ബോളിവുഡിലെ ക്യൂട്ട് ഇമേജിലുള്ള നടിയാണ് പരിനീതി ചോപ്ര. 2011ൽ ലേഡീസ് വി എസ് റിക്കി ബാളിലൂടെ ബോളിവുഡിൽ അരങ്ങേറിയ പരിനീതി ഇഷക്‌സാദെ, ഹസീ തോ ഫസീ, ശുദ്ധ് ദേസി റൊമാൻസ് തുടങ്ങിയ ചിത്രങ്ങളിലീടെ പ്രിയങ്കരിയായി മാറിയ താരമാണ്. സിനിമയിൽ തിരക്കായതോടെ വർഷങ്ങളായി നീണ്ടു നിന്ന പ്രണയ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ് താരത്തെ ഇപ്പോൾ വാർത്തകളിൽ നിറക്കുന്നത്.

സിനിമാ മേഖലയിൽ പ്രണയബന്ധം തകരാൻ അത്ര കാരണങ്ങളൊന്നും വേണ്ടാതിരിക്കെയാണ് സമയമില്ലാത്ത് മൂലം പ്രണയം അവസാനിപ്പിക്കാൻ താരം തീരുമാനിച്ചിരിക്കുന്നത്.സംവിധായകൻ മനീഷ് ശർമയുമായി പരിനീതി ഏറെ നാളായി പ്രണയത്തിലാരുന്നു.വർഷങ്ങളോളം നീണ്ടുനിന്ന പ്രണയബന്ധമാണ് ഇരുവരും ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്. നല്ല സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടെയും തീരുമാനം.

മനീഷ് ശർമ സംവിധാനം ചെയ്ത ലേഡി വേഴ്‌സസ് റിക്കി എന്ന ചിത്രത്തിലൂടെയാണ് പരിനീതി അഭിനയരംഗത്തെത്തുന്നത്. പിന്നീട് പരനീതിയെ നായിയാക്കി ശുദ്ദ് ദേശി റൊമാൻസ് എന്നൊരു ചിത്രവും മനീഷ് സംവിധാനം ചെയ്തു. ഇരുവരുടെയും ജീവിതത്തിലുണ്ടായ തിരക്കുകളാണ് ബന്ധം തകരാൻ കാരണമെന്നാണ് റിപ്പോർട്ട്. പരിനീതി പിന്നീട് ബോളിവുഡിലെ മുൻനിര നടിയായി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. പല സന്ദർഭങ്ങളിലും മനീഷിനെ ഒഴിവാക്കി നിർത്തുകയും ചെയ്തു. തന്റെ ജീവിതത്തിലെ മാലാഖയാണ് മനീഷ് എന്നാണ് ഒരു അഭിമുഖത്തിൽ പരിനീതി പറഞ്ഞത്.

സിനിമയിൽ കൊണ്ടുവന്ന ഒരാൾ എന്ന നിലയിലുള്ള എല്ലാ പരിഗണനയും പരിനീതി കൊടുക്കുന്നുണ്ടെങ്കിലും അതിനപ്പുറം ഒന്നും വേണ്ട എന്ന നിലപാടിലാണ് താരമെന്നാണ് അറിയാൻ കഴിയുന്നത്.