ദോഹ: ആറ് പതിറ്റാണ്ട് നീണ്ട അഭിനയ സപര്യയിലൂടെ മലയാള ചലച്ചിത്ര ലോകത്തെ നിറ സാന്നിദ്ധ്യമായിരുന്നു പറവൂർ ഭരതനെന്ന് 'സംസ്‌കൃതി' അനുസ്മരിച്ചു. നാടകത്തിലൂടെ സിനിമയിൽ വന്ന ഭരതൻ മലയാളത്തിലെ ഏറ്റവും തലമുതിർന്ന താരമായിരുന്നു. എന്നും പുരോഗമന ആശയങ്ങളെ മുറുകെ പിടിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് സംസ്‌കൃതി അനുസ്മരിച്ചു. കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഇ. എം. സുധീർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം പ്രമോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.