- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളെ വളർത്തുമ്പോൾ സംതൃപ്തി ഉണ്ടാവുന്നതെങ്ങനെ?
ചിലപ്പോഴെങ്കിലും രക്ഷകർതൃത്വം ക്ലേശകരമാകാം; പല മാതാപിതാക്കളുടെയും അനുഭവമാണിത്. എന്നാൽ ചില ചെറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നല്ലൊരു രക്ഷകർത്താവായി മാറാനാകും. താഴെ പറയുന്ന ഈ ആറു മന്ത്രങ്ങൾ പിന്തുടർവന്നാൽ നിങ്ങൾക്ക് കൂടുതൽ സന്തോഷവാനും സന്തോഷവതിയുമാകാം; ഒപ്പം നിങ്ങളുടെ കുട്ടികൾക്കും.സന്തോഷം പകരുന്നവയെ ശ്രദ്ധിക്കുക ഒരു സാ
ചിലപ്പോഴെങ്കിലും രക്ഷകർതൃത്വം ക്ലേശകരമാകാം; പല മാതാപിതാക്കളുടെയും അനുഭവമാണിത്. എന്നാൽ ചില ചെറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നല്ലൊരു രക്ഷകർത്താവായി മാറാനാകും. താഴെ പറയുന്ന ഈ ആറു മന്ത്രങ്ങൾ പിന്തുടർവന്നാൽ നിങ്ങൾക്ക് കൂടുതൽ സന്തോഷവാനും സന്തോഷവതിയുമാകാം; ഒപ്പം നിങ്ങളുടെ കുട്ടികൾക്കും.
സന്തോഷം പകരുന്നവയെ ശ്രദ്ധിക്കുക
ഒരു സാധാരണ അമ്മയുടെ പ്രഭാതത്തിലേക്ക് പിഞ്ചുകുഞ്ഞ് ബോംബ് വിക്ഷേപിക്കുന്നതോടെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നു. ഡയപ്പർ മാറുന്നതിനായി പാതി അടഞ്ഞ കണ്ണുകളോടെ ഇരുട്ടത്ത് നിങ്ങൾ തപ്പി തടയുന്നു. അടുത്തത് പ്രഭാതഭക്ഷണം. അവിടെ മേശപ്പുറത്തും നിലത്തും ചിതറി വീണ പാലും ബിസ്‌ക്കറ്റും. പിന്നെ പാത്രം കഴുകൽ; കുഞ്ഞിനെന ഉടുപ്പിടീൽ ഇതെല്ലാം നിങ്ങൾ ഒരു കപ്പ് കാപ്പിപോലും കഴിക്കുന്നതിനു മുമ്പാണെന്ന് ഓർക്കണം. ഇത് അത്ര നല്ല വിനോദമാണോ? ആണെന്ന് പറയാനാകില്ല.
അമ്മയാകുക എന്നത് നിങ്ങൾക്ക് ആവേശകരമായിരിക്കാം. എന്നാൽ അത് നിങ്ങളിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ ആവശ്യപ്പെടും. പലപ്പോഴും നിങ്ങൾക്ക് പ്രതിനന്ദി ലഭിച്ചില്ലെന്നു വരാം. എന്നിരുന്നാലും നമ്മുടെ മക്കളാണ് നമ്മുടെ അഭിമാനം. അവരാണ് നമ്മുടെ ജീവിതത്തിന് സന്തോഷം പകരുന്നത്. മാതാപിതാക്കൾക്ക് ഒത്തിരിയേറെ അസൗകര്യങ്ങൾ മക്കൾ ഉണ്ടാക്കുമെങ്കിലും ഇതു തന്നെയാണ് സത്യം മക്കളെ വളർത്തി വലുതാക്കുന്നത് മാതാപിതാക്കൾക്ക് സന്തോഷം പകരും.
