- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുചക്ര വാഹനക്കാരുടെ സൗജന്യ പാർക്കിങിന് വിട; അടുത്ത വർഷം മുതൽ ടുവിലർ ഉപയോഗിക്കുന്നവർക്കും പാർക്കിങിന് പണം നല്കണം
പാരീസിലെ സ്‌കൂട്ടറുകൾക്കും മോട്ടോർ ബൈക്കുകൾക്കും സൗജന്യ പാർക്കിങ് സമ്പ്രദായമാണ് ഇതുവരെ നടപ്പിലാക്കിയിരുന്ന. എന്നാൽ വലിയ താമസമില്ലാതെ ഈ സൗജന്യം അവസാനിക്കുമെന്നാണ് സൂചന. പാരീസ് നഗരം ഇരുചക്ര വാഹനങ്ങൾക്ക് പണമടച്ചുള്ള പാർക്കിംഗിനെക്കുറിച്ച് ചിന്തിക്കുകയാണ്. മിക്കവാറും അടുത്തവർഷത്തോടെ ടു വിലറുകാർക്കും പാർക്ക് ചെയ്യാൻ പണം നല്‌കേണ്ടി വന്നേക്കാം.
ഇരുചക്ര വാഹനങ്ങൾക്ക് കാർ ഇടങ്ങളിൽ പാർക്ക് ചെയ്യുന്നത് തുടരാം. എന്നാൽ പാർക്കിങ് ഫീസായി് കാറുകളിൽ നിന്ന് ഈടാക്കുന്നതിന്റെ 50% ന് നല്‌കേണ്ടി വരും. ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമല്ല, നിലവിലെ ഫീസ് അനുസരിച്ച് പാരീസിന്റെ മധ്യഭാഗത്ത് സ്ട്രീറ്റ് പാർക്കിംഗിന് മണിക്കൂറിന് 2 ഡോളറായി് പ്രാന്തപ്രദേശത്തിനടുത്തുള്ള 1.20 ഡോളറായി കുറയും.
പാരീസിൽ ഓരോ ദിവസവും ഒരു ലക്ഷത്തോളം ആളുകൾ മോട്ടോർ ബൈക്കോ സ്‌കൂട്ടറുകളോ ഓടിക്കുന്നതായാണ് കണക്കുകൾ പറയുന്നത്.ഇ-സ്‌കൂട്ടറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.നിലവിലെ 40,000പാർക്കിങ് സ്‌പോട്ടുകൾക്കൊപ്പം മോട്ടോർ സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കുമായി അയ്യായിരത്തോളം പാർക്കിങ് സ്ഥലങ്ങൾ കൂടി ചേർക്കാനും പദ്ധതിയുണ്ട്.