്തി തന്റെ ഭരണകക്ഷി രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കി പൊലീസിനോട് കയർത്തു. ഇയാളും കേസിൽ പ്രതിയാവാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. അതിനിടെ ഇയാളെ രക്ഷിക്കാനും നീക്കം തകൃതിയാണ്. സൈക്‌സ് റാക്കറ്റിൽ ഇയാളും പങ്കാളിയാണെന്ന സംശയം പൊലീസിനുണ്ട്. ടവർലൊക്കേഷൻ പ്രകാരം കണ്ണൂർ റെയിൽവേസേ്റ്റഷൻ പരിസരത്ത് നിന്നും പ്രതികളുടെ ഇന്നോവ കാറിനെ പിന്തുടർന്ന പൊലീസിന് പറശിനിക്കടവ് പോളാരിസ് ഹോട്ടലിന് സമീപത്തുവച്ചാണ് പ്രതികളെ പിടികൂടിയത്.

ഫേസ്‌ബുക് വഴിയുള്ള പരിചയം മുതലെടുത്തു പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നത് വനിതാസെല്ലിലെ പൊലീസുകാരുടെ ഇടപെടൽ മൂലമാണ്. 'അനുസരണയില്ല, സ്‌കൂളിൽ പോകാൻ താൽപര്യമില്ല' എന്നീ പരാതികളുമായാണു കുട്ടിയുമായി കഴിഞ്ഞ ദിവസം അമ്മയും സഹോദരനും വനിതാ സെല്ലിലെത്തിയത്. സെല്ലിലെ പൊലീസുകാർ പെൺകുട്ടിയുമായി ഏറെ നേരം സംസാരിച്ചതോടെ പീഡന വിവരം കുട്ടി തുറന്നു പറഞ്ഞു. ഫേസ്‌ബുക് വഴി അഞ്ജന എന്ന സ്ത്രീയുമായും അവരുടെ സഹോദരനുമായും ചാറ്റിങ് നടത്താറുണ്ടായിരുന്നു. ഇവരെ കാണാനായി പറശ്ശിനിക്കടവിൽ എത്തിയപ്പോൾ ഒരു സംഘം കാറിൽ കൂട്ടിക്കൊണ്ടു പോയി ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചെന്നായിരുന്നു മൊഴി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സത്യം പുറത്തെത്തിയത്.

പത്താംക്ലാസ് വിദ്യാർത്ഥിനിയെ പറശ്ശിനികടവിലെ ലോഡ്ജിൽ വെച്ച് രണ്ട് ദിവസമായി നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസിൽ പരാതി ലഭിച്ചത്. പെൺകുട്ടിയെ അച്ഛനും പീഡിപ്പിച്ചെന്ന് തെളിയിഞ്ഞു. ഇതോടെ അച്ഛനുൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്‌കൂൾ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് പറശ്ശനിക്കടവിലെ പീഡനം നടന്നത്. പീഡനം വീഡിയോയിൽ ചിത്രീകരിച്ച് അവരെ സെക്‌സ് റാക്കറ്റിലെ കണ്ണിയാക്കുകയായിരുന്നു രീതി. ഇത് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തി വിവരം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കിയത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് സൂചന. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പ്രതികൾക്ക് കാഴ്‌ച്ചവെച്ചതെന്നായിരുന്നു പരാതി. പിന്നീട് ഇത് വ്യാജ പ്രൊഫൈലാണെന്നും തെളിഞ്ഞു. ഇതേ കെണിയിൽ നിരവധി പെൺകുട്ടികൾ വീണതായാണ് സൂചന.

കഴിഞ്ഞ നവംബർ 13 ന് പുതിയതെരുവിൽ എത്തിയ സ്‌കൂൾ കുട്ടിയെ ഒരു യുവാവ് കാറിൽ കയറ്റി പറശിനിക്കടവിലെ ഒരു ലോഡ്ജിൽ 401-ാം നമ്പർ മുറിയിലെത്തിക്കുകയും ബലം പ്രയോഗിച്ച് വിവസ്ത്രയാക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് ഫേസ്‌ബുക്ക് വഴി ചാറ്റ്ചെയ്തതിന്റെ വീഡിയോ എല്ലാവർക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 19 ന് വീണ്ടും ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തു. ഇതിന് ശേഷം പെൺകുട്ടിയെ ബലം പ്രയോഗിച്ച് കട്ടിലിൽ കെട്ടിയിട്ടശേഷം, റൂമിലേക്ക് വിളിച്ചുവരുത്തിയ മറ്റ് പ്രതികൾ ചേർന്ന് മാറിമാറി ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതി .

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ പോസ്‌കോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം എന്നീ കുറ്റങ്ങൾക്കും കേസ് എടുക്കും. മൊബൈൽ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ ഇരുപതിലേറെ വ്യക്തികളെക്കുറിച്ചു പെൺകുട്ടി പൊലീസിനു സൂചന നൽകി. കൂട്ടത്തിൽ, വളരെ ചെറിയ പ്രായത്തിൽ അടുത്ത ബന്ധു പീഡിപ്പിച്ചതായും കുട്ടി വ്യക്തമാക്കി. ഇത് അച്ഛനാനാണെന്നും വ്യക്തമായിട്ടുണ്ട്. പറശ്ശിനിക്കടവിലെ ലോഡ്ജിനു പുറമേ ചില വീടുകളിലും മറ്റു കേന്ദ്രങ്ങളിലും എത്തിച്ചു പീഡിപ്പിച്ചതായും മൊഴിയിലുണ്ട്.

പെൺകുട്ടിയെ വീഴ്‌ത്തിയത് സ്ത്രീയുടെ പേരിലുണ്ടാക്കിയ ഫേസ്‌ബുക് ഐഡി ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. അഞ്ജന എന്ന പേരിൽ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത് പറശ്ശിനിക്കടവ് സ്വദേശിയായ യുവാവായിരുന്നു. ഇതേക്കുറിച്ചു കുട്ടിക്ക് അറിയുമായിരുന്നില്ല. അഞ്ജനയുടെ സഹോദരനാണെന്നു പരിചയപ്പെടുത്തി ഇയാൾ നേരിട്ടും പെൺകുട്ടിയോടു സംസാരിച്ചു. അടുത്ത സൗഹൃദമായതോടെ ഏതാനും നാൾ മുൻപ് ഇവരെ കാണാനായി കുട്ടി പറശ്ശിനിക്കടവിലെത്തി. ഇതാണ് കേസിന് ആസ്പദമായ സംഭവങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്.