മനുഷ്യന് ഒരു സ്വാഭാവിക പ്രവണതയുണ്ട്. അനുദിന ജീവിതത്തിലെ ചെറിയ ചെറിയ ക്ലേശങ്ങൾ അവൻ പെട്ടെന്ന് മറക്കും. എന്നിട്ട് സന്തോഷം പകരുന്ന നന്മകളെ ശ്രദ്ധിച്ച് മുന്നോട്ടു പോകും. പിഞ്ചോമന ആദ്യ ചുവട് വയ്ക്കുന്നതും, മമ്മിക്ക് ഉമ്മ തരുന്നതും അമ്മയെ നിർവൃതിയിലാക്കുന്ന കൃത്യങ്ങളാണ്. മറ്റ് ക്ലേശങ്ങളെല്ലാം അതോടെ നിങ്ങൾ മറക്കും. നമ്മുടെ ജീവിതത്തിന് അർത്ഥം തരുന്നത് മക്കളാണ്. അതുകൊണ്ടാണ് മക്കളെ വളർത്തുന്നതിലെ ക്ലേശങ്ങൾ നമ്മൾ ഏറ്റെടുക്കുന്നത്.
മക്കളെ വളർത്തുമ്പോൾ പലപ്പോഴും നിങ്ങൾ അസ്വസ്ഥരായിട്ടുണ്ടാകാം; പല കാര്യങ്ങളും നിങ്ങളെ നിരാശപ്പെടുത്തിയിട്ടുണ്ടാകാം. അത് സ്വഭാവികം മാത്രമാണ്. അതോർത്ത് സങ്കടപ്പെടുകയും സ്വയം കുറ്റപ്പെടുത്തുകയും വേണ്ട. തിരക്കു പിടിച്ച നിങ്ങളുടെ കുടംബ ജീവിതം കൂടുതൽ സന്തോഷകരമാക്കാനുള്ള ചില കുറുക്കുവഴികൾ കണ്ടെത്തുകയാണ് പ്രധാനം.
പ്രേമം നിലനിർത്തുക
സന്തോഷകരമായ ദാമ്പത്യ ബന്ധത്തിലാണ് സന്തോഷമുള്ള കുട്ടികൾ പിറക്കുന്നതും വളരുന്നതും. മാതാപിതാക്കളായ ദമ്പതികൾ മറക്കരുതാത്ത സത്യമാണിത്. അതായത് മക്കളെ വളർത്തുന്നതിനുള്ള വ്യഗ്രതകൾക്കിടയിൽ പങ്കാളിയുടെ കാര്യം മറന്നു പോകെരുതെന്നർത്ഥം. കുട്ടികളെക്കുറിച്ചുള്ള വ്യഗ്രതകൾക്കിടയിലും പങ്കാളിയുമായി പങ്കുവെക്കാൻ സമയം കണ്ടെത്തണം. മാസത്തിലൊരിക്കലെങ്കിലും ദമ്പതികൾ മാത്രമായി ഒരുമിച്ചൊന്നു പുറത്തു പോകുന്നകത് നല്ലൊരു തുടക്കമാണ്. അതോടൊപ്പം എല്ലാ ദിവസവും ഭാര്യയും ഭർത്താവും ഒരുമിച്ചിരിക്കുന്ന ചില സ്വകാര്യ നിമിഷങ്ങൾ കണ്ടെത്തുന്നതും ഏറെ നല്ലതാണ്.
ജസീനയ്ക്കും അബുവിനും അഞ്ച് മക്കളാണ്. അഞ്ചു കുട്ടികൾ ഒരു വീട്ടിലുണ്ടായാലത്തെ പ്രപഞ്ചം ഊഹിക്കാവുന്നതല്ലേയുള്ളൂ. എത്ര ക്രമീകരിച്ചാലും വീടുമുഴുവൻ എപ്പോഴും താറുമാറായിരിക്കും. ''ഇതിനിടയിലും ഞങ്ങൾ എല്ലാ അവധി ദിവസവും രാവിലെ ഒരുമിച്ചിരിക്കും. അടുക്കളയിലെ ടേബിളിൽ കുറേ സംസാരിക്കും. കുട്ടികൾ വരുത്തിയിരിക്കുന്ന പ്രപഞ്ചം നാക്കി ചിരിക്കും ജസീന പറഞ്ഞു. അബുവിന്റെ അഭിപ്രായത്തിൽ ഒരുമിച്ചാരിക്കാനും സംസാരിക്കാനുമുള്ള സമയം ബോധപൂർവ്വം തങ്ങൾ ഉണ്ടാക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.
