- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ സംയുക്ത തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ജൂലൈ 13 മുതൽ 17 വരെ ആഘോഷിച്ചു. ദിവസവും വിശുദ്ധ പത്രോസ് ശ്ലീഹായുടെ നൊവേന, വിശുദ്ധ കുർബാന, ലദീഞ്ഞ്, നേർച്ച വിതരണം എന്നിവ നടന്നു. ഫാ. ജോസഫ് പുത്തൻകുളം, ഫാ. ജേക്കബ് നങ്ങോലിമാലിൽ, ഫാ. റെൻസൺ തെക്കിനേഴത്ത്, ഫാ. ജയിംസ് ഏഴാനിക്കാട് എന്നിവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്കു കാർമികത്വം വഹിച്ചു. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺ. ജോസ് ഇടശേരി മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. പയസ് മലേക്കണ്ടത്തിൽ, ഫാ. ജോസ് വട്ടക്കുഴി എന്നിവർ സഹകാർമികരായിരുന്നു. രൂപം വെഞ്ചരിപ്പ്, പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, ഗാനമേള, മിമിക്സ്, സ്നേഹവിരുന്ന് എന്നിവയോടുകൂടി സമാപിച്ചു. ഇടവകയിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കു കാഷ് അവാർഡു സമ്മാനിച്ചു. കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സിറിയക് ജോൺ എന്നിവർ തിരുനാളാഘോഷങ്ങൾക്കു നേതൃത്വം നൽകി.
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ജൂലൈ 13 മുതൽ 17 വരെ ആഘോഷിച്ചു.
ദിവസവും വിശുദ്ധ പത്രോസ് ശ്ലീഹായുടെ നൊവേന, വിശുദ്ധ കുർബാന, ലദീഞ്ഞ്, നേർച്ച വിതരണം എന്നിവ നടന്നു. ഫാ. ജോസഫ് പുത്തൻകുളം, ഫാ. ജേക്കബ് നങ്ങോലിമാലിൽ, ഫാ. റെൻസൺ തെക്കിനേഴത്ത്, ഫാ. ജയിംസ് ഏഴാനിക്കാട് എന്നിവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്കു കാർമികത്വം വഹിച്ചു.
ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺ. ജോസ് ഇടശേരി മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. പയസ് മലേക്കണ്ടത്തിൽ, ഫാ. ജോസ് വട്ടക്കുഴി എന്നിവർ സഹകാർമികരായിരുന്നു. രൂപം വെഞ്ചരിപ്പ്, പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, ഗാനമേള, മിമിക്സ്, സ്നേഹവിരുന്ന് എന്നിവയോടുകൂടി സമാപിച്ചു.
ഇടവകയിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കു കാഷ് അവാർഡു സമ്മാനിച്ചു. കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സിറിയക് ജോൺ എന്നിവർ തിരുനാളാഘോഷങ്ങൾക്കു നേതൃത്വം നൽകി.