- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാദേശിക ഭാരവാഹിയായ പീഡകനെ താക്കീത് ചെയ്ത് യൂണിറ്റിലേക്ക് ഡിവൈഎഫ് ഐ തരംതാഴ്ത്തിയിട്ടും ഫലമുണ്ടായില്ല; ശ്രീകണ്ഠാപുരത്തെ ജനപ്രതിനിധിയെ പ്രതിയാക്കാതെ കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘം; മുഴപ്പിലങ്ങാടും മുഴുവൻ അരിച്ചു പെറുക്കിയിട്ടും ശരത്തിന്റെ പൊടി പോലുമില്ല കണ്ടു കിട്ടാൻ; സെക്സ് മാഫിയയിലെ വിരുതന്മാർ വിലസുന്നത് ആൾമാറാട്ടം നടത്തി; പറശ്ശിനിക്കടവിലെ പത്താംക്ലാസുകാരിയുടെ പീഡനത്തിൽ ദുരൂഹതകൾ മാറുന്നില്ല
കണ്ണൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പറശ്ശിനിക്കടവിലും മറ്റും കൊണ്ടു പോയി കൂട്ട ബലാത്സംഘം നടത്തിയ കേസിൽ പിടികൂടാനിരിക്കുന്ന ശരത്ത് എവിടെ ? ശരത്ത് എന്ന പേരിൽ ആൾമാറാട്ടം നടത്തി പെൺകുട്ടിയെ പീഡിപ്പിച്ചതാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒരാഴ്ചയായി ഈ പേരുകാരനെ തേടി പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇങ്ങിനെയൊരാളെ കണ്ടെത്താനായില്ല. മുഴപ്പിലങ്ങാട്ടെ ഒരു വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അടച്ചിട്ട വീടായിരുന്നുവെന്നും മൊഴിയിൽ പെൺകുട്ടി വ്യക്തമാക്കിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവരാണ് കേസിലെ പ്രതികളിലേറേയും പാർട്ടി പലതവണ താക്കീത് നൽകിയവരും പ്രതിപ്പട്ടികയിലുണ്ട്. ഇവരെല്ലാം പെൺകുട്ടിയുമായി പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണ്. ശ്രീകണ്ഠാപൂരത്തെ ഒരു ജനപ്രതിനിധിയും കേസിൽ പെട്ടിട്ടുണ്ട്. ഇയാൾ പെൺകുട്ടിക്ക് ആഡംബര മൊബൈൽ ഫോൺ സമ്മാനിക്കാമെന്നും കൂടെവരാൻ ക്ഷണിക്കുകയും ചെയ്തുവെന്ന് തെളിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യപ്രതി നിഖിൽ ഡി.വൈ. എഫ്
കണ്ണൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പറശ്ശിനിക്കടവിലും മറ്റും കൊണ്ടു പോയി കൂട്ട ബലാത്സംഘം നടത്തിയ കേസിൽ പിടികൂടാനിരിക്കുന്ന ശരത്ത് എവിടെ ? ശരത്ത് എന്ന പേരിൽ ആൾമാറാട്ടം നടത്തി പെൺകുട്ടിയെ പീഡിപ്പിച്ചതാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒരാഴ്ചയായി ഈ പേരുകാരനെ തേടി പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇങ്ങിനെയൊരാളെ കണ്ടെത്താനായില്ല. മുഴപ്പിലങ്ങാട്ടെ ഒരു വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അടച്ചിട്ട വീടായിരുന്നുവെന്നും മൊഴിയിൽ പെൺകുട്ടി വ്യക്തമാക്കിയിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവരാണ് കേസിലെ പ്രതികളിലേറേയും പാർട്ടി പലതവണ താക്കീത് നൽകിയവരും പ്രതിപ്പട്ടികയിലുണ്ട്. ഇവരെല്ലാം പെൺകുട്ടിയുമായി പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണ്. ശ്രീകണ്ഠാപൂരത്തെ ഒരു ജനപ്രതിനിധിയും കേസിൽ പെട്ടിട്ടുണ്ട്. ഇയാൾ പെൺകുട്ടിക്ക് ആഡംബര മൊബൈൽ ഫോൺ സമ്മാനിക്കാമെന്നും കൂടെവരാൻ ക്ഷണിക്കുകയും ചെയ്തുവെന്ന് തെളിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യപ്രതി നിഖിൽ ഡി.വൈ. എഫ്.ഐ.യിലെ പ്രാദേശിക ഭാരവാഹിയായിരിക്കേ തന്നെ താക്കീത് ചെയ്യപ്പെട്ടിരുന്നു. യൂണിറ്റിലേക്ക് തരം താഴ്‌ത്തിയെങ്കിലും അയാളുടെ ശൈലി മാറ്റിയിരുന്നില്ല. ശ്രീകണ്ഠാപുരത്തെ ജനപ്രതിനിധിയെ കേസിൽ പ്രതിയാക്കാത്തതും സംശയത്തിന് ഇടനൽകുന്നു.
