- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടർഗ്രൗണ്ട് പാർക്കിംഗിൽ ഒരുവയസുകാരനെ കാറിനുള്ളിൽ വച്ച് മാതാപിതാക്കൾ മ്യൂസിക് ഷോയ്ക്കു പോയി; കുട്ടിയെ രക്ഷിച്ചത് ഒരു മണിക്കൂറിനു ശേഷം എത്തിയ പൊലീസ്
സൂറിച്ച്: കുട്ടികളെ വാഹനങ്ങളിലും മോട്ടോർ വേയിലും മറ്റും മറന്നു വച്ചു പോകുന്ന റിപ്പോർട്ടുകൾ അടിക്കടി വന്നുകൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്ക് ഇതാ ഒരു വയസുകാരനെ കാറിൽ വച്ചു മറന്ന മാതാപിതാക്കളുടെ കഥ. കൺസേർട്ട് ആസ്വദിക്കാൻ ഭാര്യയും ഭർത്താവും കാറിൽ നിന്നിറങ്ങിപോകുമ്പോൾ തങ്ങളുടെ കൺമണി ഇതിലുണ്ടെന്ന് എങ്ങനെ ഇവർക്കു മറക്കാനാവും...അണ്ടർഗ
സൂറിച്ച്: കുട്ടികളെ വാഹനങ്ങളിലും മോട്ടോർ വേയിലും മറ്റും മറന്നു വച്ചു പോകുന്ന റിപ്പോർട്ടുകൾ അടിക്കടി വന്നുകൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്ക് ഇതാ ഒരു വയസുകാരനെ കാറിൽ വച്ചു മറന്ന മാതാപിതാക്കളുടെ കഥ. കൺസേർട്ട് ആസ്വദിക്കാൻ ഭാര്യയും ഭർത്താവും കാറിൽ നിന്നിറങ്ങിപോകുമ്പോൾ തങ്ങളുടെ കൺമണി ഇതിലുണ്ടെന്ന് എങ്ങനെ ഇവർക്കു മറക്കാനാവും...അണ്ടർഗ്രൗണ്ട് കാർപാർക്കിങ് ഏരിയയിൽ ഒരു വയസുള്ള കുഞ്ഞിനെ കാറിൽ വച്ച് മറന്ന് സംഗീതക്കച്ചേരി ആസ്വദിക്കാൻ പോയ ദമ്പതികൾ സൂറിച്ച് കാന്റണിനിൽ നിന്നുള്ളതാണ്.
സൂറിച്ച് കാന്റണിലെ വിന്റർഥറിലെ സിറ്റി പൊലീസിന് ഞായറാഴ്ച രാത്രി എട്ടിനാണ് കുട്ടിയെ കാറിനുള്ളിൽ കണ്ടെന്ന് അറിയിച്ചുകൊണ്ട് കോൾ ലഭിക്കുന്നത്. സ്ഥലത്തെത്തിയ പൊലീസ് കാണുന്നത് അണ്ടർഗ്രൗണ്ട് കാർപാർക്കിൽ കാറിനുള്ളിൽ ഇരിക്കുന്ന കുട്ടിയെയാണ്. കാറിന്റെ വിൻഡോകൾ ലോക്ക് ചെയ്തിരുന്നുവെങ്കിലും സൺറൂഫ് ഭാഗികമായി തുറന്നിരുന്നതിനാൽ കുട്ടിക്ക് ഏറെ അപകടമൊന്നും സംഭവിച്ചിരുന്നില്ല.
കുട്ടിയെ അലക്ഷ്യമായി കാറിനുള്ളിൽ വച്ചിട്ടു പോയ മുപ്പത്തിനാലുകാനായ പിതാവിനും ഇരുപത്തിനാലുകാരിയായ മാതാവിനും എതിരേ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഉറങ്ങിപ്പോയതിനാലാണ് കുട്ടിയെ കാറിൽതന്നെ ഇരുത്തിയതെന്ന് മാതാപിതാക്കൾ പറഞ്ഞതായി പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.
അഞ്ചു വയസുകാരിയെ അമ്മ കാറിൽ ഇരുത്തിയ ശേഷം പുറത്തുപോയതിനെ തുടർന്ന് അമിത ചൂടു മൂലം കുട്ടി മരിച്ച സംഭവം ജൂലൈയിലാണ് അരങ്ങേറിയത്. ടിസിനോ കാന്റണിലുള്ള ലുഗാനോയ്ക്ക് സമീപമായിരുന്നു സംഭവം നടന്നത്.