- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിൽ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധനക്ക് അനുമതിയായി; വർദ്ധനവ് സ്‌കൂളുകളുടെ പ്രവർത്തന മികവനുസരിച്ച്; വെട്ടിലായത് മലയാളി കുടുംബങ്ങൾ
ദുബൈ: ദുബൈയിലെ സ്വകാര്യ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ഫീസ് വർധനക്ക് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റി (കെ.എച്ച്.ഡി.എ) അംഗീകാരം നൽകി. വാർഷിക പരിശോധനയിലെ പ്രവർത്തന മികവനുസരിച്ച് 2.92 മുതൽ 5.84 ശതമാനം വരെ ഫീസ് വർധിപ്പിക്കാനാണ് അനുമതി. വിദ്യാഭ്യാസ ചെലവ് സൂചികയുടെ വർധനവിനനുസരിച്ചാണ് പുതിയ ഫീസ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് കെ.
ദുബൈ: ദുബൈയിലെ സ്വകാര്യ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ഫീസ് വർധനക്ക് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റി (കെ.എച്ച്.ഡി.എ) അംഗീകാരം നൽകി. വാർഷിക പരിശോധനയിലെ പ്രവർത്തന മികവനുസരിച്ച് 2.92 മുതൽ 5.84 ശതമാനം വരെ ഫീസ് വർധിപ്പിക്കാനാണ് അനുമതി.
വിദ്യാഭ്യാസ ചെലവ് സൂചികയുടെ വർധനവിനനുസരിച്ചാണ് പുതിയ ഫീസ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് കെ.എച്ച്.ഡി.എറെഗുലേഷൻസ് ആൻഡ് പെർമിറ്റ്‌സ് കമ്മീഷൻ മേധാവി മുഹമ്മദ് ദർവീശ് അറിയിച്ചു. വിദ്യാഭ്യാസ ചെലവ് സൂചിക 1.74ൽ നിന്ന് 2.92 ശതമാനമായാണ് വർധിച്ചത്. ഏപ്രിൽ, മെയ് മാസങ്ങളിൽ സ്‌കൂളുകളിൽ കെ.എച്ച്.ഡി.എ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ ഫീസ് വർധനക്ക് അനുമതി നൽകും.
'ഏറ്റവും മികച്ചത്' എന്ന നിലവാരം പുലർത്തുന്ന സ്‌കൂളുകൾക്ക് 5.84 ശതമാനം ഫീസ് വർധിപ്പിക്കാൻ കഴിയും. 'മികച്ച' സ്‌കൂളുകൾക്ക് 4.38 ശതമാനവും 'സംതൃപ്തം', 'അസംതൃപ്തം' നിലവാരത്തിൽ വരുന്ന സ്‌കൂളുകൾക്ക് 2.92 ശതമാനവും ഫീസ് വർധിപ്പിക്കാം. ജീവിതച്ചെലവുകളും ഉപഭോക്തൃ നിലവാര സൂചികയും സ്‌കൂളുകളുടെ പ്രവർത്തന ചെലവും കണക്കിലെടുത്താണ് വിദ്യാഭ്യാസ ചെലവ് സൂചിക നിർണയിക്കുന്നത്.
അതേസമയം, ഫീസ് വർധന മലയാളികളടക്കമുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കെട്ടിട വാടകയും ജീവിത ചെലവുകളും കുതിച്ചുയരുന്ന സാഹചര്യത്തിലുണ്ടാകുന്ന ഫീസ് വർധന പല കുടുംബങ്ങൾക്കും താങ്ങാവുന്നതിലപ്പുറമാണ്.