- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഭവസമൃദ്ധമായ സദ്യയോടെ പാരീസ് മലയാളികൾ തിരുവോണം ആഘോഷിച്ചു
പാരീസ്: പാരീസിൽ മലയാളികൾ തിരുവോണം ആഘോഷിച്ചു. മറുനാട്ടിൽ ഓണം ആഘോഷിക്കുമ്പോൾ കൊട്ടും കുരവയും ഊഞ്ഞാൽ പാട്ടിന്റെ ഈരടികളും പുലികളിയും തുമ്പിതുള്ളലും ഒന്നുമില്ലെങ്കിലും നെപ്പോളിയന്റെ നാടായ പാരീസിലെ മലയാളികൾ ആഹ്‌ളാദപൂർവമാണ് തിരുവോണം ആഘോഷമാക്കി മാറ്റിയത്.അത്തപ്പൂക്കളമിട്ട് ഓണപ്പാട്ടിന്റെ ഈണങ്ങൾക്കൊപ്പം ഓണത്തിന്റെ വേഷഭൂഷാധികളോട
പാരീസ്: പാരീസിൽ മലയാളികൾ തിരുവോണം ആഘോഷിച്ചു. മറുനാട്ടിൽ ഓണം ആഘോഷിക്കുമ്പോൾ കൊട്ടും കുരവയും ഊഞ്ഞാൽ പാട്ടിന്റെ ഈരടികളും പുലികളിയും തുമ്പിതുള്ളലും ഒന്നുമില്ലെങ്കിലും നെപ്പോളിയന്റെ നാടായ പാരീസിലെ മലയാളികൾ ആഹ്‌ളാദപൂർവമാണ് തിരുവോണം ആഘോഷമാക്കി മാറ്റിയത്.
അത്തപ്പൂക്കളമിട്ട് ഓണപ്പാട്ടിന്റെ ഈണങ്ങൾക്കൊപ്പം ഓണത്തിന്റെ വേഷഭൂഷാധികളോടെ ചുവടുവച്ച മലയാളി മങ്കമാർ മാവേലി തമ്പുരാനെ വരവേറ്റു. തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ പാരീസിൽ ജനിച്ചുവളർന്ന പുതുതലമുറയ്ക്കും മറക്കാനാവാത്ത പുതിയൊരനുഭവമായി മാറി.
മനസിൽ സ്‌നേഹത്തിന്റെ പച്ചപ്പും സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണം പൂക്കളം തീർത്തും ഒന്നിച്ചിരുന്നു സദ്യയുണ്ടും അടുത്ത ഓണനാളുകൾ വരുന്നതുവരെ മനസിൽ സൂക്ഷിക്കാനുള്ള നനുത്ത ഓർമകളുമായാണ് പങ്കെടുത്തവർ പിരിഞ്ഞത്.
Next Story