- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരെ വലച്ച് മറ്റൊരു ഗതാഗത പണിമുടക്ക് കൂടി; ഈ മാസം 22 ന് പാരിസ് മെട്രോ ആർഇആർ സർവ്വീസുകൾ അടക്കം പൊതുഗതാഗത സർവ്വീസുകൾ സമരത്തിന്; തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനാവശ്യപ്പെട്ട് നിരവധി യൂണിയനുകൾ സമരാഹ്വാനം ചെയ്ത് രംഗത്ത്
യാത്രക്കാരെ വലച്ച് മറ്റൊരു പണിമുടക്കിന് കൂടി രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. ഈ മാസം 22 നാണ് രാജ്യത്തെ പൊതുഗതാ രംഗത്തെ നിശ്ചലമാക്കികൊണ്ട് സമരത്തിന് വഴിയൊരുങ്ങുന്നു. മെച്ചപ്പെട്ട ജോലിസാഹചര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന സമരത്തിൽ വിവിധ മേഖലകളിലെ യൂണിയനുകൾ പങ്കെടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഫ്രഞ്ച് റെയിൽ ജോലിക്കാരാണ് ആദ്യം സമരം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇവർക്കൊപ്പം പാരിസ് ട്രാൻസ്‌പോർട്ട് യൂണിയനും കൈകോർത്തതോടെ വരാനിക്കുന്നത് യാത്ര ദുരിതത്തിന്റെ ദിനങ്ങളായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ പാരീസിലെ ഒന്നടങ്കമുള്ള ട്രെയിൻ, ബസ്, മെട്രോ, സർവ്വീസുകൾ തടസ്സപ്പെടും. ഒൻപത് യൂണിയനുകളിൽ ഏഴും 21 ന് വൈകിട്ട് 9 മുതൽ 23 ന് രാവിലെ 8 വരെ ജോലികളിൽ നിന്നും വിട്ട് നില്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മെട്രോ ആർഈആർ സർവീസുകളും 48 മണികകൂർ സമരത്തിനാണ് ആഹ്നാനം ചെയ്തിരിക്കുന്നത്.
യാത്രക്കാരെ വലച്ച് മറ്റൊരു പണിമുടക്കിന് കൂടി രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. ഈ മാസം 22 നാണ് രാജ്യത്തെ പൊതുഗതാ രംഗത്തെ നിശ്ചലമാക്കികൊണ്ട് സമരത്തിന് വഴിയൊരുങ്ങുന്നു. മെച്ചപ്പെട്ട ജോലിസാഹചര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന സമരത്തിൽ വിവിധ മേഖലകളിലെ യൂണിയനുകൾ പങ്കെടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഫ്രഞ്ച് റെയിൽ ജോലിക്കാരാണ് ആദ്യം സമരം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇവർക്കൊപ്പം പാരിസ് ട്രാൻസ്‌പോർട്ട് യൂണിയനും കൈകോർത്തതോടെ വരാനിക്കുന്നത് യാത്ര ദുരിതത്തിന്റെ ദിനങ്ങളായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ പാരീസിലെ ഒന്നടങ്കമുള്ള ട്രെയിൻ, ബസ്, മെട്രോ, സർവ്വീസുകൾ തടസ്സപ്പെടും.
ഒൻപത് യൂണിയനുകളിൽ ഏഴും 21 ന് വൈകിട്ട് 9 മുതൽ 23 ന് രാവിലെ 8 വരെ ജോലികളിൽ നിന്നും വിട്ട് നില്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മെട്രോ ആർഈആർ സർവീസുകളും 48 മണികകൂർ സമരത്തിനാണ് ആഹ്നാനം ചെയ്തിരിക്കുന്നത്.