മുഴപ്പിലങ്ങാടും പരിസരത്തുമുള്ള ഏതാനും അടച്ചിട്ട വീടുകളിൽ പൊലീസ് പെൺകുട്ടിയേയും കൊണ്ട് തെളിവെടുക്കാനെത്തിയെങ്കിലും മൊഴിയിൽ പറയുന്ന രീതിയിലുള്ള വീട് കണ്ടെത്താനായില്ല. ശരത്ത് എന്ന പേരുകാരിൽ ചിലരെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും അവർക്കൊന്നും കുറ്റ കൃത്യത്തിൽ പങ്കില്ലെന്ന് തിരിച്ചറിയുകയും ചെയ്തു. പെൺകുട്ടിക്കാണെങ്കിൽ പീഡനം നടന്ന വീടോ വഴിയോ തിരിച്ചറിയാൻ കഴിയുന്നുമില്ല. പൊലീസ് ശേഖരിച്ച ഫോട്ടോകളിലും ശരത്ത് എന്നയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ട് പീഡിപ്പിച്ച യുവാവ് ശരത്ത് എന്ന പേര് വ്യാജമായി പറഞ്ഞതായാണ് സംശയിക്കുന്നത്. സെക്സ് റാക്കറ്റുമായി ബന്ധമുള്ളയാളാണ് ശരത്ത് എന്ന പേരിൽ പെൺകുട്ടിയെ കൊണ്ടു പോയതെന്ന സംശയവും ശക്തമാവുന്നുണ്ട്.
ബലാത്സംഗ കേസിൽ പത്തൊമ്പത് പേരാണ് പ്രതികൾ. ഇവർക്കെതിരെ 15 കേസുകളാണ് ഉള്ളത്. പഴയങ്ങാടി - മാട്ടൂൽ ജസീന്ത സ്വദേശി കെ.വി. സന്ദീപ്, കുറുമാത്തൂർ സ്വദേശി ഇ.പി. ഷംസൂദ്ദീൻ, നടുവിൽ സ്വദേശി അയൂബ്, പരിപ്പായിലെ വി സി. ഷബീർ, പറശ്ശിനി പാർക്ക് മാനേജർ പവിത്രൻ എന്നിവരാണ് ആദ്യം അറസ്റ്ചെയ്യപ്പെട്ടത്. ലോഡ്ജിൽ വെച്ച് പവിത്രൻ ഒഴികെയുള്ളവർ പെൺകുട്ടിയെ കൂട്ട ബലാത്സംഗം നടത്തിയെന്നാണ് കേസ്. പവിത്രൻ ലോഡ്ജിൽ സൗകര്യമൊരുക്കി കൊടുത്ത കേസിലും. തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി വൈശാഖ്, തളിയിലെ നിഖിൽ, ആന്തൂർ സ്വദേശികളായ സലിം, മിഥുൻ, മൃതുൽ, മാട്ടൂലിലെ ജിതിൻ, തൃശ്ശൂർ സ്വദേശി മജ്ലിസ് മജ്നു, പെൺകുട്ടിയുടെ പിതാവ് എന്നിവരും കേസിൽ പ്രതിളാണ്.
.
