- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിലെ അൽ മജാസിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ഇന്ന് മുതൽ പണമടക്കണം; പാർക്കിങ് ഫീസ് മെഷിനും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് നഗരസഭ
ഷാർജ: ഷാർജയിലെ അൽ മജാസ് മൂന്നിൽ ഇന്ന് മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ പണം നല്കണം. മേഖലയിലെ സ്ട്രീറ്റ് നമ്പർ 13, 28.അൽ സഫിയയിലെ സ്ട്രീറ്റ് നമ്പർ 22നും 28നും ഇടക്കാണ് വാഹനങ്ങൾ നിറുത്താൻ പണം നൽകേണ്ടതെന്ന് നഗരസഭ പറഞ്ഞു. മേഖലയിൽ സ്ഥിരമായി നിറുത്തിയിടുന്ന വാഹനങ്ങൾ അത്യാവശ്യകാര്യത്തിന് വരുന്നവരെ പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് നടപടി. ഇതോടെ അൽ മജാസ് മൂന്ന് ഏകദേശം പെയ്ഡ് പാർക്കിങ് മേഖലയായി മാറി. 15, 17, 21, നാല് തുടങ്ങിയ നമ്പറുകളുള്ള റോഡുകളും അൽഖാനിന്റെ ചില മേഖലകളും മുമ്പ് ഈ സംവിധാനത്തിലേക്ക് മാറിയിരുന്നു.മേഖലയിൽ പണം ഈടാക്കുന്ന യന്ത്രങ്ങളും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഒരു വാഹനം രണ്ട് വാഹനത്തിന്റെ സ്ഥലം കൈയേറിയാൽ പിഴ ലഭിക്കും
ഷാർജ: ഷാർജയിലെ അൽ മജാസ് മൂന്നിൽ ഇന്ന് മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ പണം നല്കണം. മേഖലയിലെ സ്ട്രീറ്റ് നമ്പർ 13, 28.അൽ സഫിയയിലെ സ്ട്രീറ്റ് നമ്പർ 22നും 28നും ഇടക്കാണ് വാഹനങ്ങൾ നിറുത്താൻ പണം നൽകേണ്ടതെന്ന് നഗരസഭ പറഞ്ഞു.
മേഖലയിൽ സ്ഥിരമായി നിറുത്തിയിടുന്ന വാഹനങ്ങൾ അത്യാവശ്യകാര്യത്തിന് വരുന്നവരെ പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് നടപടി.
ഇതോടെ അൽ മജാസ് മൂന്ന് ഏകദേശം പെയ്ഡ് പാർക്കിങ് മേഖലയായി മാറി. 15, 17, 21, നാല് തുടങ്ങിയ നമ്പറുകളുള്ള റോഡുകളും അൽഖാനിന്റെ ചില മേഖലകളും മുമ്പ് ഈ സംവിധാനത്തിലേക്ക് മാറിയിരുന്നു.മേഖലയിൽ പണം ഈടാക്കുന്ന യന്ത്രങ്ങളും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഒരു വാഹനം രണ്ട് വാഹനത്തിന്റെ സ്ഥലം കൈയേറിയാൽ പിഴ ലഭിക്കും
Next Story