കുറേസമയം കൂട്ടുകാർക്കും വേണ്ടി
കുട്ടികൾ ബഹളവുമായി എപ്പോഴും നിങ്ങളുടെ ചുറ്റുമുണ്ടാവും. പക്ഷേ ഒരു കാര്യം മരക്കരുത്. അവർക്ക് ഒരിക്കലും നിങ്ങളുടെ സുഹൃത്തുക്കൾക്കു പകരം നിൽക്കാനാവില്ല. എന്നിട്ടും പല അമ്മമാരും മക്കളെ വളർത്തുന്ന തിരക്കിൽ പഴയ ചങ്ങാതിമാരിൽ നിന്നു ക്രമേണ അകന്നു മാറിപ്പോകുന്നു എന്നതാണ് സത്യം.
നിങ്ങളുടം ജീവിതത്തിൽ ഇങ്ങനെ സംഭവിക്കരുത്. സുഹൃദ്ബന്ധങ്ങൾ സന്തോഷകരമായ ജീവിതത്തിന് അനിവാര്യമായ ഘടകമാണ്. നല്ല സുഹൃത്തുക്കളും കുടംബങ്ങളും ഉള്ളവരാണ് പലപ്പോഴും കൂടുതൽ സന്തോഷവന്മാരായിത്തീരുന്നത്.
മാസങ്ങളായി കാണാതിരിക്കുന്ന കൂട്ടുകാരിയെ സന്ദർശിക്കാൻ ഒരൽപം സമയം കണ്ടെത്തുക. അല്ലെങ്കിൽ വർഷങ്ങളായി ബന്ധപ്പെടാതിരുന്ന പഴയ സുഹൃത്തിനെന ഫോണിൽ വിളിച്ചൊന്നു സംസാരിക്കുക. പറഞ്ഞു പറഞ്ഞു നിങ്ങളുടെ സംസാരം കുട്ടികളുടെ വിഷയത്തിസൽ എത്തിയെന്നു വരാം. എന്നാല്പോലും അത് നിങ്ങളെ കൂടുതൽ ഉന്മേഷവതിയാക്കും. തീർച്ച.
കൂട്ടുകാരോടൊത്ത് സമയം ചിലവഴിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ, കുട്ടികളോട് നിങ്ങൾ കൂടുതൽ ക്ഷമയോടെ പെരുമാറും. മനശാസ്ത്രജ്ഞരുടെ അഭിപ്രായമാണിത്.
അമിതഭാരം അരുത്
നിങ്ങളുടെ ദിനചര്യ ഇടയ്‌ക്കൊന്നു വിലയിരുത്തണം. ചെയ്യേണ്ട കാര്യങ്ങൾ ക്രമീകരിച്ചെഴുതുന്ന ഡയറി എടുത്തൊന്നു നോക്കണം. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ അതിൽ നിറയെ? എങ്കിൽ നിങ്ങളൊന്നു സ്വയം വിലയിരുത്തേണ്ട സമയമായിരിക്കുന്നു എന്നു സാരം. മക്കളുടെ മേൽ നിങ്ങൾ അമിതഭാരം അടിച്ചേല്പിക്കുന്നുണ്ടോ? എങ്കിൽ സന്തോഷം അക്കാരണത്താൽ തന്നെ അവർക്കു നഷ്ടമാകും. മക്കൾക്കുവേണ്ടിയുള്ള അമിതാദ്ധ്വാനം നിങ്ങളുടെ ജീവിതത്തെയും ക്ലേശകരമാക്കും.
