- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിലെ മാർക്കറ്റിങ്ങിൽ നമ്മൾ പെട്ടന്ന് തുറന്നുകാട്ടപ്പെട്ട ഒരു അനുഭവമാണ് ഉണ്ടാവുക; ഒരുതരം നഗ്നയാക്കപ്പെട്ട അനുഭവം; അതെ നഗ്നയാക്കപ്പെട്ടതുപോലെ തന്നെ; തുറന്ന പറച്ചിലുമായി പാർവ്വതി
മുംബൈ: 'ഞാൻ ഈ മാർക്കറ്റിങ്ങുമായി യോചിച്ച് വരുന്നേയുള്ളൂ. ഇവിടെ സിനിമാ വ്യവസായം കുറേക്കൂടി വലുതാണ്. നമുക്ക് ഇവിടെ നിന്ന് കിട്ടുന്ന അനുഭവവും വലുതാണ്. എന്നാൽ, നമ്മൾ പെട്ടന്ന് തുറന്നുകാട്ടപ്പെട്ട ഒരു അനുഭവമാണ് ഉണ്ടാവുക. ഒരുതരം നഗ്നയാക്കപ്പെട്ട അനുഭവം. അതെ നഗ്നയാക്കപ്പെട്ടതുപോലെ തന്നെ. ഇതാണ് എനിക്ക് ഈ മാർക്കറ്റിങ്ങുമായി ഒത്തുപോകാൻ കഴിയാത്ത ഒരു കാരണം. ഞാൻ ഇതുമായി അത്ര പരിചിതമല്ല. തെന്നിന്ത്യൻ സിനിമയിൽ നമ്മൾ ഇത്രയും മാർക്കറ്റിങ് ചെയ്യുന്നില്ലല്ലോ. നമ്മൾ ഇങ്ങനെ ചെയ്യാൻ നിർബന്ധിതരാവുന്നുമില്ലല്ലോ''എന്നാണ് ബോളിവുഡ് പ്രമോഷൻ രീതികളെപ്പറ്റി പാർവതി പറയുന്നത്. ഒരുകാലത്ത് സ്ത്രീകൾ പുരുഷന്മാർക്ക് അടിപ്പെട്ട് ജീവിക്കുകയായിരുന്നു. ഇപ്പോൾ കാര്യങ്ങളെല്ലാം മാറിവരികയാണ്. ഇപ്പോൾ സ്ത്രീകളും നോ പറയാൻ പഠിച്ചുതുടങ്ങി. അതിനുള്ള ഒരു അവസരമുണ്ട് അവർക്ക് ഇപ്പോഴുണ്ടെന്നും പാർവതി പറയുന്നു. പാർവതി നായികയായി എത്തിയ ഖ്വരീബ് ഖ്വരീബ് സിങ്കിൾ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തും ലഭിക്കുന്നത്. ഇർഫാൻ ഖാൻ നായകനായി എത
മുംബൈ: 'ഞാൻ ഈ മാർക്കറ്റിങ്ങുമായി യോചിച്ച് വരുന്നേയുള്ളൂ. ഇവിടെ സിനിമാ വ്യവസായം കുറേക്കൂടി വലുതാണ്. നമുക്ക് ഇവിടെ നിന്ന് കിട്ടുന്ന അനുഭവവും വലുതാണ്. എന്നാൽ, നമ്മൾ പെട്ടന്ന് തുറന്നുകാട്ടപ്പെട്ട ഒരു അനുഭവമാണ് ഉണ്ടാവുക. ഒരുതരം നഗ്നയാക്കപ്പെട്ട അനുഭവം. അതെ നഗ്നയാക്കപ്പെട്ടതുപോലെ തന്നെ. ഇതാണ് എനിക്ക് ഈ മാർക്കറ്റിങ്ങുമായി ഒത്തുപോകാൻ കഴിയാത്ത ഒരു കാരണം. ഞാൻ ഇതുമായി അത്ര പരിചിതമല്ല. തെന്നിന്ത്യൻ സിനിമയിൽ നമ്മൾ ഇത്രയും മാർക്കറ്റിങ് ചെയ്യുന്നില്ലല്ലോ. നമ്മൾ ഇങ്ങനെ ചെയ്യാൻ നിർബന്ധിതരാവുന്നുമില്ലല്ലോ''എന്നാണ് ബോളിവുഡ് പ്രമോഷൻ രീതികളെപ്പറ്റി പാർവതി പറയുന്നത്.
ഒരുകാലത്ത് സ്ത്രീകൾ പുരുഷന്മാർക്ക് അടിപ്പെട്ട് ജീവിക്കുകയായിരുന്നു. ഇപ്പോൾ കാര്യങ്ങളെല്ലാം മാറിവരികയാണ്. ഇപ്പോൾ സ്ത്രീകളും നോ പറയാൻ പഠിച്ചുതുടങ്ങി. അതിനുള്ള ഒരു അവസരമുണ്ട് അവർക്ക് ഇപ്പോഴുണ്ടെന്നും പാർവതി പറയുന്നു.
പാർവതി നായികയായി എത്തിയ ഖ്വരീബ് ഖ്വരീബ് സിങ്കിൾ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തും ലഭിക്കുന്നത്. ഇർഫാൻ ഖാൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് തനൂജ് ചന്ദ്രയാണ്.
ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെടുന്ന രണ്ടു മധ്യവയസ്‌കരുടെ കഥയാണ് ചിത്രം പറയുന്നത്.ഇർഫാൻ ഖാന്റെ യോഗി എന്ന കഥാപാത്രവും ജയാ എന്ന പാർവതി അവതരിപ്പിക്കുന്ന കഥാപാത്രവും മികച്ച ഒരു ദൃശ്യവിസ്മയമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.