- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരവൂർ വെടിക്കെട്ട് ദുരന്തത്തിനിടെ വിദ്വേഷം പരത്തുന്ന ട്വീറ്റുകൾ; സൈബർ ലോകത്തെ കള്ളപ്രചരണത്തെ എതിർത്ത് മലയാളികൾ ഒന്നടങ്കം രംഗത്ത്: വിദ്വേഷ പ്രചരണം നടത്തിയ ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ചു; പരാതിയുമായി സംഘപരിവാരുകാർ
തിരുവനന്തപുരം: കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിലും വർഗീയത ഒരു വിഭാഗത്തിന്റെ ശ്രമം. സംഘപരിവാർ അനുഭാവം പുലർത്തുന്നവരെന്ന് ചമഞ്ഞെത്തിയവരാണ് വിദ്വേഷ പ്രചരണം സോഷ്യൽ മീഡിയയിൽ നടത്തിയത്. വെടിക്കെട്ട് ദുരന്തത്തിന് പിന്നിൽ സിപിഐ(എം)ഉം മുസ്ലീങ്ങളുമാണെന്ന പ്രചരണവുമായി സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുകാണ് ചിലർ. രാവിലെ മുതൽ ദേശീയ തലത്തിലാണ് ചില ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നിന്നും ഇത്തരം പ്രചരണമുണ്ടായത്. ഓം ക്രാന്തി ആർഎസ്എസ് അടക്കമുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആർഎസ്എസിന്റെ വർഗീയ വിഷം പ്രചരിപ്പിക്കുന്നത്. കൊല്ലത്തുണ്ടായത് വെറുമൊരു വെടിക്കെട്ട് അപകടമല്ലെന്ന് പറഞ്ഞ് മുതലെടുപ്പിനായിരുന്നു ശ്രമം. ബോംബ് സ്‌ഫോടനമാണെന്ന വിധത്തിലായിരുന്നു തുടക്കത്തിലെ പ്രചരണം. അതിന് പിന്നാലെ വന്ന ട്വീറ്റിൽ സിപിഐ(എം)നെതിരേയും മുസ്ലീങ്ങൾക്കെതിരെയും കള്ളപ്രചരണമാണ് നടത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ സിപിഐ(എം) പ്രവർത്തകനായ മുസ്ലിം പടക്ക നിർമ്മാതാവ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സിപിഐ(എം)ന് പടക്കം വിതരണം ചെയ്തത് ഇ
തിരുവനന്തപുരം: കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിലും വർഗീയത ഒരു വിഭാഗത്തിന്റെ ശ്രമം. സംഘപരിവാർ അനുഭാവം പുലർത്തുന്നവരെന്ന് ചമഞ്ഞെത്തിയവരാണ് വിദ്വേഷ പ്രചരണം സോഷ്യൽ മീഡിയയിൽ നടത്തിയത്. വെടിക്കെട്ട് ദുരന്തത്തിന് പിന്നിൽ സിപിഐ(എം)ഉം മുസ്ലീങ്ങളുമാണെന്ന പ്രചരണവുമായി സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുകാണ് ചിലർ. രാവിലെ മുതൽ ദേശീയ തലത്തിലാണ് ചില ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നിന്നും ഇത്തരം പ്രചരണമുണ്ടായത്.
ഓം ക്രാന്തി ആർഎസ്എസ് അടക്കമുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആർഎസ്എസിന്റെ വർഗീയ വിഷം പ്രചരിപ്പിക്കുന്നത്. കൊല്ലത്തുണ്ടായത് വെറുമൊരു വെടിക്കെട്ട് അപകടമല്ലെന്ന് പറഞ്ഞ് മുതലെടുപ്പിനായിരുന്നു ശ്രമം. ബോംബ് സ്‌ഫോടനമാണെന്ന വിധത്തിലായിരുന്നു തുടക്കത്തിലെ പ്രചരണം.
അതിന് പിന്നാലെ വന്ന ട്വീറ്റിൽ സിപിഐ(എം)നെതിരേയും മുസ്ലീങ്ങൾക്കെതിരെയും കള്ളപ്രചരണമാണ് നടത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ സിപിഐ(എം) പ്രവർത്തകനായ മുസ്ലിം പടക്ക നിർമ്മാതാവ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സിപിഐ(എം)ന് പടക്കം വിതരണം ചെയ്തത് ഇയാളാണ്. എന്നായിരുന്നു അടുത്ത ട്വീറ്റ്. ഇങ്ങനെ വ്യാപകമായ പ്രചരണം തുടങ്ങിയതോടെ മലയാളികൾ അതിരൂക്ഷമായി തന്നെ പ്രതികരിച്ചു.
തീവ്രവാദ പശ്ചാത്തലമുള്ള അജ്ഞാതർക്ക് കരാർ നൽകിയ സിപിഐ(എം) നിറഞ്ഞ കേരളത്തിലെ ദേവസ്വം ബോർഡാണ് അപകടത്തിന് ഉത്തരവാദിയെന്നായിരുന്നു അക്കൗണ്ടിലെ മറ്റൊരു ട്വീറ്റ്. വ്യാപകമായ വിമർശനമാണ് ഇതോടെ ആർഎസ്എസിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നത്.
എന്നാൽ നാടിനെ നടുക്കിയ ദുരന്തത്തിലും വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ രാഷ്ട്രീയ അനുഭാവം കൂടാതെ തന്നെ നിരവധി പേർ അപലപിച്ച് രംഗത്തെത്തി. കേരളത്തിൽ നിന്നുള്ള സംഘപരിവാർ അനുഭാവികളും വിദ്വേഷ ട്വീറ്റിനെ എതിർത്ത് രംഗത്തെത്തി. ഇതോടെ മാസ് റിപ്പോർട്ട് ചെയ്ത് അക്കൗാണ്ട് പൂട്ടിക്കുകയായിരുന്നു. അതേസമയം ആർഎസ്എസിനെയും സംഘപരിവാറിനെയും മോശപ്പെടുത്താൻ വേണ്ടി ആസൂത്രിതമായി വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചാണ് പ്രചരണം നടത്തുന്നതെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിൽ സംഘപരിവാർ അനുഭാവികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.