മെൽബൺ: മെൽബൺ നോർത്ത് സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽഇടവക ദിനം ഒക്‌ടോബർ 6 (ശനിയാഴ്ച) ബ്രോഡ്‌മെഡോസ് പെനോലകോളേജ് ക്യാമ്പസിൽ വച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് വിശുദ്ധകുർബാനയും തുടർന്ന് 5.30 മുതൽ ഇടവകയിലെ മതബോധനവിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയുംകുടുംബ യൂണീറ്റുകളുടെയും നേതൃത്വത്തിൽ കലാപരിപാടികളുംഉണ്ടായിരിക്കും.

സ്‌നേഹവിരുന്നോടെ ഇടവക ദിനാഘോഷംസമാപിക്കും. മതബോധന വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.ഇടവക ദിനാഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ.മാത്യുകൊച്ചു പുരയ്ക്കൽ, കൺവീനർ ആന്റോ തോമസ്, കൈക്കാരന്മാരായ ജോബിമാത്യു, ബേബിച്ചൻ എബ്രഹാം എന്നിവർ അറിയിച്ചു.