താരങ്ങൾ എപ്രകാരമാണ് വസ്ത്രധാരണം നടത്തുന്നതെന്നും അവയിൽ അനുകരിക്കാനും അപവാദം പ്രചരിപ്പിക്കാനുമുള്ള കണികകളെ സസൂക്ഷ്മം നിരീക്ഷിച്ച് വിവാദം കത്തിപ്പർത്തുന്ന സൈബർ മാന്യന്മാർക്ക് എപ്പോഴും ഇരയാകുന്നവരാണ് താരങ്ങൾ. പലരും ഇതിൽ ശക്തമായി പ്രതികരിക്കാറുണ്ടെങ്കിലും കൂളായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരാണ് കൂടുതലും ഇത്തരം അക്രമങ്ങൾക്ക് ഇരയാകുന്നത്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പരീണിതി ചോപ്ര.ഫിലിംഫെയർ മാഗസിന്റെ കവർ ചിത്രമാണ് താരത്തിന് സമൂഹ മാധ്യമത്തിൽ ട്രോൾ പൊങ്കാല സമ്മാനച്ചത്.കറുത്ത സ്വിം സ്യൂട്ടിൽ വളരെ ബോൾഡ് ലുക്കിലാണ് പരീണിതി മുഖചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പരീണിതിയുടെ പുതിയ അവതാരം എന്ന ക്യാപ്ഷനോടെയാണ് ചിത്രം വന്നിരിക്കുന്നത്. എന്നാൽ അപാര ഫോട്ടോഷോപ്പാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.

എഡിറ്റിങ് നടത്തിയിരിക്കുന്നത് വളരെ വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്നും പരീണിതിയുടെ കാലുകളും മുഖവും ഒരേ നിറവും ഉടൽ വേറെ നിറവുമാണെന്നും ഇവർ പറയുന്നു. ഫോട്ടോഷോപ്പിന്റെ മാരക വേർഷനാണ് ഇതെന്നും ഇത്തരത്തിലുള്ള ഫോട്ടോഷോപ്പ് അവതാരങ്ങൾ കണ്ടു മടുത്തു പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ചിത്രം പങ്കുവച്ച താരത്തിന്റെ ഫേസ്‌ബുക്ക് പേജിലും വിമർശനങ്ങളാണ്.

 താരം ധരിച്ചിരിക്കുന്നത് ബ്ലാക്ക് ആൻഡ് ന്യൂഡ് സ്വിംവെയറാണെന്നും ചിത്രം ഫോട്ടോഷോപ്പ് അല്ലെന്നും പരീണിതിയുടെ ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഗ്ലാമർ എന്നാൽ ഇതാകണമെന്ന ചിന്താഗതി വച്ച് പരീണിതിയെ കവർഗേൾ ആക്കി ഇത്തരത്തിൽ അപമാനിച്ചത് മാഗസിന്റെ അണിയറക്കാർ ആണെന്നും ആരാധകർ ആരോപിക്കുന്നുണ്ട്.

 

 എത്ര ശ്രമിച്ചാലും കരീനയുടെ അത്ര ഗ്ലാമറാകാൻ പരീണിതിക്കാകില്ലെന്ന് പറഞ്ഞ് കരീന ആരാധകരും രംഗത്ത് എത്തി. എന്നാൽ ഇതേ ഫോട്ടോഷോപ്പിന്റെ പേരിൽ കരീന ട്രോളുകൾ ഏറ്റുവാങ്ങിയതും ചിലർ ഓർമപെടുത്തുന്നു. എന്നാൽ ഇതിനു പിന്നാലെ ഷൂട്ടിങ് സമയത്തുള്ള ഒരു ഫോട്ടോ പങ്കുവെച്ചിട്ടുണ്ട് പരീണിതി. ഫോട്ടോഷോപ്പ് ഒന്നുമില്ലാത്ത ഈ ചിത്രത്തിൽ വളരെ സുന്ദരിയെന്നാണ് ആരാധകരുടെ അഭിപ്രായം.