- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോഡ്ജുടമ സൗക്യങ്ങളൊരുക്കും പീഡനത്തിനും ബ്ലാക് മെയിലിനും വിദഗ്ദന്മാരും; അശ്ലീലത സോഷ്യൽ മീഡിയയിൽ ഇടാതിരിക്കാൻ ചോദിച്ചത് 50,000രൂപ; സഹോദരിയുടെ നഗ്ന വീഡിയോ കണ്ടപ്പോൾ പ്രകോപിതനായ സഹോദരനെ തല്ലി ചതച്ച് ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു തള്ളി; വീട്ടിലെത്തി പെങ്ങളോട് കാര്യങ്ങൾ തിരക്കി പൊലീസ് സ്റ്റേഷനിലേക്ക്; ചതിയൊരുക്കി പണം തട്ടുന്നത് കേരളമാകെ വേരുകളുള്ള സെക്‌സ് റാക്കറ്റും; പറശിനിക്കടവിലെ അന്വേഷണം ഷൊർണ്ണൂരിലേക്കും
കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജ് മുറിയിൽ 16കാരിയെ കട്ടിലിനോട് ചേർത്ത് കെട്ടി ലൈംഗികമായി പീഡിപ്പിച്ച കേസ് പുറംലോകത്ത് എത്തിയത് ബ്ലാക് മെയിലിംഗിനുള്ള ശ്രമം പാളിയതിനാൽ. 26 ന് പെൺകുട്ടിയുടെ സഹോദരന് വന്ന ഒരു ഫോൺകോളായിരുന്നു നിർണ്ണായകമായത്. സഹോദരിയുടെ നഗ്നവീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കിൽ അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്താനായിരുന്നു നിർദ്ദേശം. 27 ന് രാത്രി ഷൊർണ്ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറിൽ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. ഇവിടെ കാത്തുനിന്ന മൂന്നംഗസംഘം വീഡിയോ കാണിച്ചപ്പോൾ അവരോട് സഹോദരൻ തട്ടിക്കയറി. ഇതോടെ ഇയാളെ ആറംഗസംഘം ഭീകരമായി മർദ്ദിച്ചശേഷം ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. നാട്ടിലെത്തിയ യുവാവ് സഹോദരിയോട് വിവരങ്ങൾ ചോദിക്കുകയും, തുടർന്ന് പൊലീസിന് പരാതി നൽകുകയുമായിരുന്നു. ഈ പാരിതിയുടെ തുടരന്വേഷണത്തിലാണ് അച്ഛനും പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് തിരിച്ചറിഞ്ഞത്. ഇതും അന്വേഷണ സംഘം കാര്
കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജ് മുറിയിൽ 16കാരിയെ കട്ടിലിനോട് ചേർത്ത് കെട്ടി ലൈംഗികമായി പീഡിപ്പിച്ച കേസ് പുറംലോകത്ത് എത്തിയത് ബ്ലാക് മെയിലിംഗിനുള്ള ശ്രമം പാളിയതിനാൽ. 26 ന് പെൺകുട്ടിയുടെ സഹോദരന് വന്ന ഒരു ഫോൺകോളായിരുന്നു നിർണ്ണായകമായത്. സഹോദരിയുടെ നഗ്നവീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കിൽ അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്താനായിരുന്നു നിർദ്ദേശം. 27 ന് രാത്രി ഷൊർണ്ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറിൽ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു.
