മനാമ: ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് ഇനി മുതൽ ബഹ്‌റിൻ ഫിനാൻസിങ് കമ്പനിയുടെ സ്മാർട്ട് മണി സംവിധാനത്തിലൂടെ ഓൺലൈനായി ഫീസുകൾ അടയ്ക്കാം. ഈ വർഷത്തെ അധ്യയന കാലയളവിൽ സ്‌കൂളിൽ ഒട്ടേറെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ബിഎഫ്‌സി വെബ്‌സൈറ്റിലൂടെ ഓൺലൈനായി പണം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് സ്‌കൂൾ അധികൃതർ പുതുതായി നടപ്പാക്കിയിരിക്കുന്നത്.

ഫീസടയ്ക്കാൻ ഓൺലൈൻ സംവിധാനം വന്നതോടെ സ്‌കൂളിൽ സമയത്ത് ഫീസടയ്ക്കുന്നതിനായി മാതാപിതാക്കൾക്ക് നേരിട്ട് എത്തേണ്ട ആവശ്യമില്ല. ബിഎഫ്‌സി വെബ് സൈറ്റുമായി ഉടമ്പടിയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ എവിടെ നിന്നു വേണമെങ്കിലും മാതാപിതാക്കൾക്ക് ഫീസ് അടയ്ക്കാം. അതേസമയം ഓൺലൈനായി ഫീസടയ്ക്കുന്നതിന് ബിഎഫ്‌സി വെബ്‌സൈറ്റിൽ മാതാപിതാക്കൾക്ക് രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. പകരം വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ സഹിതം ലോഗിൻ ചെയ്താൽ മതിയാകും.

്ഓൺലൈൻ പേയ്‌മെന്റിനു മുതൽ ഡെബിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് സംവിധാനത്തിലൂടെ ഫീസടയ്ക്കാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ കാർഡ് പേയ്‌മെന്റ് സംവിധാനത്തിൽ പലിശ ഈടാക്കുന്നത് മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാലാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.