ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ്‌ തോമസ് സിറോ മലബാർ ദേവാലയത്തിൽ ഇടവക തിരുനാൾ 2015 ഒക്ടോബർ 23 മുതൽ 25 വരെ നടത്തും. തിരുനാളിനോടനുബന്ധിച്ച് 10 ദിവസം കൊന്ത നമസ്കാരവും ഉണ്ടായിരിക്കും. 

23ന് വൈകിട്ട് വികാരി ഫാ റോയ് മൂലേചാലിൽ കൊടിയേറ്റുന്നതോടെ തിരുനാളിന് തുടക്കം കുറിക്കും. തുടർന്നു പള്ളിയുടെ മുൻ വികാരിയും ഇപ്പോൾ ഡാലസിലെ സെന്റ്‌ തോമസ് അപ്പോസ്റ്റിൽ സിറോ മലബാർ ഫൊറോന കാത്തലിക് ദേവാലയത്തിലെ വികാരിയുമായ ഫാ ജോർജ് ഇളമ്പശേരിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. അതിനു ശേഷം ഫാ ജോർജ് പള്ളിപരമ്പിലിന്റെ (റീജണൽ സുപ്പീരിയർ, പി ഐ എം ഇ) പ്രഭാഷണവും ലദീഞ്ഞും ഉണ്ടാകും.
പുതുതായി പണി കഴിപ്പിച്ച സാൻ തോം ഓഡിറ്റോറിയത്തിന്റെ ആശിർവാദവും ഉത്ഘാടനവും ഫാ: ജോർജ് ഇളമ്പശേരിൽ നിർവഹിക്കും.

25ന് ഫാ. ജോർജ് പുത്തൻപീടികയുടെ പ്രഭാഷണവും ഫാ: ജോയ് ചക്കിയാന്റെ നേതൃത്വത്തിൽ പ്രദിക്ഷണവും നടക്കും. വൈകിട്ട് കലാക്ഷേത്ര ടെമ്പിൾ ഓഫ് ആർട്സ് ശിങ്കാരി മേളം അവതരിപ്പിക്കും.