- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരീക്ഷ മലിനീകരണം തടയാൻ പദ്ധതിയുമായി പാരീസ്: 1997-നു മുമ്പ് നിർമ്മിച്ച കാറുകളെ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ നിരത്തുകളിൽ നിന്ന് ഒഴിവാക്കും
പാരീസ്: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പഴയ കാറുകളെ നിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനമായി. വായു മലിനീകരണത്തോത് വളരെ ഉയർന്ന തോതിലായതോടെയാണ് പഴയ കാറുകൾക്ക് നിരത്തുകളിൽ വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതനുസരിച്ച് 1997 ജനുവരിക്ക് മുമ്പ് രജിസ്റ്റർ ചെയ്തിരിക്കുന്ന കാറുകൾക്കും 1999നു മുമ്പ് രജിസ്റ്റർ ചെയ്തിരിക്കുന്ന മോട്ടോർസൈക്കിളുകൾക്കുമാണ് നിരോധനം. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് നഗരത്തിലെ നിരത്തുകളിൽ നിന്ന് നിരോധിച്ചിട്ടുള്ളത്. 2020 വരെ ഇത്തരത്തിൽ പഴയ വാഹനങ്ങൾക്ക് നിരോധനം തുടരുമെന്നാണ് പാരീസ് മേയർ ആൻ ഹിഡാൽഗോ വ്യക്തമാക്കുന്നത്. നിരോധനം ലംഘിക്കുന്ന വാഹനഉടമകൾക്ക് 35 യൂറോ പിഴ ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘകരുടെ എണ്ണം കൂടുന്ന പക്ഷം പിഴ തുകയും വർധിപ്പിക്കാനാണ് തീരുമാനം. അന്തരീക്ഷ മലിനീകരണം ഫ്രാൻസിൽ ഓരോ വർഷവും 48,000 പേരുടെ മരണത്തിന് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. യൂറോപ്പിലാകട്ടെ നാലു ലക്ഷത്തോളം പേർ ഇത്തരത്തിൽ
പാരീസ്: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പഴയ കാറുകളെ നിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനമായി. വായു മലിനീകരണത്തോത് വളരെ ഉയർന്ന തോതിലായതോടെയാണ് പഴയ കാറുകൾക്ക് നിരത്തുകളിൽ വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതനുസരിച്ച് 1997 ജനുവരിക്ക് മുമ്പ് രജിസ്റ്റർ ചെയ്തിരിക്കുന്ന കാറുകൾക്കും 1999നു മുമ്പ് രജിസ്റ്റർ ചെയ്തിരിക്കുന്ന മോട്ടോർസൈക്കിളുകൾക്കുമാണ് നിരോധനം.
തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് നഗരത്തിലെ നിരത്തുകളിൽ നിന്ന് നിരോധിച്ചിട്ടുള്ളത്. 2020 വരെ ഇത്തരത്തിൽ പഴയ വാഹനങ്ങൾക്ക് നിരോധനം തുടരുമെന്നാണ് പാരീസ് മേയർ ആൻ ഹിഡാൽഗോ വ്യക്തമാക്കുന്നത്. നിരോധനം ലംഘിക്കുന്ന വാഹനഉടമകൾക്ക് 35 യൂറോ പിഴ ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘകരുടെ എണ്ണം കൂടുന്ന പക്ഷം പിഴ തുകയും വർധിപ്പിക്കാനാണ് തീരുമാനം.
അന്തരീക്ഷ മലിനീകരണം ഫ്രാൻസിൽ ഓരോ വർഷവും 48,000 പേരുടെ മരണത്തിന് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. യൂറോപ്പിലാകട്ടെ നാലു ലക്ഷത്തോളം പേർ ഇത്തരത്തിൽ മരിക്കുന്നുണ്ടെന്ന് ഫ്രാൻസിലെ പബ്ലിക് ഹെൽത്ത് ഏജൻസി നടത്തിയ പഠനത്തിൽ വെളിപ്പെടുത്തുന്നു.
നിരോധനം നടപ്പാകുന്നതോടെ പാരീസിനു ചുറ്റുമുള്ള അര മില്യനോളം വാഹന ഉടമകൾ വെട്ടിലാകും. 19 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 430,000 കാറുകളും 13,000 മോട്ടോർ ബൈക്കുകളും 50,000 ട്രക്കുകളും പാരീസിൽ ഉണ്ടെന്നാണ് മറ്റൊരു കണക്ക്.