ഡബ്ലിൻ: ഇനി മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് പ്രസവസംരക്ഷണത്തെ ക്കുറിച്ചോർത്ത് ആശങ്ക പെടേണ്ട. കാരണം പേരന്റൽ ലീവുകൾ ഒരു വർഷം വരെ ലഭിക്കുന്നതോടെ മലയാളികൾക്കടക്കമുള്ളവർക്ക് നാട്ടിൽ എത്തി പ്രസവരക്ഷ നടത്തി മടങ്ങിപോകാനുള്ള അവസരമാണ് തെളിയുന്നത്.മെറ്റെണിറ്റി,പെറ്റേണിറ്റി ആനുകൂല്യങ്ങൾക്ക് പുറമെയാണ് രക്ഷിതാക്കൾക്ക് ഏഴ് ആഴ്ചവരെ പെയ്ഡ് പാരന്റൽ ലീവ് ആനുകൂല്യം ലഭിക്കുന്നത്. ഇത് 2021 മുതൽ നടപ്പിൽ വരുമെന്ന് ശിശുവകുപ്പ് വകുപ്പ് മന്ത്രി കാതറീൻ സപ്പോൺ അറിയിച്ചു.

പുതിയ പദ്ധതി നിലവിൽ വരുന്നതോാടെ രക്ഷിതാക്കൾക്ക് ആദ്യവർഷം കുഞ്ഞിനോടോപ്പം കഴിയാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ആഴ്ചയിൽ 245 യൂറോ ബെനിഫിറ്റും മാതാപിതാക്കൾക്കും ലഭിക്കും. നിയമ വകുപ്പും സാമൂഹിക സുരക്ഷാ വകുപ്പും ഒന്നിച്ചാണ് പുതിയ പെയ്ഡ് പാരന്റൽ ലീവ് ആനുകൂല്യം നടപ്പിൽ വരുത്തുന്നത്.കുഞ്ഞിനെ ദത്തെടുക്കുന്നവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നിലവിൽ മെറ്റേണിറ്റി അവധികൾ 26 ആഴ്ചയും പെറ്റേണിറ്റി അവധികൾ 2 ആഴ്ചയുമായാണ് തുടരുന്നത്. രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ആദ്യ പദ്ധതിയാണിത്.നിലവിൽ സൗജന്യമായുള്ള മെറ്റേണിറ്റി ലീവിന്റെ ദൈർഘ്യം 16 ആഴ്ച വരെയും പെയ്ഡ് മെറ്റേണിറ്റി ലീവ് 26 ആഴ്ച വരെയുമാണ്. പിതാവിന് രണ്ട് ആഴ്ചത്തെ പെയ്ഡ് പെറ്റേണിറ്റി ലീവ് മാത്രമാണുള്ളത്.