- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൽഫി പ്രേമികൾ പൊതുജനത്തിന് ശല്യമായി; പാരീസ് മ്യൂസിയങ്ങളിൽ സെൽഫി സ്റ്റിക്കിന് വിലക്ക് വരുന്നു
പാരീസ്: സെൽഫിയെടുക്കാൻ ആൾക്കാർ കൂട്ടംകൂടി നിൽക്കുന്നത് തടയാൻ അവസാനം അധികൃതർക്ക് സെൽഫി സ്റ്റിക്ക് നിരോധനം ഏർപ്പെടുത്തേണ്ടി വന്നു. പാരീസ് മ്യൂസിയങ്ങളിൽ ഇനി ഗ്രൂപ്പിയൊന്നും എടുക്കാമെന്ന് വിചാരിക്കേണ്ട. സെൽഫി സ്റ്റിക്ക് മ്യൂസിയങ്ങൾക്ക് ഉള്ളിൽ കടത്താൻ ഇനി അനുവാദമില്ല. മ്യൂസിയം സന്ദർശനത്തിന് എത്തുന്നവർ കൂട്ടംകൂടി നിന്ന് സെൽഫികൾ
പാരീസ്: സെൽഫിയെടുക്കാൻ ആൾക്കാർ കൂട്ടംകൂടി നിൽക്കുന്നത് തടയാൻ അവസാനം അധികൃതർക്ക് സെൽഫി സ്റ്റിക്ക് നിരോധനം ഏർപ്പെടുത്തേണ്ടി വന്നു. പാരീസ് മ്യൂസിയങ്ങളിൽ ഇനി ഗ്രൂപ്പിയൊന്നും എടുക്കാമെന്ന് വിചാരിക്കേണ്ട. സെൽഫി സ്റ്റിക്ക് മ്യൂസിയങ്ങൾക്ക് ഉള്ളിൽ കടത്താൻ ഇനി അനുവാദമില്ല.
മ്യൂസിയം സന്ദർശനത്തിന് എത്തുന്നവർ കൂട്ടംകൂടി നിന്ന് സെൽഫികൾ എടുക്കുന്നത് ഒരു തലവേദനയായി മാറിയപ്പോഴാണ് അധികൃതർക്ക് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളേണ്ടി വന്നത്. മ്യൂസിയം സന്ദർശിക്കുന്ന വേളയിൽ ആൾക്കാർ വിലയേറിയ വസ്തുക്കളുടെ മുന്നിൽ കൂട്ടം കൂടി നിന്ന് സെൽഫി എടുക്കുന്നത് പൊതുജനങ്ങൾക്ക് ശല്യമാകുന്നതു കൂടാതെ അമൂല്യമായ ശേഖരങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രദർശന വസ്തുക്കൾക്ക് സമീപം ഒരു ഗ്രൂപ്പ് കൂടി നിന്ന് ഫോട്ടോയെടുക്കുന്നതിനാൽ അവരുടെ അശ്രദ്ധ പലപ്പോഴും മ്യൂസിയത്തിലെ വസ്തുക്കൾക്ക് നാശനഷ്ടം സംഭവിപ്പിക്കാറുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അതേസമയം സെൽഫി സ്റ്റിക്ക് നിരോധിക്കുന്നതിനോട് ടൂറിസ്റ്റുകൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് പാരീസിലെ ഒരു മ്യൂസിയത്തിന്റെ മാനേജർ വ്യക്തമാക്കി.
ഒരു വർഷം 20 മില്യണിലധികം ആൾക്കാർ സന്ദർശിക്കുന്ന പാരീസിലെ മ്യൂസിയങ്ങൾ ലോകത്തിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. എന്നാൽ സെൽഫി സ്റ്റിക്ക് നിരോധനം അതിന്റെ അർഥത്തിൽ തന്നെ ടൂറിസ്റ്റുകൾ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നാണ് അധികൃതർ പറയുന്നത്.
ഇതാദ്യമായല്ല പൊതു സ്ഥലത്ത് സെൽഫി സ്റ്റിക്ക് നിരോധിക്കുന്നത്. ലോകത്തിലെ പല വൻ മ്യൂസിയങ്ങളിലും ഇതിനോടകം സെൽഫി സ്റ്റിക്ക് നിരോധിച്ചിട്ടുണ്ട്. വാഷിങ്ടണിലെ സ്മിത്സോനിയൻ, ന്യൂയോർക്കിലെ MOMA, ഓസ്‌ട്രേലിയയിലെ കാൻബറയിലുള്ള നാഷണൽ ഗാലറി എന്നിവിടങ്ങളിലും സെൽഫി സ്റ്റിക്കിന് നിരോധനമുണ്ട്.