അതിഞ്ഞാൽ: ഹദിയ അതിഞ്ഞാലിന്റെ ആഭിമുഖ്യത്തിൽ അതിഞ്ഞാൽ അൻസാറുൽ ഇസ്ലാം മദ്രസയിൽവെച്ച് സ്ത്രീകൾക്ക് മാത്രമായി നടത്തിയ പാരന്റിങ് ക്ലാസ്സ് സ്ത്രീപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . ''എന്റെ ഉമ്മയും ഞാനും'' എന്ന വിഷയത്തെആസ്പദമാക്കി നടന്ന ക്ലാസ് ജൂനിയർ ചേംബർ ഇന്റർ നാഷണൽ ട്രെയിനർ ഡോക്ടർ ഷെർണ്ണജൈലാൽ കണ്ണൂർ ക്ലാസ്സെടുത്തു.

ലോകത്ത് മാതൃത്വത്തിന്റെ വിലയെന്താണന്ന് ഉദാഹരണസഹിതം ഡോക്ടർ ഷെർണ്ണ ജൈലാൽ സദസ്സിന് മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് ഹദിയഅതിഞ്ഞാലിന്റെ പ്രവർത്തനം കടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ത്രീസമൂഹത്തിനിടയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലേക്കുമായി ഹദിയഅതിഞ്ഞാലിന്റെ വനിത വിങ് രൂപീകരണവും നടന്നു.

വനിതാ വിങ് ഭാരവാഹികളായി ഷീബഉമ്മർ (ചെയർ പേർസൺ ) , മുനീറാ കാഞ്ഞിരായിൽ (കൺവിനർ) റമീസ സലിം (ട്രഷറർ)മെമ്പർമാരായിഹസീന ഖാലിദ് , സുഹറ ബി. മുഹമ്മദ് , ഫാത്തിമ നബീൽ, ആബിദ സിദ്ദിഖ്, ജുബൈരിയ്യഫറൂഖ്, സുഹറബി മുഹമ്മദ് കുഞ്ഞി കല്ലിയിൽ, ജെബിൻ സുൽത്താന ഫൈസൽ, കുഞ്ഞിബി വിപാരിസ്, ആസ്യ സി.പി, മറിയം പള്ളി മുഹമ്മദ് കുഞ്ഞി, മറിയം പാലക്കി കുഞ്ഞാമദ്ഹാജി, റാബിയ മുഹമ്മദ് കുഞ്ഞി പാലക്കി, എന്നിവരെ തിരഞ്ഞടുത്തു.

പി.എം. ആയിസുഹജ്ജുമ്മയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അജാനൂർ പഞ്ചായത്ത് മെംബർ ഷീബ ഉമ്മർഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാമിന, ഹാജറ അഷറഫ്,കാഞ്ഞങ്ങാട് മുൻസിപ്പൽ കൗൺസിലർ ഖദീജ ഹമീദ്' തുടങ്ങിയവർ പ്രസംഗിച്ചു. സുഹറാ 'ബി മുഹമ്മദ്, ജുബൈരിയ ഫാറൂഖ്, സുഹറ കുഞ്ഞിമൊയ്തീൻ, , ആബിദ സിദീഖ്, മറിയം പള്ളിമുഹമ്മദ് കുഞ്ഞി, മറിയം പാലക്കി കുഞ്ഞാമദ് ഹാജി, കുഞ്ഞാസിയ സി പി ,സീനത്അബ്ദുൽ നാസർ, സൈഫുന്നിസ എം.എം.കെ., മുനീറ കാഞ്ഞിരായിൽ ,റുഖിയ യൂസഫ് ജെബിൻസുൽത്താന തുടങ്ങിയവർ പങ്കെടുത്തു. ഹസീന ഖാലിദ് സ്വാഗതവും റമീസ സലീം നന്ദിയുംപറഞ്ഞു.ഡോക്ടർ ഷെർണ്ണ ജൈലാലാനുള്ള ഹദിയ അതിഞ്ഞാലിന്റെ ഉപഹാരം ഷീബ ഉമ്മർകൈമാറി.