- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറശ്ശിനിക്കടവിലെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ നടന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകൻ; സംശയം തോന്നാതിരിക്കാൻ പ്രതികളെ പിടിക്കണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലും മാർച്ച് നടത്തി നാടകം; നിഖിൽ സി തളിയിലിന് മേൽ വിലങ്ങ് വീണപ്പോൾ പാർട്ടിക്കും ഞെട്ടൽ; പിതാവുൾപ്പെടെ എട്ട് പേരെയും അറസ്റ്റു ചെയ്തു പൊലീസ്; പെൺകുട്ടിയെ കാഴ്ച്ചവെക്കാൻ ഉപയോഗിച്ച് കാറും കസ്റ്റഡിയിൽ; കേസിൽ 19 പേർ പ്രതികൾ ഉണ്ടാകുമെന്ന സൂചന നൽകി അന്വേഷണ സംഘം
കണ്ണൂർ: പറശ്ശിനിക്കടവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവുൾപ്പെടെ എട്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ സ്വദേശി മീത്തൽ ഹൗസിൽ മൃദുൽ, പറശ്ശിനിക്കടവ് തളിയിലെ ഉറുമി ഹൗസിൽ നിഖിൽ, എന്നിവരെ വളപട്ടണം പൊലീസും വടക്കാംഞ്ചേരി സ്വദേശി ഉഷസ്സിൽ വെശാഖ്, മാട്ടൂൽ സ്വദേശി, തോട്ടത്തിൽ ഹൗസിൽ ജിതിൻ, കണ്ടംചിറക്കൽ ഹൗസിൽ ശ്യാം മോഹൻ, തളിയിൽ സ്വദേശി കെ. സജിൻ എന്നിവരെ തളിപ്പറമ്പ് പൊലീസും മുഴപ്പിലങ്ങാട് സ്വദേശി ശരത്തിനെ എടക്കാട് പൊലീസുമാണ് പിടികൂടിയത്. തളിപ്പറമ്പ് ഡി.വൈ.എസ്. പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ വിവിധ സ്ഥങ്ങളിൽ വെച്ച് പിടികൂടിയത്. ഇന്നലെ പിടികൂടിയ സന്ദീപിന്റെ മഹീന്ദ്രാ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയെ പലർക്കും കാഴ്ചവെക്കാൻ സന്ദീപ് ഉപയോഗിച്ചത് ഈ കാറാണ്. ഇന്നലെ പിടിയിലായ ശ്രീകണ്ഠാപുരം സ്വദേശി വി സി. ഷബീറിന്റെ ടൊയയോട്ട കാറിലാണ് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകാനുപയോഗിച്ചത്. ഇതടക്കം ഇയാൾക്ക് അഞ്ച് കാറുകളുണ്ട്. ബംഗളൂരുവിൽ ട്രിപ്പ് പോയ ഈ കാർ ഹാജരാക്കാ
കണ്ണൂർ: പറശ്ശിനിക്കടവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവുൾപ്പെടെ എട്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ സ്വദേശി മീത്തൽ ഹൗസിൽ മൃദുൽ, പറശ്ശിനിക്കടവ് തളിയിലെ ഉറുമി ഹൗസിൽ നിഖിൽ, എന്നിവരെ വളപട്ടണം പൊലീസും വടക്കാംഞ്ചേരി സ്വദേശി ഉഷസ്സിൽ വെശാഖ്, മാട്ടൂൽ സ്വദേശി, തോട്ടത്തിൽ ഹൗസിൽ ജിതിൻ, കണ്ടംചിറക്കൽ ഹൗസിൽ ശ്യാം മോഹൻ, തളിയിൽ സ്വദേശി കെ. സജിൻ എന്നിവരെ തളിപ്പറമ്പ് പൊലീസും മുഴപ്പിലങ്ങാട് സ്വദേശി ശരത്തിനെ എടക്കാട് പൊലീസുമാണ് പിടികൂടിയത്. തളിപ്പറമ്പ് ഡി.വൈ.എസ്. പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ വിവിധ സ്ഥങ്ങളിൽ വെച്ച് പിടികൂടിയത്.
ഇന്നലെ പിടികൂടിയ സന്ദീപിന്റെ മഹീന്ദ്രാ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയെ പലർക്കും കാഴ്ചവെക്കാൻ സന്ദീപ് ഉപയോഗിച്ചത് ഈ കാറാണ്. ഇന്നലെ പിടിയിലായ ശ്രീകണ്ഠാപുരം സ്വദേശി വി സി. ഷബീറിന്റെ ടൊയയോട്ട കാറിലാണ് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകാനുപയോഗിച്ചത്. ഇതടക്കം ഇയാൾക്ക് അഞ്ച് കാറുകളുണ്ട്. ബംഗളൂരുവിൽ ട്രിപ്പ് പോയ ഈ കാർ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സജിനെ കൊയിലാണ്ടിയിൽ വെച്ച്ച തളിപ്പറമ്പ് എസ്‌ഐ. പിടികൂടിയത്.
