- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിൽ സംയുക്ത തിരുനാൾ ആഘോഷവും ഏയ്ഞ്ചൽസ് മീറ്റും 28ന്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും കേരള സഭയിൽ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുനാൾ ഓഗസ്റ്റ് 28നു (ഞായർ) ഇഞ്ചികോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞു 2.45 ന് ദിവ്യബലിയോടെ തിരുക്കർമങ്ങൾക്കു തുടക്കം കുറിക്കും. തിരുനാളിനോനുബന്ധിച്ചു ഡബ്ലിൻ സീറോ മലബാർ സഭയുടെ മാസ് സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ഏയ്ഞ്ചൽസ് മീറ്റും നടക്കും. ദിവ്യബലി അർപ്പണത്തിനുശേഷം ലദീഞ്ഞ്, മാതാവിന്റെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാൾ നേർച്ച വിതരണം എന്നിവ നടക്കും. അയർലൻഡിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഒൻപതു മാസ് സെന്ററുകളിൽ നിന്നും സാധിക്കുന്ന മുഴുവൻ കത്തോലിക്കാവിശ്വാസികളേയും സംയുക്ത തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തു പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടെയും മാദ്ധ്യസ്ഥം തേടുവാൻ ഏവരേ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും കേരള സഭയിൽ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുനാൾ ഓഗസ്റ്റ് 28നു (ഞായർ) ഇഞ്ചികോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞു 2.45 ന് ദിവ്യബലിയോടെ തിരുക്കർമങ്ങൾക്കു തുടക്കം കുറിക്കും. തിരുനാളിനോനുബന്ധിച്ചു ഡബ്ലിൻ സീറോ മലബാർ സഭയുടെ മാസ് സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ഏയ്ഞ്ചൽസ് മീറ്റും നടക്കും. ദിവ്യബലി അർപ്പണത്തിനുശേഷം ലദീഞ്ഞ്, മാതാവിന്റെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാൾ നേർച്ച വിതരണം എന്നിവ നടക്കും.
അയർലൻഡിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഒൻപതു മാസ് സെന്ററുകളിൽ നിന്നും സാധിക്കുന്ന മുഴുവൻ കത്തോലിക്കാവിശ്വാസികളേയും സംയുക്ത തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തു പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടെയും മാദ്ധ്യസ്ഥം തേടുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലെയിൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.