- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരിസിൽ പുതിയ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത; നീക്കം കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടി വരുകയും വാക്‌സിൻ വിതരണം കുറയുകയും ചെയ്ത സാഹചര്യത്തിൽ; ആശുപത്രികളിൽ രോഗികൾ കൂടുന്നു
കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ പാരിസിൽ പുതിയ ലോക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പാരിസിലെ ആശുപത്രികളിൽ വൈറസ് ബാധിച്ച് നിരവധി രോഗികളെ കൊണ്ട് നിറയും വേണ്ട വിധത്തിൽ വാക്‌സിൻ വിതരണം നടത്താൻ സാധിക്കാതെ വരുകയും ചെയ്തതാണ് ലോക് ഡൗൺ എന്ന ചിന്തയിലേക്ക് അധികൃതരെ നയിക്കുന്നത്.
പാരിസ് മേഖലയിൽ സ്ഥീതി സങ്കിർണ്ണവും ആശങ്ക നിറഞ്ഞതുമാണെന്നും ലോക് ഡൗൺ വേണ്ടി വന്നാൽ പ്രഖ്യാപിക്കുമെന്ന് ആരോഗ്യവിഭാഗം ആണ് സൂചന നല്കിയത്. മാസങ്ങളായി ഫ്രഞ്ച് സർക്കാർ കർഫ്യു പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പോരായെന്നാണ് അഭിപ്രായം.
ലോകത്തെ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച് മരണമടഞ്ഞവരിൽ 90,315 ഫ്രാൻസിൽ റിപ്പോർട്ട് ചെയ്യുകയും നിരവധി ആളുകൾ ഇപ്പോഴും ചികിത്സയിൽ ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരെ വിമർശനം ഉയരുകയാണ്. ഈ സാഹചര്യത്തെ മറികടക്കാൻ ലോക് ഡൗൺ വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.