- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസിലെ മോസ്‌കിന് മുമ്പിലെ ആൾക്കൂട്ടത്തിലേക്ക് കാറിടിച്ച് കയറ്റാൻ ശ്രമം; ദുരന്തം ഒഴിവായത് ചില കാറുടമകളുടെ ഇടപെടൽ മൂലം; യൂറോപ്പിലെ ഏഷ്യൻ വംശജർ വഴിയെ നടക്കുമ്പോൾ പോലും കരുതൽ എടുക്കേണ്ട സ്ഥിതിയിൽ
ഫ്രഞ്ച് തലസ്ഥാനമായ പാരീസിന് തെക്ക് ഭാഗത്തുള്ള ക്രെട്ടെയിൽ സബർബിലെ മുസ്ലിം പള്ളിക്ക് മുമ്പിലെ ആൾക്കൂട്ടത്തിലേക്ക് കാറിടിച്ച് കയറ്റാൻ ശ്രമമെന്ന് റിപ്പോർട്ട്. ദുരന്തം ഒഴിവായത് ചില കാറുടമകളുടെ ഇടപെടൽ മൂലമാണെന്നാണ് സൂചന. ഈ ഒരു സാഹചര്യത്തിൽ യൂറോപ്പിലെ ഏഷ്യൻ വംശജർ വഴിയെ നടക്കുമ്പോൾ പോലും കരുതൽ എടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും മുന്നറിയിപ്പുണ്ട്. ആക്രമിയുടെ കാർ ജനത്തിനടുത്തേക്ക് എത്താതിരിക്കാൻ മറ്റ് വാഹനങ്ങൾ തടസം സൃഷ്ടിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 6.20നായിരുന്നു ആക്രമണ ശ്രമം നടന്നത്. തുടർന്ന് 10 മിനുറ്റിന് ശേഷം ആക്രമിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് അയാളുടെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കൻ വംശജനാണ് ആക്രമണ ശ്രമം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. ബാറ്റക്ലാനിലും ചാംപ്സ്-എൽസീസ് എന്നിവിടങ്ങളിൽ നടന്ന ഐസിസ് ആക്രമണങ്ങൾക്ക് താൻ ഇതിലൂടെ പ്രതികാരം നടത്താൻ ശ്രമിക്കുകയായിരുന്നുവെന്നും ആക്രമി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആക്രമിയുടെ ലക്ഷ്യങ്ങളെക
ഫ്രഞ്ച് തലസ്ഥാനമായ പാരീസിന് തെക്ക് ഭാഗത്തുള്ള ക്രെട്ടെയിൽ സബർബിലെ മുസ്ലിം പള്ളിക്ക് മുമ്പിലെ ആൾക്കൂട്ടത്തിലേക്ക് കാറിടിച്ച് കയറ്റാൻ ശ്രമമെന്ന് റിപ്പോർട്ട്. ദുരന്തം ഒഴിവായത് ചില കാറുടമകളുടെ ഇടപെടൽ മൂലമാണെന്നാണ് സൂചന. ഈ ഒരു സാഹചര്യത്തിൽ യൂറോപ്പിലെ ഏഷ്യൻ വംശജർ വഴിയെ നടക്കുമ്പോൾ പോലും കരുതൽ എടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും മുന്നറിയിപ്പുണ്ട്. ആക്രമിയുടെ കാർ ജനത്തിനടുത്തേക്ക് എത്താതിരിക്കാൻ മറ്റ് വാഹനങ്ങൾ തടസം സൃഷ്ടിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 6.20നായിരുന്നു ആക്രമണ ശ്രമം നടന്നത്. തുടർന്ന് 10 മിനുറ്റിന് ശേഷം ആക്രമിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് അയാളുടെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കൻ വംശജനാണ് ആക്രമണ ശ്രമം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. ബാറ്റക്ലാനിലും ചാംപ്സ്-എൽസീസ് എന്നിവിടങ്ങളിൽ നടന്ന ഐസിസ് ആക്രമണങ്ങൾക്ക് താൻ ഇതിലൂടെ പ്രതികാരം നടത്താൻ ശ്രമിക്കുകയായിരുന്നുവെന്നും ആക്രമി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആക്രമിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഇനിയും വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ആക്രമിക്കാനായുള്ള തന്റെ ആദ്യത്തെ രണ്ട് ശ്രമങ്ങളുടെ ഭാഗമായി ആക്രമി ആദ്യം ഒരു ബാരിയർ ഇടിച്ച് തെറിപ്പിച്ചിരുന്നുവെന്നും വിശ്വാസികളുടെ നേർക്ക് വാഹനം ഇടിച്ച് കയറ്റാൻ ശ്രമിച്ചിരുന്നുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. എന്നാൽ അയാൾക്ക് കൂടുതൽ മുന്നേറാൻ സാധിക്കുന്നതിന് മുമ്പ് മറ്റ് മോട്ടോറിസ്റ്റുകൾ വാഹനങ്ങൾ ബ്ലോക്കിട്ട് തടസം സൃഷ്ടിക്കുകയായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും മിക്കവരും ശാന്തരായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. കാർ മൂന്ന് വട്ടം മോസ്‌കിന് ചുററും കറങ്ങിയിരുന്നുവെന്നും വിശ്വാസികളുടെ നേർക്ക് പലവട്ടം അയാൾ കാറിടിച്ച് കയറ്റാൻ ശ്രമിച്ചിരുന്നുവെന്നും നിരവധി പേർ വെളിപ്പെടുത്തിയിട്ടുണ്ട്.
നൈസ്, ബെർലിൻ , ലണ്ടൻ എന്നിവിടങ്ങളിൽ ഇതിന് മുമ്പ് തീവ്രവാദികൾ ജനക്കൂട്ടത്തിന് നേരെ വാഹനങ്ങൾ ഇടിച്ച് കയറ്റി ആക്രമണങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ലണ്ടനിലെ ഫിൻസ്ബുറി പാർക്ക് മോസ്‌കിന് മുന്നിലെ വിശ്വാസികളുടെ നേർക്ക് ആക്രമി കാറിടിച്ച് കയറ്റിയിരുന്നു. 2015 നവംബറിലെ ഭീകരാക്രമണത്തിൽ 130 പേർ മരിച്ചതടക്കമുള്ള നിരവധി ആക്രമണങ്ങൾ പാരീസിൽ അരങ്ങേറിയതിനെ തുടർന്ന് ഇവിടെ കനത്ത ജാഗ്രത നിലനിൽക്കവെയാണ് ഇന്നലെ ആക്രമണ ശ്രമം നടന്നതെന്നതും ശ്രദ്ധേയമാണ്.