ഒഹായോ:  കൊളംബസ് സിറോ മലബാർ മിഷന്റെ മദ്ധ്യസ്ഥയായ പരി. കന്യാമറിയത്തിന്റെ തിരുനാളും, ഇടവകാംഗമായ റവ.ഫാ. ആന്റണി തുണ്ടത്തിലിന്റെ പരോഹിത്യ രജതജൂബിലിയും 27ന് നടത്തുന്നു. തിരുനാളിന്റെ ക്രമീകരണങ്ങൾക്കായി നാൽപ്പതംഗ കമ്മിറ്റിക്ക് മിഷൻ ഡയറക്ടർ റവ.ഫാ. ജോ പാച്ചേരിയിൽ സി.എം.ഐ രൂപം നൽകി.

ജിൽസൺ, റോയി (ട്രസ്റ്റീസ്), സ്കറിയ പള്ളിത്താനം (ജനറൽ കൺവീനർ), ജീന ജോസഫ് (ലിറ്റർജി), സോണി ജോസഫ് (ഗായകസംഘം), സ്റ്റാൻലി അഗസ്റ്റിൻ (ഇൻവിറ്റേഷൻ), ഗ്രീന ബെന്നി (പബ്ലിക് മീറ്റിങ്), ജിഷ ജോസഫ് (പബ്ലിസിറ്റി), അബ്രഹാം, റോസ് പ്രിയ (ഡെക്കറേഷൻ), അരുൺ (കൾച്ചറൾ പ്രോഗ്രാം), മനോജ് (ഫുഡ്), പോൾ അഗസ്റ്റിൻ (ജൂബിലി) എന്നിവരും, ഇവർക്ക് കീഴിൽ സബ് കമ്മിറ്റിക്കും രൂപം നൽകി.

ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്ന 41 പ്രസുദേന്തിമാരുടെ 'പ്രസുദേന്തി വാഴ്ച' തിരുനാൾ ദിനത്തിൽ നടക്കും. തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നു. പിആർഒ കിരൺ എലുവിങ്കൽ അറിയിച്ചതാണിത്.