ഇതിനിടെ പെൺക്കൂട്ടിയെ യുവാക്കൾക്ക് എത്തിച്ചു നൽകാൻ ഇടനിലക്കാരിയായി നിന്ന യുവതിയെയും ഇതേ വരെ അന്വേഷണ സംഘത്തിന് പിടികൂടാൻ കഴിയാത്തത് കേസിന്റെ തുടരന്വേഷണത്തെ കുഴക്കിയിട്ടുണ്ട്. ഫെയ്സ് ബുക്ക,് ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകൾ ഉപയോഗിച്ചാണ് ആൾമാറാട്ടത്തിലൂടെ ഇരകളെ വലയിലാക്കുന്നത്. ഇതിലൂടെയാണ് പെൺകുട്ടികളെ പരിചയപ്പെടുന്നതും പിന്തുടരുന്നതും. പലപ്പോഴും ഇതിനു പിന്നിൽ വലിയ സംഘമുണ്ടെന്ന് കുട്ടികൾക്ക് അറിയില്ല. സംഘത്തിലെ ഏതെങ്കിലും ഒരാളെ മാത്രമായിരിക്കും തുടക്കത്തിൽ അറിയുക. ഇയാളുടെ കെണിയിൽ വീഴുന്നതോടെ ചാറ്റിങ് സ്‌ക്രീൻ ഷോട്ടുകളും ഫോട്ടോകളും ഉപയോഗിച്ച് ഭീഷണി തുടരും. സഹപാഠികളോടും അദ്ധ്യാപകരോടും വീട്ടുകാരോടും പറയാൻ കഴിയാതെ പൂർണമായും കെണിയിൽ അകപ്പെടുന്നതോടെ പെൺകുട്ടിയെ ഇവർ ഉപയോഗിച്ചു വരുന്നതാണ് രീതി.
നാടിനെ നടുക്കിയ സംഭവമായിരുന്നു പറശ്ശിനിക്കടവിലെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്നത്. ഇതിന്റെ ചുവടുപിടിച്ച് നടന്ന മറ്റ് അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അതേ സ്‌കൂളിലെ രണ്ട് പെൺകുട്ടികളുടെ മൊഴി കൂടി പൊലീസിനു ലഭിച്ചത്. ഇതിലും ലൈംഗിക പീഡനം നടന്നതായി കണ്ടെത്തി. പീഡനകേസിൽ ഡിവൈഎഫ്ഐ നേതാവും പെൺകുട്ടിയുടെ പിതാവും ഉൾപ്പെട്ടത് കേസിന്റെ ഗൗരവം വർധിപ്പിച്ചു. വിവിധ പ്രദേശങ്ങളിലുള്ള കേസിൽ ഉൾപ്പെട്ടവർ നിരന്തരം ഭീഷണിപ്പെടുത്തുന്നതിനായി നഗ്‌നചിത്രങ്ങൾ പകർത്തിയാണ് പീഡനം നടത്തിയതെന്ന് പ്രതികളിൽ നിന്ന് വിവരം ലഭിച്ചിരുന്നു.
നവംബർ 19-ന് പകൽ പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമിൽ വച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്. അഞ്ജന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പെൺകുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരൻ എന്ന പേരിലും പെൺകുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെൺകുട്ടി പറശ്ശിനിക്കടവിൽ എത്തിയപ്പോൾ ലോഡ്ജിൽ എത്തിച്ച് കൂട്ട ബലാൽസംഗം ചെയ്യുകയായിരുന്നു പത്താംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് ഫേസ്‌ബുക്കിലൂടെ ഒരു യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. പിന്നീട് ഇവരുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയ യുവാവുമായും പെൺകുട്ടി സംസാരിച്ചു. നവംബർ 13ന് പറശ്ശിനിക്കടവിൽവച്ച് കാണാമെന്ന് പറഞ്ഞതനുസരിച്ച് പെൺകുട്ടി അവിടെയെത്തി. ഇതിനിടെ കാറിലെത്തിയ പ്രതികൾ പെൺകുട്ടിയെ വാഹനത്തിൽ കയറ്റി സ്വകാര്യ ലോഡ്ജിലെത്തിച്ച് ബലാൽസംഗം ചെയ്തു.
യാത്രയ്ക്കിടെ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിപ്പിച്ചാണ് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ചത്. ബലാത്സംഗത്തിനിടെ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും പകർത്തി. പിന്നീട് ഈ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തതോടെ അമ്മ കാര്യങ്ങൾ കുട്ടിയോട് ചോദിച്ചറിയുകയായിരുന്നു.