ഏതൊക്കെയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് തിരിച്ചറിയാനായാൽ കാര്യങ്ങൾ എളുപ്പമാകും. അപ്പോൾ അപ്രധാനമായവയെല്ലാം ഉപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയും. ജാൻസിക്കും നന്ദനും മൂന്നു മക്കളാണ്. മൂത്തവർ രണ്ടും സ്‌കൂളിൽ പോകുന്നു. ഇളയവൻ പ്ലേസ്‌കൂളിലും. കൂടാതെ ഡാൻസ്, പാട്ട്, സ്‌പോർട്‌സ് മുതലായ പാഠ്യേതര പരിപാടികളും. ഒന്നിനു പിറകെ ഒന്നായുള്ള പരിപാടികൾ കൊണ്ട് അമ്മയും മടുത്തു. പിള്ളേരും മടുത്തു. നന്ദനും മക്കളുമായി ഒരുമിച്ചിരുന്നപ്പോൾ ഈ വിഷയം അവർ ചർച്ച ചെയ്തു. പ്രധാനപ്പെട്ടവ ഏതെക്കെയാണെന്ന് തീരുമാനിച്ചു. ബാക്കിയെല്ലാം വേണ്ടന്നു വച്ചു. ഫലമോ കളിക്കാനും ഉല്ലാസിക്കാനുമായി കുട്ടികൾക്ക് കുറെ സമയം കിട്ടി. ഒപ്പം അമ്മയ്ക്കും സ്വതന്ത്രമായി കുറേ സമയം കിട്ടി.
ചില കാര്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുട്ടികൾക്കും കുറേ സ്വാതന്ത്ര്യം അനുവദിക്കണം കുറേസമയം അവർക്കും സ്വതന്ത്രമായി കിട്ടണം അത് എല്ലവരെയും സന്തുഷ്ടരാക്കും.
ടീമായി ജോലി ചെയ്യാം
വീട്ടുജോലികളിൽ കുടുംബാഗങ്ങളെ എല്ലാവരെയും പങ്കെടുപ്പിക്കുന്നത്, അമ്മയുടെ ഭാരം ഏറെ കുറയ്ക്കും. കുട്ടികളുടെ വളർച്ചയ്ക്ക് അത് ഏറെ ഉപകരിക്കുകയും ചെയ്യും. മൂന്നു കുട്ടികളുടെ അമ്മയായ ബിന്ദു പറയുന്നതു കേൾക്കുക. ''അലക്കാനുള്ള തുണിയെല്ലാം എന്റെ മക്കൾ വാഷിങ്ങ് മെഷനീൽ ഇടും; പട്ടിക്കു തീറ്റകൊടുക്കുന്നതും കുളിപ്പിക്കുന്നതും അവരാണ്; പിന്നെ അവരുടെ മുറി അവർ തന്നെ വൃത്തിയാക്കും. ഇളയവൻ തുണി നിറച്ച ബക്കറ്റുമായി വരുന്ന കാഴ്ച നോക്കി നിൽക്കുന്നത് തന്നെ രസകരമാണ്''
വീട്ടുജോലികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് അവർക്ക് ഏറെ നല്ലതാണ്. ഒരു കുട്ടിയുടെ ജീവിത വിജയം നിശ്ചയിക്കുന്നത് അവന്റെ ഐ. ക്യു, പാഠ്യേതര വിഷങ്ങളിലെ പ്രഗത്ഭ്യം, സാമൂഹിക ബന്ധങ്ങൾ ഇവയൊക്കെയാണെന്നാണ് നാം സാധാരണ കരുതുന്നത്. എന്നാൽ ഈ അടുത്തിടെ വന്ന ഒരു മനഃസാസ്ത്ര പഠനം തെളിയിക്കുന്നത്, വീട്ടുജോലികളിലുള്ള പങ്കാളിത്തവും ഉത്തരവാദിത്വവുമാണ് ഒരു കുട്ടിയുടെ ഭാവി വിജയത്തിന്റെ ഏറ്റവും പ്രധാന ഘടകം എന്നാണ്.
കുഞ്ഞുന്നാൾ മുതൽ തന്നെ കുട്ടികളെ ഉത്തരവാദിത്വബോധമുള്ളവരാക്കി വളർത്തമം. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് വീട്ടുജോലികളിൽ അവരെ പങ്കെടുപ്പിക്കുക എന്നത്. നന്നായി ചെയ്യുമ്പോൾ അതിന് പ്രത്സാഹനം കൊടുക്കണം; ചെയ്തില്ലെങ്കിൽ അതിനും പരിണിതഫലം ഉണ്ടാകണം.
