മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ മെൽബണിലെ ക്ലയിറ്റൻ സെന്റ്പീറ്റേഴ്സ് ദേവാലയത്തിൽ ഒക്ടോബർ 2,3,4 തീയതികളിൽ നടക്കുന്ന തിരുനാളിന് മെൽബൺ രൂപതയുടെ മെത്രാൻ മാർ ബോസ്കോ പുത്തൂർ കൊടിയുയർത്തി. നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു. ചെണ്ടമേളത്തിനകമ്പടിയോടുകൂടിയാണ് മാർ ബോസ്കോ പുത്തൂറിനെ ദേവാലയത്തിലേക്ക് ആനയിച്ചത്.

PARISക്നാനായ പാരമ്പര്യത്തേയും സഭയോടുള്ള വിശ്വാസത്തേയും ഐക്യവും സ്നേഹവും നിലനിർത്തുന്നതിന് പിതാവ് പ്രസംഗത്തിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം സെന്റ്പീറ്റേഴ്സ് ഹാളിൽ ബൈബിൾ കലോൽസവത്തിൽ സമ്മാനങ്ങൾ നേടിയ കുട്ടികൾക്ക് മാർ മാത്യൂസ് മൂലവട്ടം, മാർ ബോസ്കോ പുത്തൂർ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈകിട്ട് സ്നേഹവിരുന്നോടെ വെള്ളിയാഴ്ചത്തെ തിരുനാളിന്റെ പരിപാടികൾക്ക് സമാപനമായി.