2017 ആഗസ്തിലും 2018 ഫെബ്രുവരിക്കുമിടയിൽ പെൺകുട്ടിയെ സജിൻ കോൾമൊട്ടയിലെ ക്വാട്ടേഴ്സിൽ വെച്ച് പീഡിപ്പിക്കുകയും ശ്യാം മോഹന് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് കേസ്. 2017 ൽ തന്നെ മൃദുലും നിഖിലും പാപ്പിനിശ്ശേരിയിലെ വാടക വീട്ടിൽ വെച്ച് പീഡിപ്പിച്ചതിനും കേസുണ്ട്. പെൺകുട്ടിയുടെ പിതാവും ഈ വാടകവീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. ജിത്തു മാട്ടൂലിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതികളെയെല്ലാം തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഇതിനായി കോടതിയുടെ പ്രത്യേക അനുമതി വാങ്ങിക്കും.
വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് പ്രതികൾക്കെതിരെ കേസുള്ളതും അറസ്റ്റ് രേഖപ്പെടുത്തിയതും. അതിനാൽ ഒരുമിച്ച് പോക്സോ കേസ് കൈകാര്യം ചെയ്യുന്ന ജില്ലാ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് നീക്കം. അറസ്റ്റിലായ സന്ദീപ് , ജിത്തു എന്നിവരുടെ വീടുകളിൽ പോയി പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. അതേസമയം ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പൊലീസ് പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷൻ മാർച്ചും നടത്തിയിരുന്നു.
ഡിവൈഎഫ്‌ഐ പ്രവർത്തകനാണ് നിഖിൽ. കേസിൽ അറസ്റ്റിലായതോടെ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന തരത്തിൽ പ്രചരണങ്ങൾ ശക്തമായിരുന്നു. ഇതിനിടെയാണ് ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായത്. ഇതു കൂടാതെ പൊലീസ് അന്വേഷണം തങ്ങളിലേക്ക് എത്തിയെന്ന് തിരിച്ചറിഞ്ഞതോടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ ഭീഷണിപ്പെടുത്താനും നിഖിലും സംഘവും ശ്രമിച്ചിരുന്നെന്ന സൂചനയുമുണ്ട്. ഇയാളുടെ അറസ്റ്റ് പാർട്ടി ഗ്രാമത്തിനും ഞെട്ടലുളവാക്കി.
നിഖിലിനെ കൂടാതെ മറ്റൊരു സിപിഎം പ്രാദേശിക നേതാവ് കൂടി പൊലീസ് കസ്റ്റഡിയിലുണ്ട് എന്നും സൂചനയുണ്ട്. ഇയാളുടെ സഹായത്തോടെയാണ് നിഖിൽ പൊലീസിനെ ഭീഷണപ്പെടുത്താൻ ശ്രമിച്ചതെന്നാണ് സൂചന. കേസിൽ അഞ്ച് പേരെയാണ് നേരത്തേ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. ആകെ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അഞ്ജന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പെൺകുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരൻ എന്ന പേരിലും പെൺകുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെൺകുട്ടി പറശ്ശിനിക്കടവിൽ എത്തിയപ്പോൾ ലോഡ്ജിൽ എത്തിച്ച് കൂട്ട ബലാൽസംഗം ചെയ്യുകയായിരുന്നു.
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ സംഘം വീഡിയോയിൽ പകർത്തിയതായി പൊലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെൺകുട്ടിയെ ലോഡ്ജിൽ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹോദരൻ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് അമ്മ കാര്യങ്ങൾ തിരക്കുകയും പെൺകുട്ടിയുമായി വനിതാ സെല്ലിൽ എത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുമായി സംസാരിച്ച പൊലീസുകാരാണ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറിയത്.
പതിമൂന്ന് വയസിലാണ് പിതാവ് പെൺകുട്ടിയെ പീഡനത്തിന് ആദ്യം ഇരയാക്കുന്നതെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. പറശ്ശിനിക്കടവ് കൂട്ടബലാസംഗം അന്വേഷിച്ച് തളിപ്പറമ്പ് ഡി വൈ എസ് പി, കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ഞെട്ടിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയത്. മൂന്നുതവണ കൂട്ട ബലാത്സംഗം, ഒൻപത് തവണ ബലാത്സംഗം, ഇതു കൂടാതെ മൂന്ന് തവണ മറ്റ് തരത്തിലുള്ള ലൈംഗിക പീഡനവും നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.