- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാറ്റൻ ഐലൻഡിൽ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷിക്കുന്നു
ന്യൂയോർക്ക് : സ്റ്റാറ്റൻ ഐലൻഡ് സിറോ -മലബാർ കത്തോലിക്കാ ഇടവകയിൽ ആണ്ടുതോറും ആഘോഷിച്ചുവരുന്ന വാഴ്‌ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ തിരുനാൾ ഈ വർഷവും ഭക്ത്യാഡംബര പൂർവ്വം കൊണ്ടാടാൻ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാ മറിയത്തിന്റേയും മാർ തോമ്മാശ്ലീഹായുടേയും തിരുനാളുകൾ സംയുക്തമായി ടോംകിൻസ് അവന്യൂവിലുള്ള സെന്റ് ജോസഫ് പള്ളിയിൽ ഭക്തി നിർഭരമായ തിരുക്കർമ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ഒക്ടോബർ 16ന് ആഘോഷിക്കുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങളിൽ ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് പിതാവ് മുഖ്യകാർമ്മികത്വം വഹിക്കും. പള്ളിയിലെ തിരുക്കർമ്മങ്ങൾക്കുശേഷം സാംസ്കാരിക അനുരൂപണത്തോടുകൂടിയ കൊടികളുടേയും മുത്തുക്കുടകളുടേയും ചെണ്ട വാദ്യമേളങ്ങളുടേയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും എഴുന്നള്ളിച്ചു കൊണ്ട് നഗരം ചുറ്റിയുള
ന്യൂയോർക്ക് : സ്റ്റാറ്റൻ ഐലൻഡ് സിറോ -മലബാർ കത്തോലിക്കാ ഇടവകയിൽ ആണ്ടുതോറും ആഘോഷിച്ചുവരുന്ന വാഴ്‌ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ തിരുനാൾ ഈ വർഷവും ഭക്ത്യാഡംബര പൂർവ്വം കൊണ്ടാടാൻ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാ മറിയത്തിന്റേയും മാർ തോമ്മാശ്ലീഹായുടേയും തിരുനാളുകൾ സംയുക്തമായി ടോംകിൻസ് അവന്യൂവിലുള്ള സെന്റ് ജോസഫ് പള്ളിയിൽ ഭക്തി നിർഭരമായ തിരുക്കർമ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ഒക്ടോബർ 16ന് ആഘോഷിക്കുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങളിൽ ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് പിതാവ് മുഖ്യകാർമ്മികത്വം വഹിക്കും. പള്ളിയിലെ തിരുക്കർമ്മങ്ങൾക്കുശേഷം സാംസ്കാരിക അനുരൂപണത്തോടുകൂടിയ കൊടികളുടേയും മുത്തുക്കുടകളുടേയും ചെണ്ട വാദ്യമേളങ്ങളുടേയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും എഴുന്നള്ളിച്ചു കൊണ്ട് നഗരം ചുറ്റിയുള്ള ഭക്തിനിർഭരമായ പ്രദക്ഷിണവും തുടർന്ന് വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരിക്കും.
പാലാ -കൊഴുവനാൽ സ്വദേശിയും സ്റ്റാറ്റൻ ഐലൻഡ് ഇടവകാംഗവുമായ ഫിലിപ്പ് പായിപ്പാട്ടും കുടുംബവുമാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാളിന് ഒരുക്കമായുള്ള നവനാൾ പ്രാർത്ഥനയും പരിശുദ്ധ കുർബാനയുടെ വാഴ്‌വും തിരുനാളുവരെയുള്ള എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയോടെ വൈകിട്ട് 4.30 ന് നടത്തുന്നു. തിരുന്നാൾ ആഘോഷങ്ങൾ വളരെ ഭംഗിയോടും ഏറ്റവും ഭക്തിയോടും കൂടി നടത്തുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി പ്രസുദേന്തി ഫിലിപ്പ് പായിപ്പാട്ട്(347 489 3106) അറിയിച്ചു. ഈ തിരുനാളിൽ പങ്കെടുത്ത്ദൈവകൃപയുടെ പരിമളം വിതറുന്ന വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ മാദ്ധ്യസ്ഥം വഴി കർത്താവിന്റെ അനുഗ്രഹാശീർവാദങ്ങൾ പ്രാപിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കമ്മിറ്റിയും വികാരി ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിലും (718 710 973) അറിയിക്കുന്നു.