- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം വെട്ടിക്കുറയ്ക്കുന്ന പുതിയ കരാറിൽ പ്രതിഷേധവുമായി എയർപോർട്ട് ജീവനക്കാർ; പാരിസ് എയർപോർട്ട് സ്തംഭിച്ചതോടെ പെരുവഴിയിലായത് യാത്രക്കാർ; തൊഴിലാളികൾ സരമത്തിലായതോടെ യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കി അധികൃതർ
പുതിയ കരാറുകളും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച തർക്കത്തിൽ യൂണിയനുകൾ രണ്ട് ദിവസത്തെ പണിമുടക്ക് നോട്ടീസ് നൽകിയതിനെത്തുടർന്ന് പാരീസ് വിമാനത്താവളങ്ങളിൽ തടസ്സമുണ്ടാകുമെന്ന് എയർപോർട്ട് മേധാവികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ജൂലൈ 9 വെള്ളിയാഴ്ചയും ജൂലൈ 10 ശനിയാഴ്ചയും പാരീസിലെ റോയിസി-ചാൾസ്-ഡി-ഗല്ലെ, ഓർലി വിമാനത്താവളങ്ങളിൽ, പ്രത്യേകിച്ച് റോഡ് പ്രവേശനത്തിന് തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
ശമ്പളം വെട്ടിക്കുറയ്ക്കുന്നതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് എയർപോർട്ട് തൊഴിലാളികൾ വെള്ളിയാഴ്ച പാരീസിലെ ചാൾസ് ഡി ഗല്ലെ (സിഡിജി), ഓർലി വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശന കവാടത്തിൽ തടിച്ചുകൂടിയിരുന്നു.എന്നാൽ മുൻ സമരങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊലീസ് ടെർമിനലുകളിലേക്ക് തൊഴിലാളികളെ പ്രവേശിപ്പിക്കാത്തത് മൂലം റോഡുകളിൽ നിന്നും യാത്രക്കാർക്ക് പ്രവേശനത്തിന് ബുദ്ധിമുട്ട് ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
എന്നാൽ തൊഴിലാളികളുടെ സമരം വിമാന സർ്വവീസുകളെ ബാധിച്ചിട്ടില്ല.
ജൂലൈ 11 ഞായറാഴ്ച രാവിലെ 7 മണി വരെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സമരം നീളുക. ജീവനക്കാർക്കായി പുതിയ വർക്ക് കരാറുകൾ കൊണ്ടുവരാനുള്ള പദ്ധതിയിൽ് ശമ്പളം കുറയ്ക്കുമെന്ന് യൂണിയനുകൾ പറയുന്നു. മാത്രമല്ല പുതിയ കരാറുകളിൽ ഒപ്പിടാൻ വിസമ്മതിച്ചാൽ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് യൂണിയനുകൾ ആരോപിക്കുന്നു.