ബ്രിസ്‌ബേൻ: നോർത്ത് സെന്റ് അൽഫോൻസ ചർച്ചിൽ പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക്‌ലിപ്പിന്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു.

ഇടവക വികാരി ഫാ. വർഗീസ് വാവോലിൽ തിരുനാൾ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി. ബ്രിസ്‌ബേൻ ആർച്ച്ബിഷപ് മാർക്ക് കോൾറിഡ്ജ് തിരുനാൾ സന്ദേശം നൽകി. തുടർന്നു തിരുനാൾ പ്രദക്ഷിണവും കരിമരുന്നു കലാ പ്രകടനവും സ്‌നേഹവിരുന്നും നടന്നു.

തിരുനാളിനോടനുബന്ധിച്ചു സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച കൾചറൽ ഫെസ്റ്റ് 'ദർശനം 2016' അരങ്ങേറി.