- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സർക്കാർ ഗ്രാന്റുകൾ പ്രഖ്യാപിച്ചു; ചൈൽഡ് കെയർ ചെലവുകൾ ഇനി കുറയും
സിംഗപ്പൂർ: ചൈൽഡ് കെയർ സെന്ററുകൾക്ക് സർക്കാർ ഗ്രാന്റ് പ്രഖ്യാപിച്ചത് കുടുംബങ്ങൾക്ക് സന്തോഷത്തിന് വകയായി. ഇനി മുതൽ ചൈൽഡ് കെയർ ചെലവുകൾ കുറയ്ക്കാൻ ഇതു സഹായകമാണെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ പുതുതായി പ്രഖ്യാപിച്ച ഇളവുകളിലാണ് ചൈൽഡ് കെയർ സെന്ററുകൾക്ക് ഗ്രാന്റ് നടപ്പാക്കിയിരിക്കുന്നത്. മൊത്തത്തിൽ അയ്യായിരത്തിലധികം ചൈൽഡ് കെയർ സെന്റ
സിംഗപ്പൂർ: ചൈൽഡ് കെയർ സെന്ററുകൾക്ക് സർക്കാർ ഗ്രാന്റ് പ്രഖ്യാപിച്ചത് കുടുംബങ്ങൾക്ക് സന്തോഷത്തിന് വകയായി. ഇനി മുതൽ ചൈൽഡ് കെയർ ചെലവുകൾ കുറയ്ക്കാൻ ഇതു സഹായകമാണെന്നാണ് റിപ്പോർട്ടുകൾ.
സർക്കാർ പുതുതായി പ്രഖ്യാപിച്ച ഇളവുകളിലാണ് ചൈൽഡ് കെയർ സെന്ററുകൾക്ക് ഗ്രാന്റ് നടപ്പാക്കിയിരിക്കുന്നത്. മൊത്തത്തിൽ അയ്യായിരത്തിലധികം ചൈൽഡ് കെയർ സെന്ററുകളുള്ള വൻകിട- ഇടത്തരം ഓപ്പറേറ്റർമാർക്കാണ് ഇതുകൊണ്ട് ഗുണം ലഭിക്കുക. ഈ മാസം ആദ്യമാണ് സർക്കാർ പുതിയ സ്‌കീമുകൾ പ്രഖ്യാപിച്ചത്.
ഏർലി ചൈൽഡ്ഹുഡ് ഡെവലപ്‌മെന്റ് ഏജൻസി പാർട്ട്ണർ ഓപ്പറേറ്റർ സ്‌കീമിനു കീഴിൽ യോഗ്യത നേടണമെങ്കിൽ ചൈൽഡ് കെയർ സെന്ററുകൾ ഫീസ് താഴ്‌ത്തിയേ മതിയാകൂ. ഇത്തരത്ിൽ ഒരു മാസം ഫുൾ ഡേ ചൈൽഡ് കെയറിന് 800 ഡോളർ മാത്രമേ ഫീസ് ഈടാക്കാവൂ. നിലവിൽ ഒരു മാസം 900 ഡോളറാണ് ശരാശരി ഫീസ്.
അതേസമയം തീരെ ചെറിയ ഓപ്പറേറ്റർമാർക്ക് ഈ ക്യാപ് ബാധകമല്ല. സർക്കാർ ഗ്രാന്റിന് അർഹരാകാൻ അപേക്ഷ സമർപ്പിക്കേണ്ട അവസാനതിയതി ഏപ്രിൽ പത്താണ്. ഈ വർഷം അവസാനത്തോടെ ഓപ്പറേറ്റർമാരെ സർക്കാർ നിശ്ചയിക്കും. സിംഗപ്പൂരിലെ പ്രധാന സ്വകാര്യ ചൈൽഡ് കെയർ ഓപ്പറേറ്റർമാരായ ബിസി ബീ, മോഡേൺ മോണ്ടിസോറി ഇന്റർനാഷണൽ എന്നിവ ഫീസിൽ ഇളവു വരുത്തിയേ തീരൂ. ഇവർ നിലവിൽ ഒരു മാസം ശരാശരി 1,300 ഡോളർ ആണ് ഈടാക്കുന്നത്.