- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് പള്ളിപെരുനാൾ ഭക്തിനിർഭരമായി
ന്യൂജേഴ്‌സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയ പെരുനാൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കെങ്കേമമായി കൊണ്ടാടി. സന്ധ്യാപ്രാർത്ഥന ഫാ ഷിനോജ് തോമസ്, ഫാ സി എം ജോൺ (കോർഎപ്പിസ്‌കോപ്പ) എന്നിവരുടെ സാന്നിധ്യത്താൽ ധന്യമായി. പ്രഭാതപ്രാർത്ഥനയിലും വിശുദ്ധകുർബാനയിലും സംബന്ധിക്കുവാനും, റാസയിൽപങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കു
ന്യൂജേഴ്‌സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയ പെരുനാൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കെങ്കേമമായി കൊണ്ടാടി. സന്ധ്യാപ്രാർത്ഥന ഫാ ഷിനോജ് തോമസ്, ഫാ സി എം ജോൺ (കോർഎപ്പിസ്‌കോപ്പ) എന്നിവരുടെ സാന്നിധ്യത്താൽ ധന്യമായി.
പ്രഭാതപ്രാർത്ഥനയിലും വിശുദ്ധകുർബാനയിലും സംബന്ധിക്കുവാനും, റാസയിൽപങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും, ഇടവകാഗങ്ങൾകുടുംബസമേതം എത്തിയിരുന്നു. എൽദോസ് ഏലിയാസ് അച്ചൻ വിശുദ്ധകുർബാനയ്ക്ക് നേതൃത്വം നൽകി. സി.സി.മാത്യു അച്ചനും വിജയ് തോമസ് അച്ചനും സഹകാർമികരായി പരിശുദ്ധകുർബാനയിൽ പങ്കെടുത്തു. പേരെടുത്ത പ്രാസംഗികനായ എൽദോസ് ഏലിയാസ് അച്ചൻ വചനപ്രഘോഷണം നടത്തി. ദൈവം കനിഞ്ഞുഅനുഗ്രഹിച്ച അദ്ദേഹത്തിന്റെ നാവിൽ നിന്നുവീണ പ്രഭാഷണങ്ങൾ ശ്രോതാക്കളിലേക്ക് അനുഗ്രഹമാരിയായി പൊഴിഞ്ഞിറങ്ങി.
ദേവാലയഭരണസമിതി, സെക്രട്ടറിസണ്ണി ജേക്കബ്, ട്രഷറർ ജോർജ് മാത്യു (ബൈജു) തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങളെ ഭംഗിയായി നിയന്ത്രിച്ചു തിക്കുംതിരക്കും ഇല്ലാതെ, എല്ലാവർക്കും കുർബാനയിൽപങ്കെടുക്കാനുള്ള അവസരംഒരുക്കി. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് ഷാജി വർഗീസ്, സെക്രട്ടറി ഉമ്മൻചാക്കോ, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി ജനറൽ സെക്രട്ടറി അനിൽപുത്തൻചിറ മുതലായ പ്രമുഖ സംഘടനനേതാക്കൾ റാസയിൽ അണിനിരന്നു.
സന്തോഷ് തോമസ്, ജെറിൻ എബ്രഹാം, ശിൽപാ ഷാജി, സെറീന തോമസ്, എബി വർഗീസ്, ആഷ്‌ലി വർഗീസ്, ഏഞ്ചൽ തോമസ് എന്നിവരുൾപെട്ട പള്ളിക്വയർ സംഘം ആലപിച്ച ഭക്തിഗാനങ്ങൾ സ്വയംമറന്ന് ദൈവസന്നിധിയിൽ അലിയാൻ മറ്റൊരുകാരണമായി. സോണി ജോർജ് ആൻഡ് ഫെബിപോൾകുടുംബം നൽകിയ സ്‌നേഹവിരുന്നോടെ, പെരുന്നാളിനു തിരശീലവീണു.