- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
രക്ഷിതാക്കൾക്ക് ആശ്വാസവുമായി സുപ്രീം വിദ്യാഭ്യാസ കൗൺസിൽ; എല്ലാ കുട്ടികൾക്കും സ്‌കൂൾ പ്രവേശനം ഉറപ്പ് നല്കി കൗൺസിൽ; പരാതിയുള്ളവർ നേരിട്ട് സമീപീക്കാനും നിർദ്ദേശം
ദോഹ: കുട്ടികളുടെ സ്‌കൂൾ പ്രവേശനത്തിന്റെ കാര്യത്തിൽ ടെൻഷൻ അടിച്ചിരുന്ന പ്രവാസി രക്ഷിതാക്കൾക്കും ഇനി ആശ്വസിക്കാം. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിൽ ആവശ്യത്തിന് സീറ്റുകളുണ്ടെന്നും പ്രവേശനം കിട്ടാതെ ഒരു കുട്ടി പോലും വീട്ടിലിരിക്കേണ്ടി വരില്‌ളെന്നും സുപ്രീം വിദ്യാഭ്യാസ കൗൺസിൽ അറിയിച്ചു. ഇതോടെ കുട്ടികളുടെ സ്‌കൂൾ പ്രവേശനത്തിലുണ്ടാ
ദോഹ: കുട്ടികളുടെ സ്‌കൂൾ പ്രവേശനത്തിന്റെ കാര്യത്തിൽ ടെൻഷൻ അടിച്ചിരുന്ന പ്രവാസി രക്ഷിതാക്കൾക്കും ഇനി ആശ്വസിക്കാം. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിൽ ആവശ്യത്തിന് സീറ്റുകളുണ്ടെന്നും പ്രവേശനം കിട്ടാതെ ഒരു കുട്ടി പോലും വീട്ടിലിരിക്കേണ്ടി വരില്‌ളെന്നും സുപ്രീം വിദ്യാഭ്യാസ കൗൺസിൽ അറിയിച്ചു. ഇതോടെ കുട്ടികളുടെ സ്‌കൂൾ പ്രവേശനത്തിലുണ്ടായിരുന്ന ആശങ്കകൾക്ക് അറുതിയായി.
സ്‌കൂളുകളിൽ പ്രവേശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളുള്ളവർ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ചെല്ലുന്നതിന് പകരം സുപ്രീം വിദ്യാഭ്യാസ
കൗൺസിലിനെ സമീപിക്കണം. പരാതികൾക്കെല്ലാം പൂർണ്ണ പരിഹാരമുണ്ടാക്കും. സ്വദേശിയായാലും വിദേശി ആയാലും കുട്ടികൾക്കെല്ലാം സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് സ്വകാര്യ സ്‌കൂളുകളിൽ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിക്കുക. ഇത് ഒക്ടോബർ വരെ തുടരും. ഇതിന് ശേഷം പുതുതായി വരുന്ന വിദേശികൾക്ക് പ്രത്യേക പരിഗണന നൽകും. സുപ്രീം വിദ്യാഭ്യാസ കൗൺസിലിലെ സ്വകാര്യ സ്‌കൂളുകൾക്കുള്ള ഓഫീസ് എല്ലാ ദിവസവും തുറന്നുപ്രവർത്തിക്കുന്നുണ്ട്. ഏത് തരത്തിലുള്ള പരാതികൾ കൈകാര്യം ചെയ്യാനും കഴിയുന്ന വിദഗ്ദ്ധർ അവിടെയുണ്ട്. ബന്ധപ്പെട്ട സ്‌കൂളുമായി ആശയവിനിമയം നടത്തിയ ശേഷം പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കും.
സ്വകാര്യ സ്‌കൂളുകൾ ഫീസ് വർധനവ് ആവശ്യപ്പെടുമ്പോൾ അദ്ധ്യാപകരുടെയും മറ്റു ജീവ നക്കാരുടെയും ശമ്പള വർധനവും മറ്റ്
ചെലവുകളും പരിഗണിച്ചാണ് തീരുമാനമെടുക്കുക. ഫീസ് വര്ധനവ് ആവശ്യപ്പെടുന്ന സ്‌കൂളുകൾ മൂന്ന് വർഷത്തെ ശമ്പള വിതരണമടക്കമുള്ള വരവ്‌ചെലവ് കണക്കുകൾ മന്ത്രാലയത്തിന് സമർപ്പിക്കണം. അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ധനകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ ഫീസ് വർധനവിനുള്ള 18 മാനദണ്ഡങ്ങൾ എസ്.ഇ.സി തയാറാക്കിയിട്ടുണ്ട്.
ഇത് മുൻനിർത്തി മാത്രമേ ഫീസ് വർധനവിനുള്ള എല്ലാ അപേക്ഷകളും പരിഗണിക്കുകയുള്ളൂ. ഇതിനായുള്ള പ്രത്യേക കമ്മിറ്റിയെ കമ്പനി അതിന്റെ അഭിപ്രായമറിയിക്കും. ഇത് പരിഗണിച്ചാണ് അന്തിമ തീരുമാനമെടുക്കുക. 25 ശതമാനത്തിൽ കൂടുതൽ വർധനവ് ഒരിക്കലും അനുവദിക്കില്ല. ഡിസംബർ മുതൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഫീസ് വർധനവിനുള്ള അപേക്ഷകളിൽ വരും മാസങ്ങളിൽ തീരുമാനമെടുക്കും. കൗൺസിലിന്റെ അനുമതിയില്ലാതെ കൂടുതൽ ഫീസ് വാങ്ങാൻ സ്‌കൂളുകൾക്ക് അധികാരമില്ല. ഇത്തരം പരാതികൾ ലഭിച്ചാൽ ഒരാഴ്ചക്കകം
അമിതമായി ഈടാക്കിയ തുക തിരിച്ചുനൽകാൻ സ്‌കൂളിേനാടാവശ്യപ്പെടും.
സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകരുടെ നിയമനവും സുപ്രീം കൗൺസിൽ നിരീക്ഷിക്കും. ഒന്നു മുതൽ നാല് വരെ ക്‌ളാസുകളിൽ പഠിപ്പിക്കുന്നവർക്ക് ബിരുദമാണ് യോഗ്യത. ഉയർന്ന ക്‌ളാസുകളിൽ പഠിപ്പിക്കുന്നവർ അതാത് വിഷയങ്ങൾ ഐച്ഛികവിഷയമായെടുത്ത് പഠിച്ചിരിക്കണമെന്നത് നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.