ദോഹ: സ്വകാര്യ സ്‌കൂളുകൾ ഫീസ് പുതുക്കുന്ന കാര്യം രക്ഷിതാക്കളെ മുൻകൂട്ടി അറിയിക്കണമെന്ന് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ. പുതുക്കിയ ഫീസ് നിരക്ക് ഏപ്രിലിൽ തന്നെ രക്ഷിതാക്കളെ അറിയിക്കണമെന്നും ഇടയ്ക്കു ഫീസ് വർധിപ്പിക്കാൻ സ്‌കൂളുകളെ അനുവദിക്കില്ലെന്നും എഡ്യൂക്കേഷൻ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സുപ്രീം കൗൺസിൽ. അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാൽ ഫീസ് വർധിപ്പിക്കാനുദ്ദേശിക്കുന്ന സ്‌കൂളുകൾ നേരത്തെ തന്നെ ഇക്കാര്യം രക്ഷിതാക്കളെ രേഖാമൂലം അറിയിക്കണം. ഉയർന്ന ഫീസ് നൽകാൻ ശേഷിയില്ലാത്ത രക്ഷിതാക്കൾക്ക് കുട്ടികളെ മറ്റുസ്‌കൂളുകളിലേക്കു മാറ്റാൻ ഇതു സഹായിക്കുമെന്ന് സുപ്രീം കൗൺസിലിൽ സ്വകാര്യ സ്‌കൂൾ ഓഫിസ് ഡയറക്ടർ ആവശ്യപ്പെട്ടു.

രക്ഷിതാക്കൾക്ക് അയയ്ക്കുന്ന കത്തിൽ പുതിയ ഫീസിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കണം. അതു രക്ഷിതാക്കൾക്ക് സ്വീകാര്യമാണ് എന്നുറപ്പാക്കാൻ അവരുടെ ഒപ്പോടെ കത്തു തിരികെ വാങ്ങണം. ഏതെങ്കിലും സ്‌കൂളുകൾ സുപ്രീം കൗൺസിൽ അംഗീകരിച്ചതിലധികം ഫീസ് വാങ്ങുന്നതായി കണ്ടെത്തിയാൽ ഈടാക്കിയ അധിക തുക 24 മണിക്കൂറിനകം രക്ഷിതാക്കൾക്കു മടക്കിനൽകേണ്ടിവരുമെന്നും അൽഗാലി പറഞ്ഞു.