ഇവിടെ കാത്തുനിന്ന മൂന്നംഗസംഘം വീഡിയോ കാണിച്ചപ്പോൾ അവരോട് സഹോദരൻ തട്ടിക്കയറി. ഇതോടെ ഇയാളെ ആറംഗസംഘം ഭീകരമായി മർദ്ദിച്ചശേഷം ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. നാട്ടിലെത്തിയ യുവാവ് സഹോദരിയോട് വിവരങ്ങൾ ചോദിക്കുകയും, തുടർന്ന് പൊലീസിന് പരാതി നൽകുകയുമായിരുന്നു. ഈ പാരിതിയുടെ തുടരന്വേഷണത്തിലാണ് അച്ഛനും പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് തിരിച്ചറിഞ്ഞത്. ഇതും അന്വേഷണ സംഘം കാര്യമായെടുത്തു. അന്തർ സംസ്ഥാന വേരുകളുള്ള സെക്‌സ് റാക്കറ്റാണ് പറശ്ശനിക്കടവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടാണ് ഷൊർണ്ണൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് സഹോദരനെ വിളിച്ചു വരുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പെൺകുട്ടിയെ രണ്ടുവർഷം മുമ്പ് പിതാവാണ് ആദ്യം പീഡിപ്പിച്ചതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തുന്നു. 20ഓളം പേർ പെൺകുട്ടിയെ പീഡിപ്പിച്ച വിവരമാണ് പുറത്തുവരുന്നത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടവർ ചേർന്ന് പറശിനിക്കടവിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പിതാവാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്കിയെന്നാണ് അറിയുന്നത്. അഞ്ജന എന്ന സ്ത്രീയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചു ഒരു യുവാവാണ് പെൺകുട്ടിയെ വലയിൽ വീഴ്‌ത്തുന്നത്.
ലോഡ്ജ് ഉടമ പവിത്രൻ, കുട്ടിയെ പീഡിപ്പിച്ച മാട്ടൂൽ സ്വദേശി സന്ദീപ്, ശ്രീകണ്ഠപുരം സ്വദേശികളായ ഷംസുദ്ദീൻ, ഷബീർ, നടുവിൽ സ്വദേശി അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്‌പി കെ.വി. വേണുഗോപാലൻ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പെൺകുട്ടി ഇന്നലെ രാത്രി തളിപ്പറമ്പ് മുൻസിഫ് കോടതി മുമ്പാകെ മൊഴി നൽകി. മൊഴിയുടെ പകർപ്പ് പൊലീസിന് ലഭിക്കുന്നതോടെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളും. പ്രമുഖർ ഉൾപ്പെടെ കുട്ടിയെ പീഡിപ്പിച്ചവരിൽ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പോക്‌സോ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. തളിപ്പറമ്പ് ഡിവൈ.എസ്‌പി കെ.വി.വേണുഗോപാലിന്റെയും സ്‌ക്വാഡ് അംഗങ്ങളുടേയും സമർത്ഥമായ നീക്കമാണ് പീഡനത്തിന്റെ ചുരുൾ അഴിച്ചത്.
ഫേസ്‌ബുക്ക് വഴിയുള്ള പരിചയം മുതലെടുത്തു പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നത് വനിതാസെല്ലിലെ പൊലീസുകാരുടെ ഇടപെടൽ മൂലമായിരുന്നു. ബ്ലാക്മെയിൽ ഭീഷണിയെത്തിയതോടെയാണ് സത്യം മനസ്സിലാക്കാൻ അവർ പൊലീസിന്റെ സഹായം തേടിയത്. ഇതിനിടെയാണ് അച്ഛന്റെ പീഡനവും തിരിച്ചറിയുന്നത്. സെല്ലിലെ പൊലീസുകാർ പെൺകുട്ടിയുമായി ഏറെ നേരം സംസാരിച്ചതോടെ പീഡന വിവരം കുട്ടി തുറന്നു പറഞ്ഞു. കൂട്ടത്തിൽ, വളരെ ചെറിയ പ്രായത്തിൽ അടുത്ത ബന്ധു പീഡിപ്പിച്ചതായും കുട്ടി വ്യക്തമാക്കി. വിശദമായ ചോദിച്ചപ്പോൾ അച്ഛനാണെന്നു പറയുകയും ചെയ്തു. ഫേസ്‌ബുക്ക് വഴി അഞ്ജന എന്നു പേരുള്ള അക്കൗണ്ടുമായി നടത്തിയ ചാറ്റിംഗാണ് പെൺകുട്ടിയെ കെണിയിൽ വീഴ്‌ത്തിയത്. ഇവരെ കാണാനായി പറശ്ശിനിക്കടവിൽ എത്തിയപ്പോൾ ഒരു സംഘം കാറിൽ കൂട്ടിക്കൊണ്ടു പോയി ലോഡ്ജിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മൊബൈൽ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ ഇരുപതിലേറെ വ്യക്തികളെക്കുറിച്ചും പൊലീസ് തിരിച്ചറിഞ്ഞു. പറശ്ശിനിക്കടവിലെ ലോഡ്ജിനു പുറമേ ചില വീടുകളിലും മറ്റു കേന്ദ്രങ്ങളിലും എത്തിച്ചു പീഡിപ്പിച്ചതായും മൊഴിയിലുണ്ട്.