മൂന്നു വയസ്സുകാരനു പോലും ചെയ്യാവുന്ന കാര്യങ്ങളുണ്ട്. ചെറിയ കാര്യങ്ങളാണെങ്കിലും അമ്മയെ സഹായിക്കാനാവുന്നതിൽ അവൻ അഭിമാനം കൊള്ളും; സന്തോഷിക്കും. നിങ്ങൾക്കും അവനെനക്കുറിച്ച് അഭിമാനം തോന്നും സന്തോഷവും.
'നോ പറയുക
കുട്ടികൾ പിടിവാശി പിടിക്കുക സ്വഭാവികമാണ്. പിടിവാശിക്കു സമ്മതിച്ചുകൊടുത്താൽ അവന്റെ കരച്ചിലു നിൽക്കും; പ്രശ്‌നം എളുപ്പത്തിൽ പരിഹൃതമാകുകയും ചെയ്യും. ഇതാണ് സാധാരണ ചിന്ത.
എന്നാൽ സത്യം നേരെ മറിച്ചാണ് കുട്ടിയുടെ പിടിവാശിയോട് നോ പറയുമ്പോൾ അവന്റെ പരിധികളെക്കുറിച്ച് നിങ്ങൾ അവനെന ബോധവാനാക്കുകയാണ് ചെയ്യുന്നത്. യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാനുള്ള ആദ്യപാടമാകും അവനത്. ആഗ്രഹിക്കുന്നതെല്ലം നടക്കില്ലെന്നും, മാതാപിതാക്കൾ വയ്ക്കുന്ന നിയന്ത്രണങ്ങൾ അനുസരിക്കണമെന്നും അവൻ മനസ്സിലാക്കിത്തുടങ്ങും.
കുട്ടികൾ ഇപ്പോഴത്തെ കാര്യം മാത്രമേ കാണുന്നുള്ളൂ; ചിന്തിക്കുന്നുള്ളൂ. ഇപ്പോൾ ചെയ്യുന്ന പ്രവർത്തികൾക്ക് പിന്നീടുണ്ടാകുന്ന പരിണിതഫലങ്ങളെ കണക്കിലെടുത്ത് പ്രവർത്തിക്കാൻ അവർക്ക് കഴിയില്ല. അതിനാലാണ് അവരുടെ ആവശ്യങ്ങൾ ഉടനടി നടത്തിക്കിട്ടാൻ അവർ നിർബന്ധം പിടിക്കുന്നത്. നിങ്ങൾ പറ്റില്ലെന്ന് പറഞ്ഞാൽ അത് നടക്കില്ലെന്നു അവർക്ക് ബോധ്യമായിത്തുടങ്ങിയാൽ അവരുടെ പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വരും. അതോടൊപ്പം, നിങ്ങൾ കൂടുതൽ ആത്മവിശ്വാസമുള്ള അമ്മയായി മാറുകയും ചെയ്യും.
ഇങ്ങനെനയൊക്കെയാണെങ്കിലും നോ അമിതമായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമിതമായി ഉപയോഗിച്ചാൽ അത് വിപരീതഫലങ്ങളേ ഉളവാക്കൂ. ഉദാഹരണത്തിന് നിങ്ങൾ കുക്ക് ചെയ്യാൻ ഒരുങ്ങുമ്പോൾ മൂന്നുവയസുകാരൻ നിങ്ങളെ കളിക്കാൻ വിളിച്ചെന്നിരിക്കട്ടെ. 'പറ്റില്ല എന്നു പറയുന്നതിനു പകരം, നമുക്ക് കളിക്കാം, അൽപം കഴിയട്ടെ എന്നു പറയാം. അവനുമായൊരു ഏറ്റു മുട്ടൽ ഒഴിവാക്കാൻ ഇത് ഉപകരിക്കും. അതോടൊപ്പം, ഒരു നല്ല കാര്യം പ്രതീക്ഷിച്ചിരിക്കാൻ അവനെന സഹായിക്കുകയും ചെയ്യും.
