- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിൽ മൂന്ന് വയസ്സുകാരിയായ കുഞ്ഞിനെ അച്ഛനും അമ്മയും മറന്നു വെച്ചു; മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചെത്തി സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും കുട്ടിയെ ഏറ്റെടുത്തു
ദുബായ്: ദുബായ് വിമാനത്താവളത്തിൽ മൂന്ന് വയസ്സുകാരിയായ കുഞ്ഞിനെ അച്ഛനും അമ്മയും മറന്നു വെച്ചു. പാക്കിസ്ഥാനിൽ നിന്നും ദുബായിൽ എത്തിയ കുടുംബമാണ് കുഞ്ഞിനെ മറന്നു വെച്ചത്. വിമാനത്താവളത്തിൽ കുഞ്ഞിനെ മറന്നുവച്ചു കുടുംബം അൽഐനിലെ വീട്ടിലേക്ക് പോയി. മൂന്ന് മണിക്കൂറുകൾക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ വിളിച്ചു പറഞ്ഞതനുസരിച്ചാണ് രക്ഷിതാക്കൾ എത്തി കുട്ടിയെ കൊണ്ടു പോയത്. വീട്ടുകാർ തിരിച്ചെത്തുന്നതുവരെ മൂന്നു വയസ്സുള്ള പെൺകുട്ടി കഴിഞ്ഞത് എയർപോർട്ടിലെ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണത്തിൽ. ദുബായ് എയർപോർട്ടിൽ വിമാനമിറങ്ങിയ പാക്കിസ്ഥാനി കുടുംബം രണ്ടു വാഹനങ്ങളിലായാണ് അൽഐനിലെ താമസസ്ഥലത്തേക്കു പോയത്. രണ്ടു വാഹനത്തിലുള്ളവരും കുട്ടി മറ്റേ വാഹനത്തിൽ ഉണ്ടാകുമെന്നാണു കരുതിയത്. വിമാനത്താവള ഓഫീസിൽനിന്നും ഫോൺവിളി എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്നകാര്യം കുടുംബം അറിയുന്നത്. വിമാനമിറങ്ങിയ കുടുംബാംഗങ്ങൾ യാത്രാനടപടികൾ അതിവേഗം പൂർത്തിയാക്കി പുറത്തിറങ്ങുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വിമാനത്താവളത്തിലെ ക്യാമറ നിരീക്ഷിക്കുമ്പ
ദുബായ്: ദുബായ് വിമാനത്താവളത്തിൽ മൂന്ന് വയസ്സുകാരിയായ കുഞ്ഞിനെ അച്ഛനും അമ്മയും മറന്നു വെച്ചു. പാക്കിസ്ഥാനിൽ നിന്നും ദുബായിൽ എത്തിയ കുടുംബമാണ് കുഞ്ഞിനെ മറന്നു വെച്ചത്. വിമാനത്താവളത്തിൽ കുഞ്ഞിനെ മറന്നുവച്ചു കുടുംബം അൽഐനിലെ വീട്ടിലേക്ക് പോയി. മൂന്ന് മണിക്കൂറുകൾക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ വിളിച്ചു പറഞ്ഞതനുസരിച്ചാണ് രക്ഷിതാക്കൾ എത്തി കുട്ടിയെ കൊണ്ടു പോയത്.
വീട്ടുകാർ തിരിച്ചെത്തുന്നതുവരെ മൂന്നു വയസ്സുള്ള പെൺകുട്ടി കഴിഞ്ഞത് എയർപോർട്ടിലെ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണത്തിൽ. ദുബായ് എയർപോർട്ടിൽ വിമാനമിറങ്ങിയ പാക്കിസ്ഥാനി കുടുംബം രണ്ടു വാഹനങ്ങളിലായാണ് അൽഐനിലെ താമസസ്ഥലത്തേക്കു പോയത്. രണ്ടു വാഹനത്തിലുള്ളവരും കുട്ടി മറ്റേ വാഹനത്തിൽ ഉണ്ടാകുമെന്നാണു കരുതിയത്.
വിമാനത്താവള ഓഫീസിൽനിന്നും ഫോൺവിളി എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്നകാര്യം കുടുംബം അറിയുന്നത്. വിമാനമിറങ്ങിയ കുടുംബാംഗങ്ങൾ യാത്രാനടപടികൾ അതിവേഗം പൂർത്തിയാക്കി പുറത്തിറങ്ങുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വിമാനത്താവളത്തിലെ ക്യാമറ നിരീക്ഷിക്കുമ്പോഴാണ് ഒറ്റപ്പെട്ട കുട്ടി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
കുട്ടിയെ ഏറ്റെടുത്ത ശേഷം വിമാനത്താവള ഉദ്യോഗസ്ഥർ യാത്രക്കാരുടെ ടെലഫോൺ നമ്പർ കണ്ടെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കടുംബം കുഞ്ഞിനെ സ്വീകരിക്കാൻ തിരിച്ചു വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും മൂന്നുമണിക്കൂർ കഴിഞ്ഞു.