പെൺകുട്ടിയുടെ വീഴ്‌ത്തിയത് സ്ത്രീയുടെ പേരിലുണ്ടാക്കിയ ഫേസ്‌ബുക്ക് ഐഡി ഉപയോഗിച്ച്. അഞ്ജന എന്ന പേരിൽ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത് പറശ്ശിനിക്കടവ് സ്വദേശിയായ യുവാവായിരുന്നു. ഇതേക്കുറിച്ചു കുട്ടിക്ക് അറിയുമായിരുന്നില്ല. അഞ്ജനയുടെ സഹോദരനാണെന്നു പരിചയപ്പെടുത്തി ഇയാൾ നേരിട്ടും പെൺകുട്ടിയോടു സംസാരിച്ചു. അടുത്ത സൗഹൃദമായതോടെ ഏതാനും നാൾ മുൻപ് ഇവരെ കാണാനായി കുട്ടി പറശ്ശിനിക്കടവിലെത്തി. സ്‌കൂൾ യൂണിഫോമിലാണ് എത്തിയത്. അന്നു കാറിൽ കയറ്റിക്കൊണ്ടു പോയി ലോഡ്ജിലെത്തി ചില ചിത്രങ്ങൾ പകർത്തി. തുടർന്ന് ഈ ചിത്രങ്ങളും ഫേസ്‌ബുക് ചാറ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു 19നു പെൺകുട്ടിയെ വീണ്ടും പറശ്ശിനിക്കടവിലെത്തിച്ചത്.
വനിതാ സെൽ പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറി. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒരാളുടെ പേരുവിവരങ്ങൾ കുട്ടി പൊലീസിന് കൈമാറി. ഇവർക്കെതിരെ പോക്‌സോ കേസെടുക്കും. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. ഫോൺ രേഖകളടക്കം ശഖരിച്ച പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയും ലഭിച്ചു. വിട്ടുവീഴ്‌ച്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് തളിപ്പറമ്പ് ഡിവൈഎസ്‌പി പറഞ്ഞു. ഫേസ്‌ബുക്ക് വഴി പരിചയം സ്ഥാപിച്ചവരാണ് വർഷങ്ങളായി പെൺകുട്ടിയെ ചൂഷണം ചെയ്തത്. ഇവർ വഴി കൂടുതൽ പേരെത്തി. നിലവിൽ പറശിനിക്കടവിൽ വെച്ച് നടന്ന കൂട്ട ബലാത്സംഗത്തിലാണ് കേസുള്ളത്.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് ശേഷം രണ്ടര മണിവരെ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷം തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കിയ പെൺകുട്ടിയെ രാത്രി തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ പകർപ്പ് പൊലീസിന് ലഭിക്കുന്നതോടെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് അറിയുന്നത്. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പ്രതികളുടെ ഇന്നോവ കാറിനെ പിന്തുടർന്നാണ് പൊലീസ് പറശിനിക്കടവ് പോളാരിസ് ഹോട്ടലിന് സമീപത്ത് വച്ച് പ്രതികളിൽ ചിലരെ കസ്റ്റഡിയിൽ എടുത്തത്. തളിപ്പറമ്പ്, കണ്ണൂർ, പഴയങ്ങാടി, വളപട്ടണം എന്നിവിടങ്ങളിലുള്ള യുവാക്കളാണ് സംഭവത്തിന് പിന്നിൽ.