യാഥാർത്ഥ്യബോധത്തോടെ മുന്നേറുക
കുട്ടികളെ പരിചരിക്കുന്നതും വളർത്തുന്നതും രസകരമായ കൃത്യമാക്കി മറ്റാമെന്നതാണ് സത്യം. ഈ പ്രസ്താവന ശരിയാണെന്ന് പലപ്പോഴും നിങ്ങൾക്ക് തോന്നണമെന്നില്ല.
''ഓരോ കാർട്ടൂൺ ഫിലിം ഒരു ദിവസം തന്നെ മൂന്നാം പ്രാവശ്യം കൂടെയിരുന്ന് കാണാൻ അവൻ വിളിക്കുമ്പോൾ എനിക്കു ഭ്രാന്തു പിടിക്കും - ആനി പറഞ്ഞു. ''ഫിലിം കൂടെയിരുന്ന കാണാൻ ഇവൻ എന്നെ വിളിക്കാത്ത ദിവസം വരുമല്ലോ എന്ന് അപ്പോൾ ഞാൻ ഓർക്കും. അതോടെ എന്റെ അരിശമെല്ലാം പമ്പകടക്കും''
കുട്ടികളെ വളർത്തുന്നതിൽ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും ക്ലേശങ്ങളുമുണ്ട്. ശരിയായ കാഴ്ചപ്പാടിലൂടെ അവയെ നോക്കിക്കാണാൻ പറ്റുമ്പോഴാണ് മാതൃത്വവും പിതൃത്വവും ആസ്വാദ്യകരമാകുന്നത്. ഏതിന്റെയും ഭാവത്മകവശം ശ്രദ്ധിക്കാൻ നിങ്ങൾക്കു പറ്റണം.
എപ്പോഴും സന്തോഷം കിട്ടമമെന്ന നിർബന്ധം ഉപേക്ഷിച്ചാൽ തന്നെ കാര്യം എളുപ്പമാകും. അപ്പോൾ നല്ല നിമിഷങ്ങളെ കൂടുതൽ ആസ്വദിക്കാനും, അത്ര നല്ലതല്ലാത്തവയോട് പൊരുത്തപ്പെടാനും നിങ്ങൾക്കു പറ്റും.
ലീലാമ്മയ്ക്ക് രണ്ട് കുട്ടികളാണ്. മാതൃത്വം രസകരമാക്കാൻ അവൾ ഉപയോഗിക്കുന്ന കുറുക്കുവഴി ശ്രദ്ധിക്കാം. അവൾക്കൊരു സ്വന്തം ക്യാമറയുണ്ട്. മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലെയും ഫോട്ടോകൾ അവളെടുക്കും. അത് ശേഖരിച്ചു വയ്ക്കും. ഫോട്ടോയുടെ മറുവശത്ത് കുറിപ്പെഴുതി വയ്ക്കും. അതോടൊപ്പം അവർ പറയുന്ന രസകരമായ കാര്യങ്ങളും. ''ബുദ്ധിമുട്ടും സങ്കടവും വരുമ്പോൾ ഞാൻ ആൽബം എടുക്കും. അവരുടെ ഫോട്ടോകൾ മറിച്ചു നോക്കും. കൂടെ അവരുടെ സംഭാഷണ ശകലങ്ങൾ വായിക്കും. എന്റെ മുഖത്ത് പുഞ്ചിരി പടരാൻ അതു മതിയാകും ലീലാമ്മ പറഞ്ഞു നിറുത്തി.
അമ്മയാകുക ക്ലേശകരമാണ്; ഒപ്പം സുകൃതപൂർണ്ണവും. മക്കളെ വളർത്തുമ്പോൾ ലഭിക്കുന്ന പുണ്യാനുഭവങ്ങളുണ്ട്. മറ്റ് ഒരിടത്തും കിട്ടാത്തവ. അവയെ സൂക്ഷിച്ചു വയ്ക്കുക, ഇടക്കിടെ അവയിലേക്ക് പിന്തിരിയുക. നിങ്ങളുടെ മാതൃത്വം സന്തോഷകരമാക്കാനുള്ള കുറുക്കുവഴിയാണിത്.